ഇത് എന്തൊക്കെയാ ഈ കുത്തിനിറച്ചിരിക്കുന്നത്? ആഡംബര കാറിൽ പോലുമില്ലാത്ത ഫീച്ചറുകളുമായി XUV 7XO

ഇന്ത്യയിലെ എസ്‌യുവി വിപണിയിൽ വിപ്ലവം രചിച്ച XUV700 മോഡലിൻ്റെ ന്യൂജെൻ പതിപ്പുമായി എത്താനൊരുങ്ങുകയാണ് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ടാറ്റ മോട്ടോർസിനോടും ഹ്യുണ്ടായിയോടുമുള്ള മത്സരത്തിൽ മുന്നേയോടാനായി പുതുവർഷത്തിൻ്റെ തുടക്കത്തിൽ തന്നെ പേര് മാറ്റി വാഹനത്തെ കളത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയിപ്പോൾ. ടീസർ ചിത്രങ്ങളിലൂടെ ഹൈപ്പ് ഉയർത്തിവെച്ചിരിക്കുന്ന പുതുതലമുറ ആവർത്തനം XUV 7XO എന്ന പേരിലായിരിക്കും അറിയപ്പെടുക. 2026 ജനുവരി 5-ാം തീയതി പുതിയ ലുക്കിലും പേരിലും എസ്‌യുവി വിപണിയിൽ അവതരിപ്പിക്കും. ഡിസംബർ 15-ാം തീയതി മുതൽ XUV 7XO മോഡലിനായുള്ള പ്രീ-ബുക്കിംഗും ബ്രാൻഡ് തുടങ്ങിയിട്ടുണ്ട്.

വിപണിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ ടീസർ വീഡിയോയിലൂടെ XUV 7XO എസ്‌യുവിയിലെ കൂടുതൽ ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. സെഗ്മെൻ്റ് ഇതുവരെ കണ്ടിട്ടില്ലാത്ത മോഡേൺ ഫീച്ചറുകളെല്ലാം കുത്തിനിറച്ചുകൊണ്ടാവും ന്യൂജെൻ മോഡൽ നിരത്തിലേക്ക് എത്തുക. ഇൻ്റീരിയറിൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള 1,400 W ഔട്ട്‌പുട്ട് നൽകുന്ന ഉയർന്ന നിലവാരമുള്ള 16-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം ഉണ്ടാവുമെന്നാണ് പുത്തൻ ടീസർ വീഡിയോ പറഞ്ഞുവെക്കുന്നുണ്ട്.

Mahindra XUV 7XO SUV Teased Again Ahead Of 2026 January 5 Launch

XUV 7XO ട്രിപ്പിൾ-സ്‌ക്രീൻ ലേഔട്ട് അവതരിപ്പിക്കുന്ന മഹീന്ദ്രയുടെ ആദ്യത്തെ ഇൻ്റേണൽ കംബഷൻ എഞ്ചിൻ എസ്‌യുവിയായിരിക്കും. ഇതുകൂടാതെ പനോരമിക് സൺറൂഫ്, പുതിയ ഡ്യുവൽ-ടോൺ ബ്രൗൺ, ടാൻ ഇൻ്റീരിയർ തീം, അതേ ഷേഡുകളിൽ പൂർത്തിയാക്കിയ റീഡിസൈൻ ചെയ്ത സ്റ്റിയറിംഗ് വീൽ എന്നിവയും ടീസറിലൂടെ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ ഡോർ പാഡുകൾ, റീഡിസൈൻ ചെയ്‌ത എയർ വെൻ്റുകൾ, പുത്തൻ അപ്ഹോൾസ്റ്ററി എന്നിവ AX7L ടോപ്പ് എൻഡ് വേരിയൻ്റിൽ ഉണ്ടാവും.

വാഹനത്തിന് ചുറ്റുമുള്ള ഒന്നിലധികം ക്യാമറകളിൽ നിന്നുള്ള ഫീഡുകൾ സംയോജിപ്പിച്ച് വിപുലമായ കാഴ്ച്ച വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ 540 ഡിഗ്രി ക്യാമറ സിസ്റ്റവും മഹീന്ദ്ര XUV 7XO മോഡലിലുണ്ടാവും. ഇതിനൊപ്പം ADAS വിഷ്വലൈസേഷൻ ഇൻ്റർഫേസും ഉണ്ടാവുമെന്നതാണ് മറ്റൊരു പ്രത്യേകത. BYOD പ്രവർത്തനക്ഷമതയുള്ള ഇൻ-കാർ തിയേറ്റർ മോഡ് വഴി റിയർ സീറ്റ് സുഖവും ഇൻഫോടെയ്ൻമെൻ്റും മെച്ചപ്പെടുത്താനും ബ്രാൻഡ് പ്രത്യേകം ശ്രമിച്ചിട്ടുണ്ടേ.

