സിയറയെ ഒതുക്കൂന്നാ തോന്നുന്നേ, പുത്തൻ എസ്‌യുവിയുടെ ബുക്കിംഗ് തുടങ്ങാൻ തീയതി കുറിച്ച് മഹീന്ദ്ര

ഇന്ത്യയിലെ എസ്‌യുവി പ്രേമികളെ കൈയിലെടുക്കാനായി ടാറ്റ മോട്ടോർസ് അടുത്തിടെ സിയറയ്ക്ക് (Tata Sierra) പുനർജന്മം കൊടുക്കുകയുണ്ടായി. എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും ഫീച്ചറുകളിലും എഞ്ചിൻ ഓപ്ഷനുകളിലും മൈലേജിലും പെർഫോമൻസിലും അങ്ങനെ എല്ലാ മേഖലയിലും വേറിട്ട മുഖമായിരിക്കും സിയറ. എന്നാൽ ടാറ്റയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ എതിരാളിയായ മഹീന്ദ്ര സിയറയെ മുളയിലെ നുള്ളാൻ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ്. അതിനായി പുത്തനൊരു എസ്‌യുവിയെ വിപണിയിലെത്തിക്കുമെന്നും കമ്പനി സ്ഥിരീകരിച്ച് കഴിഞ്ഞു. നിലവിൽ വമ്പൻ ഫാൻബേസുള്ള XUV700 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് (Mahindra XUV700 Facelift) പതിപ്പാണ് വരവിന് ഒരുങ്ങുന്നത്.

അതും പുതിയ പേരിലായിരിക്കും എസ്‌യുവി ഇത്തവണയെത്തുകയെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. നിരവധി എക്സ്റ്റീരിയർ, ഇൻ്റീരിയർ പരിഷ്ക്കാരങ്ങൾ ലഭിക്കാനിരിക്കുന്ന മോഡലിന് പുതിയ പേരും സമ്മാനിക്കുന്നത് പലരേയും ആശ്ചര്യപ്പെടുത്തിയേക്കാം. XUV300 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചപ്പോൾ XUV 3XO എന്ന പേര് സ്വീകരിച്ചതിന് സമാനമായ രീതിയാണ് XUV700 എസ്‌യുവിക്കും നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

Mahindra XUV 7XO Pre-Bookings To Start From December 15

അതായത് XUV 7XO എന്ന പേരിലായിരിക്കും XUV700 ഫെയ്‌സ്‌ലിഫ്റ്റ് അറിയപ്പെടുക. 2026 ജനുവരി 5-ാം തീയതി പുതിയ ലുക്കിലും പേരിലും എസ്‌യുവി വിപണിയിൽ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി വാഹനത്തിൻ്റെ ബുക്കിംഗും തുടങ്ങാനാണ് മഹീന്ദ്ര തീരുമാനിച്ചിരിക്കുന്നത്. 2025 ഡിസംബർ 15-ാം തീയതി ഉച്ചയ്ക്ക് 12 മണി മുതൽ ഉപഭോക്താക്കൾക്ക് പുതിയ XUV 7XO പ്രീ-ബുക്ക് ചെയ്യാനാവും. ഇതിനായി 21,000 രൂപയാണ് വേണ്ടിവരിക.

ഡിസംബർ 15-ന് ആരംഭിക്കുന്ന XUV 7XO മോഡലിൻ്റെ പ്രീ-ബുക്കിംഗ് കൃത്യമായ സ്പെസിഫിക്കേഷനുകൾ ലോക്ക് ചെയ്യാൻ അനുവദിക്കുന്നതിനുപകരം ബുക്കിംഗ് ക്യൂവിൽ നേരത്തെ സ്ഥാനം നേടാൻ ഉപഭോക്താക്കളെ സഹായിക്കുക എന്നതാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. ഈ ഘട്ടത്തിൽ വാങ്ങുന്നവർക്ക് അവരുടെ ഇഷ്ടപ്പെട്ട വേരിയൻ്റ്, ട്രാൻസ്മിഷൻ അല്ലെങ്കിൽ ഫ്യുവൽ ഓപ്ഷൻ എന്നിവ തിരഞ്ഞെടുക്കാൻ കഴിയില്ല.

