7-സീറ്റർ എസ്‌യുവിയുടെ പേര് മാറ്റി പുറത്തിറക്കാൻ മഹീന്ദ്ര, കണ്ടുവെച്ചിരിക്കുന്നത് പുതിയ കിടിലൻ പേര് തന്നെ

ഇന്ത്യൻ വിപണിയിൽ XUV500 സൃഷ്‌ടിച്ചെടുത്ത ആരവം മറ്റൊരു തലത്തിലെത്തിച്ച പിൻഗാമിയാണ് XUV700. പഴയ മോഡൽ നിർത്താൻ പോവുന്നുവെന്ന് കേട്ടപ്പോൾ നിരാശരായ പലരും പുതുതലമുറ മോഡലിനെയും അതിൻ്റെ പേരും കണ്ട് വണ്ടറടിച്ചിട്ട് അധിക കാലം ഒന്നുമായിട്ടില്ല. പഴയ XUV500 എസ്‌യുവിക്കുണ്ടായിരുന്ന പോരായ്‌മകളെല്ലാം പരിഹരിച്ച് ശരിക്കും കംഫർട്ടും സേഫ്റ്റിയുമെല്ലാം ഇരട്ടിയാക്കിയാണ് XUV700 എന്ന പിൻമാഗി വിപണിയിലെത്തിയത്. ടൊയോട്ട ഇന്നോവ വാങ്ങാനിരുന്ന പലരും മഹീന്ദ്രയുടെ ഈ മോഡൽ വാങ്ങി മുറ്റത്തിട്ടു. നല്ല ഡ്രൈവിംഗ് ഡൈനാമിക്‌സും യാത്രാസുഖവും തന്ന എസ്‌യുവി വളരെ വേഗത്തിൽ ഹിറ്റടിക്കുകയും ചെയ്‌തു.

ഇന്ന് 3 ലക്ഷത്തിലധികം XUV700 എസ്‌യുവികളാണ് ഇന്ത്യൻ നിരത്തുകളിൽ കുതിച്ചുപായുന്നത്. മഹീന്ദ്ര എസ്‌യുവികളെ ഇത്രയും മോഡേണും ഫീച്ചർ റിച്ചാക്കിയതും XUV500 എസ്‌യുവിയുടെ പകരക്കാരനായിട്ട് അവതരിച്ച XUV700 ആണെന്ന് നിസംശയം വാദിക്കാം. അതുവരെ ഈ ബജറ്റിൽ കിട്ടാത്ത ഫീച്ചറുകളെല്ലാം അണിനിരത്തിയെത്തിയ ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനത്തിനെ നെഞ്ചിലേറ്റാൻ ഇന്ത്യക്കാർക്ക് മറിച്ചൊരു ചിന്തയുടെ ആവശ്യം വേണ്ടിവന്നിട്ടില്ല.

Mahindra XUV700 Facelift Could Be Named As XUV 7XO

ഇപ്പോഴിതാ XUV70 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. നിരവധി എക്സ്റ്റീരിയർ, ഇൻ്റീരിയർ പരിഷ്ക്കാരങ്ങൾ ലഭിക്കാനിരിക്കുന്ന മോഡലിന് പുതിയ പേരും സമ്മാനിക്കുമെന്നാണ് കാർദേഖോ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി മഹീന്ദ്ര 'XUV 7XO' എന്ന പേര് ഇന്ത്യൻ വിപണിയിൽ ട്രേഡ്‌മാർക്ക് ചെയ്‌തിട്ടുണ്ട്. പേര് മാറ്റുന്ന കാര്യം ബ്രാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുഖംമിനുക്കിയ മോഡലിന് ഇത്തരമൊരു മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.

XUV300 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചപ്പോൾ XUV 3XO എന്ന പേര് സ്വീകരിച്ചതിന് സമാനമായ രീതിയാണ് XUV700 എസ്‌യുവിക്കും നടപ്പിലാക്കാൻ ഒരുങ്ങുന്നത്. പുതുമോഡലിനെ അടുത്ത വർഷം ആദ്യം പുറത്തിറക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. പുത്തൻ പേരുമായി 2026 ജനുവരിയിൽ തന്നെ ലോഞ്ച് നടക്കുമെന്നാണ് കമ്പനി വൃത്തങ്ങളും സൂചന നൽകിയിരിക്കുന്നത്. അടിസ്ഥാന രൂപം നിലനിർത്തുമെങ്കിലും റീഡിസൈൻ ചെയ്‌ത ബമ്പറും പുതുക്കിയ ഹെഡ്‌ലാമ്പ് ഘടകങ്ങളും ഉൾക്കൊള്ളിച്ച് ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ ഗ്ലാമറാക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്.

Mahindra XUV700 Facelift Could Be Named As XUV 7XO

മഹീന്ദ്ര നിലവിലെ സിഗ്നേച്ചർ ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ നിലനിർത്തിയാവും XUV 7XO പുറത്തിറക്കുക. വശക്കാഴ്ച്ചയിൽ പുതുമ കൊണ്ടുവരുവാനായി അലോയ് വീൽ ഡിസൈനിൽ മാറ്റം കൊണ്ടുവന്നേക്കാം. മിക്കവാറും ഡ്യുവൽ ടോൺ ഫിനിഷുള്ള അലോയ് സമ്മാനിക്കാനാണ് സാധ്യത. നിലവിലുള്ള മോഡലിന്റെ അതേ മൊത്തത്തിലുള്ള വലിപ്പവും ഗ്ലാസ്ഹൗസും നിലനിർത്തിയാകും മുഖംമിനുക്കൽ സമ്മാനിക്കുക.

ഈ സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങൾക്ക് പുറമേ കുറച്ച് പുതിയ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും നൽകിയേക്കും. പിൻവശത്ത് ടെയിൽ ലാമ്പ് ഡിസൈനിലും ബംബറിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അകത്തളത്തിൽ, മഹീന്ദ്ര വലിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുമെന്നാണ് വിവരം. ഏറ്റവും പുതിയ ബോൺ-ഇലക്ട്രിക് മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്ന ഇൻ്റീരിയർ ഡിസൈനാവും മഹീന്ദ്ര പുതിയ XUV 7XO എസ്‌യുവിയിലും നൽകുക.

Mahindra XUV700 Facelift Could Be Named As XUV 7XO

പുതിയ ട്രിപ്പിൾ-സ്‌ക്രീൻ സജ്ജീകരണമായിരിക്കും അകത്തളത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തിയുള്ള ലെവൽ 2 ADAS , ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഫുൾ-എൽഇഡി ലൈറ്റിംഗ്, ആംബിയന്റ് ഇല്യൂമിനേഷൻ, ഒന്നിലധികം എയർബാഗുകൾ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ എന്നിവ പോലുള്ള കാര്യങ്ങളും ഫാമിലി എസ്‌യുവിക്ക് അകമ്പടിയേകാൻ എത്തുന്നതായിരിക്കും.

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് XUV700 വാങ്ങാനാവുക. എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അണിനിരത്തിയിരിക്കുന്നത്. വിലയുടെ കാര്യത്തിലേക്ക് വന്നാൽ നിലവിൽ 13.66 ലക്ഷം മുതൽ 25.14 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV700 എസ്‌യുവിക്ക് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. മാറ്റങ്ങളുടെ ഭാഗമായി ചെറിയ വില വർധനവും മോഡലിലേക്ക് എത്തും കേട്ടോ.

More from DriveSpark

Article Published On: Thursday, November 20, 2025, 9:00 [IST]
English summary
Mahindra xuv700 facelift could be named as xuv 7xo report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X