സഫാരിക്കിട്ടുള്ള പണിയുമായി മഹീന്ദ്ര, 7-സീറ്റർ ഫാമിലി എസ്‌യുവിയുടെ പുത്തൻ മോഡലുമായി കമ്പനി; വിലയും അടിപൊളി

ടാറ്റ മോട്ടോർസിനേയും ഹ്യുണ്ടായിയേയും മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി മാറിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രം പുറത്തിറക്കിയാണ് 2025 ഫെബ്രുവരി മാസത്തെ വിൽപ്പന കണക്കുകളിൽ ഈ നേട്ടം കൈവരിക്കാനായത്. മാർച്ചിലും രണ്ടാം സ്ഥാനം വിട്ടുകൊടുക്കാതിരിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് മുമ്പോട്ട് പോവുന്ന കമ്പനി ഇക്കഴിഞ്ഞ ദിവസം സ്കോർപിയോ N എസ്‌യുവിയുടെ കാർബൺ എഡിഷൻ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ ജനപ്രിയ 7-സീറ്റർ ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനമായ XUV700 മോഡലിന്റെ ബ്ലാക്ക് എഡിഷനും പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര.

ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ബ്ലാക്ക് എഡിഷൻ ലഭിച്ച എസ്‌യുവികളുടെ നിരയിലേക്ക് XUV700 കൂടി എത്തുന്നത് മഹീന്ദ്രയ്ക്ക് മൈലേജാവും. മഹീന്ദ്ര XUV700 എബണി എഡിഷൻ എന്നാണ് മോഡലിനെ കമ്പനി ഔദ്യോഗികമായി വിളിക്കുന്നത്. പൂർണമായും കറുപ്പിലൊരുക്കിയിരിക്കുന്ന വണ്ടിക്ക് അന്യായ റോഡ് പ്രസൻസാണ് ഇനി ലഭിക്കുക. 19.64 ലക്ഷം മുതൽ 24.14 ലക്ഷം വരെയാണ് കറുപ്പഴകിൽ എത്തിയിരിക്കുന്ന 7-സീറ്ററിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

mahindra xuv700 ebony edition

മഹീന്ദ്ര XUV700 എബണി എഡിഷൻ, AX7, AX7 L എന്നീ 7 സീറ്റർ FWD വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. AX7 അടിസ്ഥാനമാക്കിയുള്ള XUV700 എബണി എഡിഷന്റെ വില 19.64 ലക്ഷം രൂപ മുതൽ 21.79 ലക്ഷം രൂപ വരെയാണ്. മറുവശത്ത് AX7 L വേരിയന്റിന് 23.34 ലക്ഷം മുതൽ 24.14 ലക്ഷം വരെയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

എസ്‌യുവിയുടെ സ്റ്റാൻഡേർഡ് പതിപ്പുകളെ അപേക്ഷിച്ച് വ്യത്യസ്തമാക്കുന്ന തരത്തിൽ എക്സ്റ്റീരിയറിലും ക്യാബിനിലും നിരവധി കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ XUV700 എബണി എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കൽ വശങ്ങളിൽ വാഹനം പഴയപടി തുടരുകയാണ് ചെയ്യുന്നത്. എങ്കിലും കൊടുക്കുന്ന പൈസയ്ക്ക് വണ്ടിയൊരു മുതലാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ.

mahindra xuv700 ebony edition interior

എക്സ്റ്റീരിയറിലേക്ക് നോക്കിയാൽ എസ്‌യുവി സ്റ്റെൽത്ത് ബ്ലാക്ക് കളർ ഓപ്ഷനിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നതെന്ന് കാണാം. ബ്രഷ്ഡ് സിൽവർ സ്‌കിഡ് പ്ലേറ്റുകൾ, ബ്ലാക്ക്-ഓൺ-ബ്ലാക്ക് ഗ്രിൽ ഇൻസേർട്ടുകൾ, ബ്ലാക്ക്-ഔട്ട് ORVM-കൾ എന്നിവയാണ് സ്‌പെഷ്യൽ എഡിഷൻ എസ്‌യുവിയുടെ ചില പ്രധാന ഡിസൈൻ ഘടകങ്ങൾ. രൂപത്തോട് ഇഴുകിചേരുന്ന 18 ഇഞ്ച് കറുത്ത അലോയ് വീലുകളാണ് എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്.

