ഏത് വലിയ കുടുംബത്തിനും പറ്റിയ വണ്ടി, 7-സീറ്റർ എസ്‌യുവിയിലൂടെ പണംവാരി മഹീന്ദ്ര; വരുന്നവരെല്ലാം വാങ്ങുന്നത് ഡീസൽ

സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രം പുറത്തിറക്കി ഇന്ത്യക്കാരുടെ മനസിൽ കുടിയേറിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പുതുതലമുറ ഥാർ മുതൽ പുറത്തിറക്കിയിരിക്കുന്ന എല്ലാ പുതുമോഡലുകളേയും ജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. XUV 3XO മുതൽ XUV700 വരെ നീളുന്ന ICE എഞ്ചിൻ വാഹനനിര പണം വാരിയപ്പോൾ സാക്ഷാൽ ടാറ്റയെ വരെ പിന്നിലാക്കി രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളായി മാറാനും മഹീന്ദ്രക്കായി. ഇപ്പോഴിതാ XUV700 എസ്‌യുവിയുടെ വിൽപ്പനയിൽ കുതിപ്പുമായി വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ബ്രാൻഡ്.

2025 ജനുവരിയിൽ XUV700 എസ്‌യുവിയുടെ 2.50 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നിരിക്കുകയാണ് മഹീന്ദ്ര. പുറത്തിറങ്ങി 3.5 വർഷത്തിനുള്ളിലാണ് ബ്രാൻഡ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കർശനമായ എമിഷൻ മാനദണ്ഡങ്ങളും ഡൽഹി-എൻ‌സി‌ആറിൽ ഡീസൽ വാഹനങ്ങൾക്കുള്ള സർക്കാരിന്റെ 10 വർഷത്തെ നിയമവും ഉണ്ടായിരുന്നിട്ടും ഈ മഹീന്ദ്ര എസ്‌യുവിയുടെ ഡീസൽ വേരിയന്റുകൾക്കാണ് ഡിമാന്റ് ഏറ്റവും കൂടുതലുള്ളത്.

Mahindra XUV700 SUV Reached 2 50 Lakh Sales Milestone Diesel Models On Demand

വാങ്ങുന്നവർക്കിടയിൽ ഡീസൽ മോഡലുകൾക്ക് ഡിമാന്റ് വർധിക്കാൻ കാരണം കിട്ടുന്ന മൈലേജും പെർഫോമൻസുമാണ്. 2025 സാമ്പത്തിക വർഷത്തിൽ ഇതുവരെ വിറ്റഴിക്കപ്പെട്ട XUV700 എസ്‌യുവികളിൽ 75 ശതമാനവും ഡീസൽ എഞ്ചിനായിരുന്നു. ബാക്കി 25 ശതമാനം ആളുകൾ മാത്രമാണ് വാഹനത്തിന്റെ പെട്രോൾ പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ഒപ്പം വാഹനം 5-സീറ്റർ അല്ലെങ്കിൽ 7-സീറ്റർ ഓപ്ഷനിൽ വാങ്ങാമെന്നതും മോഡലിന്റെ പ്രായോഗികത വർധിപ്പിക്കുന്ന സംഗതികളാണ്.

M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ വേരിയന്റുകളിലായി ആകെ മൊത്തത്തിൽ 46 വകഭേദങ്ങളിലാണ് ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ഇതിൽ 22 പെട്രോൾ, 24 ഡീസൽ വേരിയന്റുകളാണ് ഉൾപ്പെടുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് XUV700 മോഡലിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

Mahindra XUV700 SUV Reached 2 50 Lakh Sales Milestone Diesel Models On Demand

എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് തെരഞ്ഞെടുക്കാനാവുക. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 200 bhp കരുത്തിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വാഹനത്തിലെ ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്ത ട്യൂണുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

അതിൽ ഡീസൽ ബേസ് മോഡലുകൾ 155 bhp പവറിൽ പരമാവധി 360 Nm torque നൽകുമ്പോൾ ടോപ്പ് വേരിയന്റുകൾ 185 bhp കരുത്തിൽ 420 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള തരത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ട്യൂൺ ചെയ്‌തിരിക്കുന്നത്. മോണോകോക്ക് പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന XUV700 ഫീച്ചറുകളാൽ സമ്പന്നമാണെന്നതിന് പുറമെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗും സ്വന്തമാക്കിയാണ് വരുന്നത്.

Mahindra XUV700 SUV Reached 2 50 Lakh Sales Milestone Diesel Models On Demand

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാർ റേറ്റിംഗും കുട്ടികൾക്കായുള്ള സേഫ്റ്റിയിൽ 4-സ്റ്റാർ റേറ്റിംഗുമാണ് XUV700 എസ്‌യുവിക്ക് നേടാനായിട്ടുള്ളത്. എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്കുകൾ, ISOFIX എന്നീ സേഫ്റ്റി ഫീച്ചേഴ്‌സുകളെല്ലാം കമ്പനി കുത്തിനിറച്ചിട്ടുള്ളതിനാൽ യാത്രകളിൽ ടെൻഷനൊന്നും വേണ്ട.

ഇൻസ്ട്രുമെൻ്റ് കൺസോളിനും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനുമുള്ള 10.25 ഇഞ്ച് ഡ്യുവൽ സ്ക്രീനുകൾ, അഡ്രിനോക്‌സ് യൂസർ ഇൻ്റർഫേസ്, അലെക്‌സ ബിൽറ്റ്-ഇൻ ഫംഗ്‌ഷണാലിറ്റി, സോണി സൗണ്ട് സിസ്റ്റം, ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, വോയ്‌സ് കമാൻഡുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, വെൻ്റിലേറ്റഡ് സീറ്റുകൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ORVM-കൾ, OTA അപ്‌ഡേറ്റുകൾ എന്നിവ പോലുള്ള ഫീച്ചറുകളാണ് XUV700 എസ്‌യുവിയുടെ അകത്തളത്തെ സമ്പന്നമാക്കുന്ന കാര്യങ്ങൾ.

More from DriveSpark

Article Published On: Saturday, February 22, 2025, 16:00 [IST]
English summary
Mahindra xuv700 suv reached 2 50 lakh sales milestone diesel models on demand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X