ഓണത്തിന് ഷോറൂം കാലിയാക്കാൻ മഹീന്ദ്ര, 7.99 ലക്ഷത്തിന്റെ കുഞ്ഞൻ എസ്‌യുവിക്ക് 89,000 രൂപ വരെ ഡിസ്‌കൗണ്ട്

കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മാരുതി ബ്രെസയോടും ടാറ്റ നെക്സോണിനോടും ഏറ്റുമുട്ടാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra) പുറത്തിറക്കിയ മോഡലായിരുന്നു XUV300. സേഫ്റ്റിയിലും പെർഫോമൻസിലും മിടുക്കനായിരുന്നുവെങ്കിലും അധികം ആളുകളൊന്നും തേടിയെത്തിയിരുന്നില്ല. എല്ലാംതികഞ്ഞവനായിട്ടും ആരും വാങ്ങാനെത്താതിരുന്നത് മഹീന്ദ്രയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാൽ തളരാതിരുന്ന കമ്പനി മുഖംമിനുക്കി പുതിയ പേരുമിട്ട് എസ്‌യുവിയെ പുതുക്കിപണിതിറക്കി. XUV 3XO എത്തിയതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞുവെന്ന് വേണം പറയാൻ. ചൂടപ്പം പോലെ വിറ്റഴിഞ്ഞ മോഡൽ പലമാസങ്ങളും പതിനായിരക്കണക്കിന് യൂണിറ്റുകളാണ് വിറ്റുകൊണ്ടിരുന്നത്. ഇപ്പോഴും മാന്യമായ രീതിയിൽ വിറ്റഴിയുന്നുമുണ്ടെന്നത് ബ്രാൻഡിന് മൈലേജാണ്.

ഓഗസ്റ്റ് മാസത്തിൽ കച്ചോടം കുറച്ചുകൂടി വർധിപ്പിക്കാനായി XUV 3XO എസ്‌യുവിയിൽ കിടിലൻ ഓഫറുകളും അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. വേരിയന്റിനെ ആശ്രയിച്ച്, മൊത്തം ആനുകൂല്യങ്ങൾ ഏകദേശം 44,000 രൂപ മുതൽ 89,000 രൂപ വരെയാണ്. ഇതിൽ ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, ആക്‌സസറികൾ എന്നിവ ഉൾപ്പെടുന്നത്. ഇതിന്റെ വിശദാംശങ്ങളിലേക്ക് കടന്നാലോ.

Mahindra XUV 3XO Gets Up To Rs 89 000 Discount Offer In August 2025

മഹീന്ദ്ര XUV 3XO AX7 L ഡീസൽ ടോപ്പ് വേരിയന്റിനാണ് ഏറ്റവും കൂടുതൽ വിലക്കുറവ് ഒരുക്കിയിരിക്കുന്നത്. 89,000 രൂപ വരെയാണ് മോഡഷ വാങ്ങുന്നവരെയും കാത്തിരിക്കുന്നത്. ഇതിൽ 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ വിലയുള്ള ആക്‌സസറികൾ, 35,000 രൂപ വരെ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസ്, കോർപ്പറേറ്റ് ബെനഫിറ്റ് എന്നിവയാണ് ഉൾപ്പെടുന്നത്. AX7 L പെട്രോൾ വേണ്ടവർക്ക് 84,000 രൂപയുടെ ഓഫറുകളാണ് ഉപയോഗപ്പെടുത്താനാവുക.

ഇതിൽ 45,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ വിലയുള്ള ആക്‌സസറികൾ, എക്സ്ചേഞ്ച് ബോണസായി 30,000 രൂപ, സ്ക്രാപ്പേജ് ബോണസായി 35,000 രൂപ എന്നിവയാണ് കാത്തിരിക്കുന്നത്. പെട്രോൾ AX7 മോഡലിന് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, ആക്‌സസറികൾക്കായി 10,000 രൂപ, എക്‌സ്‌ചേഞ്ച് ബോണസ് 35,000 രൂപ എന്നിങ്ങനെയായി മൊത്തം 64,000 രൂപയുടെ ആനുകൂല്യമാണ് ലഭ്യമാവുക.

Mahindra XUV 3XO Gets Up To Rs 89 000 Discount Offer In August 2025

MX2, MX2 പ്രോ, MX3, MX3 പ്രോ, AX7 അല്ലെങ്കിൽ AX5 ഡീസൽ ട്രിമ്മുകൾ തെരഞ്ഞെടുക്കുന്നവർക്ക് മഹീന്ദ്ര 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ മൂല്യമുള്ള ആക്‌സസറികൾ, സമാനമായ എക്‌സ്‌ചേഞ്ച്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയോടെ മൊത്തം 69,000 രൂപയുടെ ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്. AX5L പെട്രോൾ വേരിയന്റിനാണ് ഏറ്റവും കുറഞ്ഞ ഓഫറുകളുള്ളത്.

ഇതിനൊപ്പം 5,000 രൂപ ഡിസ്‌കൗണ്ട്, 20,000 രൂപ വിലയുള്ള ആക്‌സസറികൾ, സ്റ്റാൻഡേർഡ് എക്‌സ്‌ചേഞ്ച്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയുൾപ്പടെ മൊത്തം 44,000 രൂപയോളമാണ് വിലക്കുറവ് ഒരുക്കിയിരിക്കുന്നത്. 7.99 ലക്ഷം മുതൽ 15.80 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV 3XO എസ്‌യുവിക്ക് വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാനാവുന്നത്.

Mahindra XUV 3XO Gets Up To Rs 89 000 Discount Offer In August 2025

ഇതിൽ ആദ്യത്തെ 1.2 പെട്രോൾ എഞ്ചിൻ 115 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ XUV 3XO മോഡലിലെ കൂടുതൽ ശക്തമായ 1.2 ലിറ്റർ ടർബോ പതിപ്പുകൾ 130 bhp കരുത്തിൽ 250 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണെന്നും മഹീന്ദ്ര പറയുന്നു. 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 117 bhp പവറിൽ 300 Nm torque വരെയാണ് നൽകുന്നത്.

മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിക്കായുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഉൾപ്പെടുന്നത്. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ റീബ്രാൻഡഡ് XUV 3XO ഒരു വലിയ ബൂട്ട് സ്പേസ് ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും ധാരാളിയായിട്ടാണ് വണ്ടിയുടെ വരവ്.

Mahindra XUV 3XO Gets Up To Rs 89 000 Discount Offer In August 2025

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, 7 സ്‌പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള EPB, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ആറ് എയർബാഗുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയവ മോഡൺ ഫീച്ചറുകളെല്ലാം മഹീന്ദ്ര XUV 3XO എസ്‌യുവിയിലുണ്ട്.

More from DriveSpark

Article Published On: Saturday, August 16, 2025, 9:00 [IST]
English summary
Mahindra xuv 3xo gets up to rs 89000 discount offer in august 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X