ഈ വർഷം ഏറ്റവും കൂടുതൽ വിറ്റ കാർ നെക്സോണോ ക്രെറ്റയോ അല്ല! എസ്‌യുവികളെ തരിപ്പണമാക്കിയത് ഒരു സെഡാൻ

ഇന്ത്യയിൽ ഈ കലണ്ടർ വർഷം ഏറ്റവും കൂടുതൽ വരെ വിറ്റഴിച്ച കാർ ഒരു സെഡാനാണെന്ന് പറഞ്ഞാൽ പലർക്കും അത്രവേഗം വിശ്വസിക്കാനായേക്കില്ല. എസ്‌യുവി മോഡലുകൾ അരങ്ങുവാഴുന്നതിനിടയിൽ പോലും ഇങ്ങനൊരു ട്രെൻഡ് കാണാനാവുമെന്ന് വണ്ടിഭ്രാന്തൻമാർ പോലും കരുതിയിട്ടുണ്ടാവില്ല. ഹ്യുണ്ടായി കെറ്റ, ടാറ്റ നെക്സോൺ തുടങ്ങിയ വമ്പൻമാരെ കീഴടക്കി മുന്നേറുന്നത് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ 5-സ്റ്റാർ സേഫ്റ്റിയുള്ള ന്യൂജെൻ ഡിസയർ ആണ്. മിക്കമാസങ്ങളിലും ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറുകളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയുള്ള ഡിസയർ 2025 നവംബറിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു.

2025 ജനുവരി മുതൽ നവംബർ വരെ ആഭ്യന്തര വിപണിയിൽ മാരുതി സുസുക്കി ഡിസയർ 1,95,416 യൂണിറ്റുകൾ വിറ്റഴിച്ചുവെന്നാണ് കാർടോക്കാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അതേസമയം ഹ്യുണ്ടായി ക്രെറ്റയുടെ 1,87,968 യൂണിറ്റുകളാണ് പോയമാസം വരെ വിറ്റഴിഞ്ഞിരിക്കുന്നത്. ഒരു മാസം കൂടി ശേഷിക്കെ 7,448 യൂണിറ്റുകളുടെ വ്യത്യാസത്തിലാണ് ഡിസയർ ലീഡ് ചെയ്യുന്നത്. ഈ കലണ്ടർ വർഷത്തിലെ ടോപ്പ് സെല്ലിംഗ് മോഡലാവാൻ മാരുതിയുടെ കുഞ്ഞൻ സെഡാന് സാധിക്കുമെന്നാണ് വിശ്വാസം.

Maruti Dzire Leads The Sales Charts In 2025 Calendar Year Hyundai Creta And Tata Nexon Behind

ജനുവരി മുതൽ നവംബർ വരെയുള്ള ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ടാറ്റ നെക്‌സോൺ 1,81,186 യൂണിറ്റുകൾ, മാരുതി സുസുക്കി വാഗൺആർ 1,79,663 യൂണിറ്റുകൾ, മാരുതി സുസുക്കി എർട്ടിഗ 1,75,404 യൂണിറ്റുകൾ എന്നിവയാണ്. 1985 മുതൽ 2024 വരെയുള്ള കാലയളവിൽ സെഡാൻ ഇന്ത്യയുടെ വാർഷിക കാർ വിൽപ്പനയിൽ ഒന്നാമതെത്തിയത് ഒരു തവണ മാത്രമാണ്. 2018-ൽ ഡിസയർ തന്നെയായിരുന്നു ആ നേട്ടം കരസ്ഥമാക്കിയിരുന്നത്.

2025 കലണ്ടർ വർഷത്തിൽ കൂടി ഈയൊരു നേട്ടം സ്വന്തം പേരിൽ കുറിക്കാൻ ഡിസയറിനാവുമോയെന്നത് ഡിസംബർ മാസത്തെ വിൽപ്പന കണക്കുകൾ കൂടി പുറത്തുവരുമ്പോൾ കൃത്യമായി മനസിലാക്കാം. നിലവിലെ ട്രെൻഡ് അനുസരിച്ച് നോക്കുകയാണെങ്കിൽ കിരീടം ഡിയസറിന് തന്നെ ചൂടാനായേക്കും. താങ്ങാനാവുന്ന വില, സേഫ്റ്റി, മോഡേൺ ഫീച്ചറുകൾ, ഒന്നാന്തരം യാത്രാ സുഖം, മൈലേജ് എന്നിവയെല്ലാം ഒന്നിച്ച് ലഭിക്കുന്നതാണ് സെഡാനിലേക്ക് ആളുകളെ അടുപ്പിക്കുന്നത്.

Maruti Dzire Leads The Sales Charts In 2025 Calendar Year Hyundai Creta And Tata Nexon Behind

ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടാനായതും ഡിസയറിൻ്റെ വിൽപ്പന കൂടാനുള്ള പ്രധാന ഘടകമാണ്. ഭാരത് NCAP ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയ ആദ്യത്തെ മാരുതി സുസുക്കി സെഡാനാണ് നാലാം തലമുറ ഡിസയർ. എല്ലാ വേരിയൻ്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായാണ് വരുന്നത്. ഒപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ-ഹോൾഡ് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നീ ഫീച്ചറുകളും കാറിൽ സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്.

ഡിസയറിൻ്റെ ബോഡി ഘടനയുടെ 45 ശതമാനവും ഹൈ-ടെൻസൈൽ സ്റ്റീലാണ് മാരുതി സുസുക്കി ഉപയോഗിച്ചിരിക്കുന്നത്. ഫീച്ചറുകൾ കുത്തിനിറച്ചിരിക്കുന്നതും ഡിസയർ സാധാരണ "ക്യാബ് കാർ" ലേബലിനപ്പുറം എത്താൻ സഹായിച്ച മറ്റൊരു കാരണമാണ്. ടോപ്പ് വേരിയൻ്റുകളിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ക്രൂയിസ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ എന്നിവയുണ്ട്.

Maruti Dzire Leads The Sales Charts In 2025 Calendar Year Hyundai Creta And Tata Nexon Behind

പുതിയ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് കോംപാക്‌ട് സെഡാൻ്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കി കാർ സ്വന്തമാക്കാനുമാവും. ഇതുകൂടാതെ സിഎൻജി മോഡലും ഡിസയറിലുണ്ടെന്നത് മറ്റൊരു പ്ലസ് പോയിൻ്റാണ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും കിലോഗ്രാമിന് 33.73 കിലോമീറ്റർ മൈലേജാണ് വാഹനം വാഗ്‌ദാനം ചെയ്യുന്നത്.

ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുള്ളതിനാൽ പെട്രോളിൽ പ്രവർത്തിക്കുമ്പോൾ കാറിന് 25.71 കി.മീ ഇന്ധനക്ഷമത നൽകാനുമാവും. കൂടാതെ നിലവിൽ ഇയർ എൻഡ് ഓഫറുകളോടെയാണ് മോഡൽ വിറ്റഴിക്കുന്നത്. LXI, VXI, ZXI, ZXI+ എന്നീ 4 വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന മോഡലിന് നിലവിൽ 6.26 ലക്ഷം രൂപ മുതൽ 9.31 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ജിഎസ്‌ടി നിരക്കുകൾ കുറച്ചതിന് ശേഷമുള്ള പുതുക്കിയ വിലയാണിത്.

More from DriveSpark

Article Published On: Saturday, December 20, 2025, 17:22 [IST]
English summary
Maruti dzire leads the sales charts in 2025 calendar year hyundai creta and tata nexon behind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X