Take a Poll

എക്സ്റ്റീരിയറിലെ കറുപ്പും വെള്ളിയും നിറം എസ്‌യുവിക്ക് ഒരു യുണീക് സ്റ്റൈലാണ് സമ്മാനിക്കുന്നതും. മഹീന്ദ്ര XUV700 എബണി എഡിഷന്റെ ഇന്റീരിയറിൽ പുതുമ കൊണ്ടുവരാനായി നിരവധി കോസ്‌മെറ്റിക് അപ്‌ഡേറ്റുകളാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. കറുത്ത ലെതറെറ്റ് അപ്ഹോൾസ്റ്ററി, ബ്ലാക്ക് ഔട്ട് ട്രിം, സെന്റർ കൺസോളിലും ഡോർ പാനലുകളിലും സിൽവർ ആക്സന്റുകൾ എന്നിവയെല്ലാം ചേർത്ത് വാഹനത്തെ കളറാക്കിയിട്ടുണ്ടെന്ന് വേണം പറയാൻ.

mahindra xuv700 ebony edition seat

ഡ്യുവൽ-ടോൺ തീമിൽ പണികഴിപ്പിച്ചിരിക്കുന്ന ഒരു കോംപ്ലിമെന്ററി ലൈറ്റ് ഗ്രേ റൂഫ് ലൈനറും ഡാർക്ക് ക്രോം എസി വെന്റുകളുമാണ് മഹീന്ദ്ര XUV700 എബണി എഡിഷന്റെ ക്യാബിനുള്ളിലെ മറ്റ് ചില ഡിസൈൻ ഹൈലൈറ്റുകൾ. സേഫ്റ്റിയും ഫീച്ചറുകളുമെല്ലാം അവ അടിസ്ഥാനമാക്കിയുള്ള അതത് വേരിയന്റുകൾക്ക് സമാനമാണ്. ലെവൽ 2 ADAS സ്യൂട്ട്, മെമ്മറി ഫംഗ്ഷനോടുകൂടിയ 6-വേ പവർഡ് ഡ്രൈവർ സീറ്റ്, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് AX7 പതിപ്പിലെ സവിശേഷതകൾ.

അതേസമയം, മഹീന്ദ്ര XUV700 എബണി എഡിഷന്റെ AX7 L വേരിയന്റിൽ ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 360-ഡിഗ്രി ക്യാമറ, മൊത്തം 7 എയർബാഗുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 12-സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിയർ എൽഇഡി സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ എന്നീ ഫീച്ചറുകളും കമ്പനി ചേർത്തിട്ടുണ്ട്. XUV700 ശ്രേണിയിൽ ഒരു സുരക്ഷാ സവിശേഷത കൂടി മഹീന്ദ്ര ചേർത്തിട്ടുണ്ട്.

റിയർ സീറ്റ് ബെൽറ്റ് റിമൈൻഡറാണ് ആ അധിക സേഫ്റ്റി ഫീച്ചർ. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് XUV700 എബണി എഡിഷന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അണിനിരത്തിയിരിക്കുന്നത്.

FAQs
XUV700 എസ്‌യുവിയിൽ AWD സംവിധാനം ലഭ്യമാണോ

ഡീസൽ ഓട്ടോമാറ്റിക് വേരിയന്റിൽ ഓൾ-വീൽ-ഡ്രൈവ് (AWD) സിസ്റ്റം ഓപ്ഷണലായി ലഭിക്കും.

മഹീന്ദ്ര BE 6 ഇവിയുടെ റേഞ്ച്

683 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി പറയുന്നത്.

2025 ഫെബ്രുവരിയിലെ മഹീന്ദ്രയുടെ വിൽപ്പന കണക്കുകൾ

50,420 യൂണിറ്റായിരുന്നു മഹീന്ദ്രയുടെ മൊത്തം വിൽപ്പന.

DriveSpark Automotive

More from DriveSpark

Article Published On: Monday, March 17, 2025, 12:05 [IST]
English summary
Mahindra xuv700 ebony edition launched price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X