Mahindra XUV 7XO SUV Teased

ഇൻഫോടെയ്ൻമെൻ്റ്, കണക്റ്റിവിറ്റി, വെഹിക്കിൾ ഇന്റലിജൻസ് എന്നിവ ഇപ്പോൾ മേൽനോട്ടം വഹിക്കുന്ന അപ്‌ഡേറ്റ് ചെയ്ത അഡ്രിനോക്‌സ് പ്ലസ് പ്ലാറ്റ്‌ഫോമും ന്യൂജെൻ എസ്‌യുവിയുടെ ഭാഗമാവും. ബോസ് മോഡ് സീറ്റിംഗ്, പുനർരൂപകൽപ്പന ചെയ്ത സെൻ്റർ കൺസോൾ തുടങ്ങിയ സവിശേഷതകളും XUV 7XO മോഡലിലെ മറ്റ് ഹൈലൈറ്റുകളാണ്. മഹീന്ദ്ര XEV 9S ഇവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് XUV 7XO-യിൽ പുതിയ ലൈറ്റിംഗ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിഷ്ക്കരിച്ച എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഇൻവേർട്ടഡ് എൽ- ആകൃതിയിലുള്ള ഘടകങ്ങൾ ഒരു ഫുൾ-വിഡ്ത്ത് ലൈറ്റ് ബാറുമായി ബന്ധിപ്പിച്ചിരിക്കുന്ന വ്യതിരിക്തമായ റിയർ ലൈറ്റ് ക്രമീകരണം എന്നിവയാണ് ലൈറ്റിംഗ് സിസ്റ്റത്തിലെ ഹൈലൈറ്റ്. പുതിയ അലോയ് വീൽ ഡിസൈനുകൾ, പുതിയ എക്സ്റ്റീരിയർ ഷേഡുകൾ, പുതുക്കിയ ബമ്പറുകൾ, വെർട്ടിക്കൽ ക്രോം ആക്സന്റുകളുള്ള ഗ്രിൽ എന്നിവയാണ് എക്സ്റ്റീരിയറിന് മോടികൂട്ടുവാനായി എത്തുക.

ഇത്രയും വലിയ പരിഷ്ക്കാരങ്ങൾ നേടുന്നുണ്ടെങ്കിലും മെക്കാനിക്കലായി XUV700 എസ്‌യുവിയുടെ പിൻഗാമി പഴയപടി തുടരുമെന്നാണ് വിവരം. അതായത് നിലവിലുള്ള 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും തുടർന്നും ലഭിക്കുകയെന്ന് സാരം. പെട്രോൾ എഞ്ചിന് 200 bhp കരുത്തിൽ പരമാവധി 380 Nm ടോർക്ക് വരെ നിർമിക്കാനാവുന്നതാണ്.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായിട്ടാവും പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ തെരഞ്ഞെടുക്കാനാവുക. ഇനി ഡീസലിലേക്ക് നോക്കിയാൽ ഗിയർബോക്‌സ് അടിസ്ഥാനമാക്കി ട്യൂണിംഗിൽ മഹീന്ദ്ര വ്യത്യാസം കൊണ്ടുവന്നിട്ടുണ്ട്. അതായത് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കുമ്പോൾ ഡീസൽ എഞ്ചിന് പരമാവധി 185 bhp പവറിൽ പരമാവധി 420 Nm torque വരെ നൽകാനാവും.

അതേസമയം 6 സ്പീഡ് ഓട്ടോമാറ്റിക്ക് വേരിയന്റാണ് സ്വന്തമാക്കുന്നതെങ്കിൽ ടോർക്ക് 450 Nm ആയി ഉയരുന്നുണ്ട്. എന്നാൽ XUV700 എസ്‌യുവിയുടെ ഏതെങ്കിലും ബേസ് വേരിയന്റാണ് വാങ്ങുന്നതെങ്കിൽ പവർ ഔട്ട്പുട്ട് കണക്കുകൾ 155 bhp, 360 Nm torque എന്നിങ്ങനെയായി മാറുന്നു. വിലയുടെ കാര്യത്തിലേക്ക് വന്നാൽ നിലവിൽ 13.66 ലക്ഷം മുതൽ 25.14 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV700 എസ്‌യുവിക്ക് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. മാറ്റങ്ങളുടെ ഭാഗമായി ചെറിയ വില വർധനവുണ്ടാവുമെന്നതിൽ സംശയമൊന്നും വേണ്ടവേണ്ട.

More from DriveSpark

Article Published On: Monday, December 29, 2025, 17:09 [IST]
English summary
Mahindra xuv 7xo suv teased again ahead of 2026 january 5 launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X