മഹീന്ദ്രയുടെ ബുദ്ധി വിമാനം തന്നെ! ഓൾ-വീൽ ഡ്രൈവുള്ള എസ്‌യുവി ഇനി കുറഞ്ഞ വിലയിൽ വാങ്ങാം

വിൽപ്പനയുടെ കാര്യത്തിൽ ടാറ്റ മോട്ടോർസിനെയും ഹ്യുണ്ടായിയെയും പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമാതാക്കാളായി സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 2020 മുതൽ പുറത്തിറക്കിയ പുതുതലമുറ മോഡലുകളിലൂടെയാണ് ആരും പ്രതീക്ഷിക്കാത്ത നേട്ടം കമ്പനി കൈവരിച്ചിരിക്കുന്നത്. അതും എസ്‌യുവികൾ മാത്രം വിറ്റഴിച്ചുകൊണ്ടാണ് രണ്ടാമനെന്ന പട്ടവും തട്ടിയെടുത്ത് മുന്നേറുന്നത്. സ്കോർപിയോയ്ക്കും ഥാറിനുമെല്ലാം ലഭിക്കുന്ന അതേ സ്വീകാര്യതയാണ് മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് സ്പോർട് യൂട്ടിലിറ്റി വാഹനമായ XUV700 മോഡലിനും ലഭിക്കുന്നത്. അതിന് പ്രത്യേകിച്ചൊരു കാരണം ചൂണ്ടിക്കാട്ടാനാവില്ലെങ്കിലും എല്ലാർക്കും വേണ്ടുന്ന എല്ലാം കൊടുക്കാൻ എസ്‌യുവിക്കാവുന്നുണ്ടെന്നതാണ്.

ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ, കിടിലൻ വില നിർണയം, ഒന്നാന്തരം സേഫ്റ്റി, മോഡേൺ ഫീച്ചറുകൾ, ഓൾ-വീൽ ഡ്രൈവ് സംവിധാനം എന്നിവ പോലുള്ള വൈവിധ്യങ്ങളാൽ സമ്പന്നമാണ് മഹീന്ദ്ര XUV700. ഇക്കഴിഞ്ഞ ദിവസം എസ്‌യുവിയുടെ 5-സീറ്റർ മോഡലുകൾ കമ്പനി നിർത്തലാക്കിയതായും വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെ സന്തോഷം നൽകുന്ന മറ്റൊരു കാര്യം കൂടി പുറത്തേക്ക് വരുന്നുണ്ടിപ്പോൾ.

Mahindra XUV700 AWD Setup Now Available With AX7 Variant An Affordable Price

XUV700 എസ്‌യുവിയുടെ ഓൾ-വീൽ ഡ്രൈവ് വേരിയന്റ് ഇപ്പോൾ കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയായിരിക്കുകയാണ്. മഹീന്ദ്ര ഇപ്പോൾ AX7 ട്രിമ്മിനൊപ്പം ഓൾ-വീൽ ഡ്രൈവ് വാഗ്ദാനം ചെയ്യുന്നതിനാലാണ് ഇത് സാധ്യമായത്. നേരത്തെ, ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ടോപ്പ്-എൻഡ് AX7L ട്രിമ്മിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. പുതിയ വേരിയന്റിന് 23.04 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

കൂടാതെ ഈ വേരിയന്റിനൊപ്പം ഉപഭോക്താക്കൾക്ക് എബണി എഡിഷനും ലഭിക്കുമെന്നതിനാൽ കറുപ്പിന്റെ അഴകും ലഭിക്കും. പുതിയ വേരിയന്റിന്റെ എഞ്ചിൻ ഓപ്ഷനുകളും പവർ ഔട്ട്പുട്ടുകളുമെല്ലാം മാറ്റമില്ലാതെ തുടരുകയാണ്. AX7L AWD പോലെ AX7 AWD പതിപ്പും 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനിൽ മാത്രമേ വാങ്ങാനാവൂ. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഇത് 3,500 ആർപിഎമ്മിൽ 182 bhp പവറും 1,750-2,800 ആർപിഎമ്മിൽ 450 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Mahindra XUV700 AWD Setup Now Available With AX7 Variant An Affordable Price

ഓൾ-വീൽ ഡ്രൈവ് സെറ്റപ്പ് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മാത്രമേ ലഭ്യമാവുകയുള്ളൂ കേട്ടോ. അതായത് മാനുവൽ ഗിയർബോക്‌സ് അന്വേഷിച്ച് ഷോറൂമിലേക്ക് വണ്ടിതിരിക്കേണ്ടന്ന് ചുരുക്കം. 2.2 ലിറ്റർ ഫോർ സിലിണ്ടർ എംഹോക്ക് ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ XUV700 എസ്‌യുവിയുടെ ലോവർ വേരിയന്റുകളിൽ കുറഞ്ഞ പവർ കണക്കുകളോടെയാണ് വരുന്നത്.

MX മോഡലുകളിൽ ഇതേ എഞ്ചിൻ 152 bhp കരുത്തിൽ പരമാവധി 360 Nm ടോർക്കും നിർമിക്കാൻ തരത്തിലുള്ള രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ഇവ തെരഞ്ഞെടുക്കാനും സാധിക്കൂ. ഇതുകൂടാതെ ഉഗ്രൻ 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും മഹീന്ദ്രയുടെ 7 സീറ്റർ എസ്‌യുവിലുണ്ട്. ഇത് 200 bhp കരുത്തിൽ പരമാവധി 380 Nm torque വരെയാണ് വികസിപ്പിക്കുന്നത്.

Mahindra XUV700 AWD Setup Now Available With AX7 Variant An Affordable Price

പെട്രോളും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായോ തെരഞ്ഞെടുക്കാം. മറ്റ് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ XUV700 എസ്‌യുവിയുടെ AX7 വേരിയന്റിൽ ADAS, സൈഡ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇന്റലി കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ ഫീച്ചർ എന്നിവയെല്ലാം ഉൾപ്പെടുന്നുമുണ്ട്.

കഴിഞ്ഞില്ല, ഇതുകൂടാതെ 18 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ, ലെതറെറ്റ് സ്റ്റിയറിംഗ് വീൽ, ലെതറെറ്റ് സീറ്റുകൾ, ലെതറെറ്റ് ഗിയർ ലിവർ, വെൽക്കം റിട്രാക്റ്റുള്ള 6-വേ പവർഡ് സീറ്റ്, ഓട്ടോ ബൂസ്റ്ററുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, എയർ പ്യൂരിഫയർ, സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോളുകൾ, ഇലക്ട്രിക് ഫോൾഡിംഗ് ORVM, സ്മാർട്ട് ക്ലോസുള്ള വൺ-ടച്ച് ഡ്രൈവർ വിൻഡോ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, കോ-ഡ്രൈവർ എർഗോ ലിവർ തുടങ്ങിയ ഫീച്ചറുകളും മഹീന്ദ്ര XUV700 എസ്‌യുവിയുടെ AX7 വേരിയന്റിൽ ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Friday, May 9, 2025, 12:40 [IST]
English summary
Mahindra xuv700 awd setup now available with ax7 variant an affordable price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X