മൈലേജും സേഫ്റ്റിയും ഒന്നിച്ച് കിട്ടുന്ന എസ്‌യുവി, വില 7.99 ലക്ഷം മാത്രം! എന്നിട്ടും ജൂണിലെ കച്ചോടം നഷ്ടത്തിൽ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന സെഗ്മെന്റുകളിൽ ഒന്നാണ് കോംപാക്‌ട് എസ്‌യുവികളുടേത്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, സ്കോഡ കൈലാക്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ അങ്ങനെ നീളുന്ന വാഹന നിരയാണ് ഇവിടുള്ളത്. മിഡിൽ ക്ലാസുകാരുടെ ജനപ്രിയ എസ്‌യുവി ശ്രേണിയായതിനാൽ തന്നെ ഇവിടുത്തെ വിൽപ്പന കണക്കുകളെല്ലാം എപ്പോഴും വാർത്തകളിൽ നിറയാറുള്ള കാര്യമാവുമാണ്. സബ്-4 മീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ ആരും മൈൻഡ് ചെയ്യാതിരുന്ന മഹീന്ദ്രയുടെ XUV300 പേരുമാറി XUV 3XO ആയതോടെ സെഗ്മെന്റിൽ വലിയ ആരവം തീർത്തിരുന്നു.

തുടക്കകാലത്ത് ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്‌തതോടെ മഹീന്ദ്ര ശരിക്കും കോളടിച്ചു. എന്നാൽ സ്കോഡ കൈലാക് എന്നൊരു പുതിയ എതിരാളി എത്തിയതോടെ കച്ചോടം കുറഞ്ഞത് മഹീന്ദ്രയുടെ XUV 3XO എസ്‌യുവിക്കാണ്. 2024 ജൂൺ മാസത്തെ 8,500 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 2025 ജൂണിൽ മോഡലിന്റെ വിൽപ്പനയിൽ 17 ശതമാനത്തിന്റെ നഷ്ടമാണ് കമ്പനി നേരിട്ടിരിക്കുന്നത്.

Mahindra XUV 3XO Sales Declined By 17 Per Cent In June 2025

പോയ മാസം XUV 3XO എസ്‌യുവിയുടെ 7,089 യൂണിറ്റുകളാണ് മഹീന്ദ്രയ്ക്ക് നിരത്തിലെത്തിക്കാൻ കഴിഞ്ഞിരിക്കുന്നത്. ശതമാനക്കണക്കുകളിൽ വലിയ വ്യത്യാസമുണ്ടെങ്കിലും സെഗ്മെന്റിൽ കരുത്തുകാട്ടാൻ ബ്രാൻഡിനായിട്ടുണ്ടെന്നത് ആശ്വാസമേകുന്ന കാര്യമാണ്. XUV300 എന്ന പേരിൽ വിപണനം ചെയ്‌തിരുന്നപ്പോൾ നേടാൻ കഴിയാതിരുന്ന പല നേട്ടങ്ങളും ഇപ്പോൾ സ്വന്തമാക്കി കുതിക്കാവുന്നുണ്ടെന്ന വസ്‌തുത മറച്ചുവെക്കാനാവില്ലല്ലോ.

പേരിനൊപ്പം ഡിസൈനിലും ഫീച്ചറുകളിലും ഒരു പ്രീമിയം കാർ ഫീൽ കൊണ്ടുവരാനും മഹീന്ദ്രയ്ക്ക് സാധിച്ചതോടെയാണ് വണ്ടിയുടെ തലവര മാറിയത്. M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ 9 വേരിയന്റുകളിലായി വിൽപ്പനയ്ക്ക് എത്തുന്ന മോഡലിന് നിലവിൽ 7.99 ലക്ഷം രൂപ മുതൽ 15.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

Mahindra XUV 3XO Sales Declined By 17 Per Cent In June 2025

വിൽപ്പനയിലെ ഇടിവ് നികത്താനായി ഇക്കഴിഞ്ഞ ദിവസം മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ REVX സീരീസ് മോഡലുകളെ വിപണിയിലെത്തിക്കുകയുണ്ടായി. 8.94 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയുമായി എത്തുന്ന എസ്‌യുവി M, M (O), REVX A എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ വാങ്ങാനാവും. 1.2 ലിറ്റർ എംസ്റ്റാലിയൻ TCMPFi പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഡീസൽ വേരിയന്റുകളിൽ വാഹനം വാങ്ങാനാവില്ല കേട്ടോ.

ഇനി ഡിസൈനിൽ എന്താണ് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നതെന്ന് പറഞ്ഞുതരാം. ബോഡി-കളർ ഫ്രണ്ട് ഗ്രിൽ, ബ്ലാക്ക് വീൽ കവറുകൾ, എൽഇഡി ലൈറ്റിംഗ്, ഡ്യുവൽ-ടോൺ റൂഫ് ഫിനിഷ് എന്നിവയാണ് REVX M ട്രിമ്മിൽ മഹീന്ദ്ര ഒരുക്കിവെച്ചിരിക്കുന്നത്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി, റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, 4 സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയാണ് ഇൻ്റീരിയറിൽ ലഭ്യമാവുന്ന ഫീച്ചറുകൾ.

Mahindra XUV 3XO Sales Declined By 17 Per Cent In June 2025

സേഫ്റ്റിയുടെ കാര്യത്തിലും പ്രത്യേക പരിഗണന കമ്പനി കൊടുത്തിട്ടുണ്ടെന്ന് വേണം പറയാൻ. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ്, ആറ് എയർബാഗുകൾ, നാല് കോണുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ISOFIX ആങ്കർ പോയിന്റുകൾ എന്നിവയാണ് മഹീന്ദ്ര XUV 3XO REVX എസ്‌യുവിൽ വാഗ്ദാനം ചെയ്യുന്നതും. 1.2 ലിറ്റർ എംസ്റ്റാലിയൻ TCMPFi പെട്രോൾ എഞ്ചിനാണ് ഹൃദയം.

RevX M, M(O) എന്നിവയ്‌ക്കായി 1.2 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. അതേസമയം RevX A പതിപ്പിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുള്ള 1.2 ലിറ്റർ TGDi ടർബോ-പെട്രോൾ സജ്ജീകരിച്ചിരിക്കുന്നു. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ ഈ തകർപ്പൻ എഞ്ചിന് 128 bhp കരുത്തിൽ പരമാവധി 230 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് കമ്പനി പറയുന്നു.

Mahindra XUV 3XO Sales Declined By 17 Per Cent In June 2025

ഇനി XUV 3XO എസ്‌യുവിയുടെ സ്റ്റാൻഡേർഡ് മോഡലുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാങ്ങാം. 1.2 പെട്രോൾ 115 bhp പവറിൽ പരമാവധി 200 Nm torque ഉത്പാദിപ്പിക്കുമ്പോൾ എസ്‌യുവിയുടെ ശക്തമായ 1.2 ലിറ്റർ ടർബോ എഞ്ചിൻ 130 bhp കരുത്തിൽ പരമാവധി 250 Nm torque വരെ നൽകും.

1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 117 bhp പവറിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്. 1.2 പെട്രോൾ എഞ്ചിനുമായി വരുന്ന ബേസ് മോഡലിന് 18.89 കിലോമീറ്റർ വരെ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Thursday, July 10, 2025, 17:54 [IST]
English summary
Mahindra xuv 3xo sales declined by 17 per cent in june 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X