ക്രെറ്റയുമല്ല പഞ്ചുമല്ല! പോയമാസം ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ എസ്‌യുവി മാരുതിയുടേത്! കക്ഷി ആരെന്ന് ഊഹിക്കാമോ

എസ്‌യുവി വിപണി അതിന്റെ ഏറ്റവും മനോഹരമായ സമയത്തിലൂടെയാണ് കടന്നുപോവുന്നത്. മറ്റെല്ലാ മോഡലുകളേക്കാളും ആവശ്യക്കാരുള്ളത് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾക്കാണ്. ഉയർന്ന റൈഡിംഗ് പൊസിഷനും നല്ല റോഡ് പ്രസൻസും ഗ്രൌണ്ട് ക്ലിയറൻസുമെല്ലാം എസ്‌യുവികളുടെ പിന്നാലെ പായാൻ ആളുകളെ പ്രേരിപ്പിക്കുന്ന കാര്യങ്ങളാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാങ്ങുന്ന എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ പുലിയായി വാഴുന്ന മോഡൽ മാസങ്ങളായി ഈ പദവി അലങ്കരിക്കുകയായിരുന്നു. എന്നാൽ 2025 മെയ് മാസം ഏവരേയും ഞെട്ടിച്ച് കൊണ്ട് മാരുതിയുടെ നിരയിലെ ജനപ്രിയൻ ഈ സ്ഥാനം തട്ടിയെടുത്തിരിക്കുകയാണ്.

ഏറെ നാളായി ഹ്യുണ്ടായി ക്രെറ്റയും ടാറ്റ പഞ്ചും കൈവശം വെച്ചിരുന്ന ടോപ്പ് സെല്ലിംഗ് എസ്‌യുവി കിരീടം ഇത്തവണ മാരുതി സുസുക്കി ബ്രെസയാണ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 31 ദിവസത്തിനിടെ ആകെ 15,566 യൂണിറ്റ് വിൽപ്പനയാണ് ബ്രെസയെ തേടിയെത്തിയത്. വാർഷിക വിൽപ്പനയിൽ 10 ശതമാനത്തിന്റെ വർധനവ് കൈവരിക്കാനും മാരുതിയുടെ കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായി.

Maruti Brezza Beats Hyundai Creta To Become The Top Selling SUV In May 2025

2024 മെയ് മാസത്തിൽ വിറ്റഴിച്ച 14,186 യൂണിറ്റുകളേക്കാൾ അധികമാണെന്നത് മാരുതിക്ക് മൈലേജാവും. പോയ മാസം ഹ്യുണ്ടായി ക്രെറ്റയുടെ വിൽപ്പന 14,860 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വർഷം മെയിൽ മിഡ്-സൈസ് എസ്‌യുവിയുടെ 14,662 യൂണിറ്റുകളായിരുന്നു ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ നിരത്തിലെത്തിച്ചിരുന്നത്. അതായത് ക്രെറ്റയുടെ വിൽപ്പനയിൽ വെറും 1 ശതമാനത്തിന്റെ വർധനവ് മാത്രമാണുണ്ടായിരിക്കുന്നതെന്ന് സാരം.

പോയമാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളുടെ പട്ടികയിൽ ബ്രെസയ്ക്ക് മൂന്നാം സ്ഥാനം കൈവരിക്കാനായി. ഒന്നാമത് ഡിസയറും രണ്ടാമൻ മാരുതി നിരയിലെ 7-സീറ്റർ എംപിവിയായ എർട്ടിഗയുമാണ് ബ്രെസയ്ക്ക് മുന്നിൽ ഫിനിഷ് ചെയ്‌തത്. മിഡിൽ ക്ലാസുകാരന്റെ സ്വന്തം എസ്‌യുവിയെന്നാണ് മാരുതി സുസുക്കി ബ്രെസയെ പലരും വിശേഷിപ്പിക്കുന്നത്.

Maruti Brezza Beats Hyundai Creta To Become The Top Selling SUV In May 2025

കുറഞ്ഞ മെയിന്റനെൻസ് കോസ്റ്റ്, അന്യായ മൈലേജ്, റേഞ്ച് റോവറിന്റെ ലുക്ക്, കിടിലൻ റീസെയിൽ വാല്യു എന്നിവയെല്ലാമാണ് മാരുതി ബ്രെസയെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്ന സംഗതികൾ. അധികം ഗിമ്മിക്കുകളൊന്നുമില്ലാതെ ഒരെറ്റ എഞ്ചിൻ മാത്രമാണ് എസ്‌യുവിയിലുള്ളത്. മുമ്പ് ഡീസൽ മാത്രമാണുണ്ടായിരുന്നതെങ്കിൽ ബിഎസ്-VI കാലഘട്ടത്തോടെ ഈ ഓയിൽ ബർണർ യൂണിറ്റ് ഒഴിവാക്കി ബ്രെസ പെട്രോളായി മാറി.

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ ഫോർ സിലിണ്ടർ K15C പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി ബ്രെയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,000 ആർപിഎമ്മിൽ 103.1 bhp കരുത്തും 4,400 ആർപിഎമ്മിൽ പരമാവധി 136.8 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ കഴിയും.

Maruti Brezza Beats Hyundai Creta To Become The Top Selling SUV In May 2025

ഒപ്പം സിഎൻജി ഓപ്ഷനിലും ബ്രെസ വാങ്ങാനാവും കേട്ടോ. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ സാധാരണയായി കാണുന്നത് പോലെ പെർഫോമൻസ് കണക്കുകളിൽ കുറവുണ്ടായേക്കാം കേട്ടോ. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമുള്ള സിഎൻജി മോഡൽ 88 bhp പവറിൽ 121.5 Nm torque ആണ് സമ്മാനിക്കുന്നത്. സിഎൻജി പതിപ്പുകൾക്ക് കിലോഗ്രാമിന് 25.51 കിലോമീറ്റർ മൈലേജാണ് പറയുന്നത്.

അതേസമയം ബ്രെസയുടെ K-സീരീസ് ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിന് 19.89 കിലോമീറ്റർ മൈലേജാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. മോഡേൺ ഫീച്ചറുകളെല്ലാം കോർത്തിണക്കിയിട്ടുള്ള ബ്രെസയുടെ ഇന്റീരിയറും സൂപ്പറാണ്. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4-സ്പീക്കർ സൗണ്ട്ബോക്‌സ്, സൺറൂഫ്, ആംബിയന്റ് ലൈറ്റ്, വയർലെസ് ഫോൺ ചാർജർ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകൾ വണ്ടിയിലുണ്ട്.

Maruti Brezza Beats Hyundai Creta To Become The Top Selling SUV In May 2025

ഇതിനുപുറമെ, സേഫ്റ്റിക്കായി സ്റ്റാൻഡേർഡായി തന്നെ 6-എയർബാഗുകളും റിയർ പാർക്കിംഗ് സെൻസറും ബ്രെസയിൽ നൽകിയിട്ടുണ്ട്. 8.69 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെയാണ് മാരുതി ബ്രെസയുടെ എക്സ്ഷോറൂം വില വരുന്നത്. കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3X0 തുടങ്ങിയ കോംപാക്‌ട് എസ്‌യുവികളോടാണ് ബ്രെസയുടെ മത്സരം.

More from DriveSpark

Article Published On: Friday, June 6, 2025, 11:30 [IST]
English summary
Maruti brezza beats hyundai creta to become the top selling suv in may 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X