Mahindra XUV 7XO Pre-Bookings To Start From December 15

വിശദമായ കോൺഫിഗറേഷനും പൂർണമായ ബുക്കിംഗ് പ്രക്രിയയും 2026 ജനുവരി അഞ്ചിന് ഔദ്യോഗിക ലോഞ്ചിനോട് അടുത്ത് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോൾ ഉപഭോക്താക്കൾക്ക് അവർക്ക് വേണ്ടുന്ന കൃത്യമായ വേരിയൻ്റും സ്പെസിഫിക്കേഷനുകളും അന്തിമമാക്കാൻ കഴിയും. 2025 ഡിസംബർ 15 ന് പ്രീ-ബുക്കിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി മഹീന്ദ്ര തങ്ങളുടെ വരാനിരിക്കുന്ന പ്രീമിയം എസ്‌യുവിയായ XUV 7XO-യുടെ പുതിയ ടീസർ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

നിലവിലുള്ള XUV700 എസ്‌യുവിയുടെ മുഖംമിനുക്കൽ മാത്രമായിരിക്കില്ല, പകരം സ്വന്തമായൊരു വ്യക്തിത്വം നേടുന്ന തരത്തിലുള്ള മാറ്റങ്ങളാവും ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനത്തിലേക്ക് വന്നെത്തുക. ഡിസൈനിൻ്റെ കാര്യത്തിൽ പുതുപുത്തനായിരിക്കും വരാനിരിക്കുന്ന XUV 7XO എന്ന് പ്രതീക്ഷിക്കാം. മുൻവശത്ത് ഷാർപ്പും ആംഗുലറുമായ ക്രോം സ്ലാറ്റുകളും മധ്യഭാഗത്ത് വലിയ മഹീന്ദ്ര ട്വിൻ പീക്സ് ലോഗോയുള്ള ബ്ലാക്ക് ഗ്രിൽ എന്നിവയായിരിക്കും ഇത്തവണയുണ്ടാവുക.

Mahindra XUV 7XO Pre-Bookings To Start From December 15

ഗ്രിൽ ഡിസൈൻ കൂടുതൽ സ്പോർട്ടിയറായി മാറുമെന്നാണ് അനുമാനം. ഇത് നിലവിലെ XUV700 മോഡലിനെ അപേക്ഷിച്ച് എസ്‌യുവിക്ക് ശക്തമായ റോഡ് പ്രസൻസ് നൽകാൻ സഹായിക്കും. ഒപ്പം റീഡിസൈൻ ചെയ്ത എൽഇഡി ഡിആർഎല്ലുകളും പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ടീസിറിലൂടെ ദൃശ്യമാണ്. ORVM-കളിൽ ഇൻ്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും കൊടുത്തിട്ടുണ്ട്. അതേസമയം ടീസറിൽ പുതിയ അലോയ് വീൽ ഡിസൈനും സ്ഥിരീകരിക്കുന്നുണ്ട്.

പിൻഭാഗത്തേക്ക് വരുമ്പോൾ പുതിയ ലൈറ്റിംഗ് പാറ്റേണുള്ള പുതുക്കിയ എൽഇഡി ടെയിൽ-ലാമ്പുകളും ടെയിൽഗേറ്റിൽ XUV 7XO ബ്രാൻഡിംഗും വ്യക്തമായി കാണാം. എങ്കിലും മൊത്തത്തിലുള്ള രൂപം പരിചിതമായി തന്നെ തുടരും. എക്സ്റ്റീരിയറിലേത് പോലെ വലിയ മാറ്റങ്ങൾ ഇൻ്റീരിയറും പ്രതീക്ഷിക്കാനാവുന്നതാണ്. ഇൻഫോടെയ്ൻമെന്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, കോ-ഡ്രൈവർ എന്റർടൈൻമെന്റ് എന്നിവയ്‌ക്കായി 12.3 ഇഞ്ച് ട്രിപ്പിൾ സ്ക്രീൻ ഡിസ്‌പ്ലേയാവും മഹീന്ദ്ര സമ്മാനിക്കുക.

പിൻ യാത്രക്കാർക്ക് BYOD (Bring Your Own Device) എൻ്റർടൈൻമെൻ്റ് സജ്ജീകരണം തുടർന്നും വാഗ്‌ദാനം ചെയ്യും. മറ്റ് ഇന്റീരിയർ അപ്‌ഡേറ്റുകളിൽ ഇലുമിനേറ്റഡ് ട്വിൻ പീക്‌സ് ലോഗോയുള്ള പുതിയ ടൂ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, സോഫ്റ്റ്-ടച്ച് ബ്രൗൺ-ആൻഡ്-ബ്ലാക്ക് ലെതറെറ്റ് അപ്ഹോൾസ്റ്ററി, ക്രോം ആക്‌സൻ്റുകളുള്ള എസി വെന്റുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM, പ്രീമിയം ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ പഴയതായിരിക്കും.

More from DriveSpark

Article Published On: Friday, December 12, 2025, 17:00 [IST]
English summary
Mahindra xuv 7xo pre bookings to start from december 15 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X