7 എയർബാഗുള്ള മാരുതിയുടെ ആദ്യ എസ്‌യുവി! ഇ വിറ്റാരയെ സവിശേഷമാക്കുന്ന ഫീച്ചറുകൾ കണ്ടിരിക്കണം

ഇന്ത്യക്കാർക്കായി തങ്ങളുടെ ഏറ്റവും പുതിയ ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരിക്കുകയാണ് മാരുതി സുസുക്കി. ഏറെ നാളായി കാത്തിരിക്കുന്ന ഇ വിറ്റാര ഡിസംബർ രണ്ടിന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. വാഹനവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും മനപ്പാഠമായെങ്കിലും വിലയറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ ജനങ്ങൾ. മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ ഫീച്ചറുകൾ നിറഞ്ഞ മോഡലായിരിക്കാം അടുത്തിടെ പുറത്തിറക്കിയ വിക്ടോറിസ്. എന്നാൽ കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര (Maruti e Vitara) എത്തുമ്പോൾ ഇക്കാര്യത്തിന് ഒരു മാറ്റം സംഭവിക്കുമെന്നതാണ് രസകരമായ കാര്യം.

ഇന്ന് വിൽപ്പനയ്‌ക്കെത്തുന്ന മറ്റെല്ലാ മാരുതി സുസുക്കി മോഡലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നതിനായി ഇ വിറ്റാരയിൽ ചില എക്സ്ക്ലൂസീവ് ഫീച്ചറുകളെല്ലാം ബ്രാൻഡ് കുത്തിനിറച്ചിട്ടുണ്ട്. വാങ്ങാൻ പ്ലാനുണ്ടേൽ അതൊക്കെ അറിഞ്ഞിട്ട് മാത്രമേ ഷോറൂമിലേക്ക് വെച്ച്പിടിക്കാവുള്ളൂ. മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയെ വേറിട്ടുനിർത്തുന്ന ആ ഫീച്ചറുകൾ എന്തെല്ലാമായിരിക്കുമെന്ന് പറഞ്ഞുതരാം.

Maruti e Vitara Electric SUV Top Features 7 Airbags

ഫ്ലാറ്റ് ഫ്ലോർ: സ്ഥലവും സുഖസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി മാരുതി സുസുക്കി ഇ വിറ്റാരയിൽ ഒരു പരന്ന ഫ്ലോറായിരിക്കും ഉണ്ടാവുക. ഏറ്റവും പ്രധാനമായി പിൻസീറ്റിൽ നടുക്കിരിക്കുന്നയാൾക്കാവും ഇതിന്റെ സപ്പോർട്ടുണ്ടാവുക. നല്ല തൈസ് സപ്പോർട്ടും ലെഗ് സ്പേസും ലഭ്യമാവുന്നതിനാൽ 5 പേർക്ക് സുഖമായി എത്ര ദൂരം വേണമെങ്കിലും ഇവിയിൽ സഞ്ചരിക്കാനാവും.

ഡ്രൈവർ സീറ്റിലെ പുതുമ: മാരുതി ഇ വിറ്റാരയിൽ 10-വിധത്തിൽ പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം ഡ്രൈവർ ലംബർ സപ്പോർട്ട് അഡ്‌ജസ്റ്റ്മെന്റ്, ബാക്ക്‌റെസ്റ്റ് റിക്ലൈൻ, കുഷ്യൻ സ്ലൈഡ് ചെയ്യാനും, ഉയരം ക്രമീകരിക്കാനുമെല്ലാം സാധിക്കും. അങ്ങനെ ഈയൊരു ഫീച്ചറുകൾ ലഭിക്കുന്ന മാരുതി സുസുക്കിയിലെ ആദ്യ മോഡലാവുമിത്.

Maruti e Vitara Electric SUV Top Features 7 Airbags

40:20:40 സ്പ്ലിറ്റ് റിയർ സീറ്റ്: മാരുതി ഇലക്ട്രിക് എസ്‌യുവിയുടെ പിൻനിര സീറ്റുകളിൽ 40:20:40 സ്പ്ലിറ്റ് ഓപ്ഷനുണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്. അതുവഴി കാർഗോ സ്പേസ് ചെറിയ രീതിയിൽ ഉയർത്തുവാനും കഴിയും. ഇങ്ങനെ ചെയ്‌താലും രണ്ട് പേർക്ക് സുഖമായി ഇരിക്കാനും കഴിയുന്നതായിരിക്കും. പിൻസീറ്റിൽ ചാരിയിരിക്കുന്നതിനും സ്ലൈഡുചെയ്യുന്നതിനും സൗകര്യമുണ്ടാകും. അങ്ങനെ മൊത്തത്തിൽ ഇ വിറ്റാര സെഗ്മെന്റിൽ വേറിട്ടുനിൽക്കാനായാണ് എത്തുന്നത്.

മൾട്ടി ലിങ്ക് സസ്പെൻഷൻ: സാധാരണ ടോർഷൻ ബീം സസ്‌പെൻഷന് പകരമായി മാരുതി ഇ വിറ്റാരയ്ക്ക് പിന്നിൽ ഒരു മൾട്ടി-ലിങ്ക് സസ്‌പെൻഷൻ സെറ്റപ്പാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഒരുക്കുക. അതായത് കമ്പനിയുടെ നിരയിലെ മറ്റ് കാറുകളെ അപേക്ഷിച്ച് വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിക്ക് ശ്രദ്ധേയമായി മികച്ച ഹാൻഡ്‌ലിംഗും മെച്ചപ്പെട്ട യാത്രാ സുഖവും നൽകാനാവും.

Maruti e Vitara Electric SUV Top Features 7 Airbags

കാൽമുട്ടിനും എയർബാഗ്: രണ്ട് ഫ്രണ്ടൽ എയർബാഗുകൾ, രണ്ട് ഫ്രണ്ട്-സൈഡ് എയർബാഗുകൾ, രണ്ട് സൈഡ് കർട്ടൻ എയർബാഗുകൾ എന്നിവയ്ക്ക് പുറമേ മാരുതി സുസുക്കി ഇ വിറ്റാരയുടെ ഡ്രൈവർ സൈഡിൽ കാൽമുട്ട് എയർബാഗും (Knee Airbag) വാഗ്ദാനം ചെയ്യും. ഇതോടെ 7 എയർബാഗുകളുള്ള കമ്പനിയുടെ ഏക മോഡലായി ഇവി മാറും. ഇതും ഇലക്ട്രിക് എസ്‌യുവിയെ സവിശേഷമാക്കുന്ന ഫീച്ചറായിരിക്കും.

18 ഇഞ്ച് അലോയ് വീലുകൾ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെവൽ 2 ADAS എന്നിവയും മാരുതി ഇ വിറ്റാരയുടെ ഹൈലൈറ്റുകളിൽ ഉൾപ്പെടും. പുതിയ ഇവി സ്റ്റാൻഡേർഡ്-റേഞ്ച് FWD, ലോംഗ്-റേഞ്ച് FWD വേരിയന്റുകളിൽ ലഭ്യമാകുമെന്നാണ് വിവരം. രണ്ടാമത്തേത് 500 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് നൽകുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്തായാലും ഇ വിറ്റാരയുടെ വരവിനായി ഇനി ദിവസങ്ങൾ മാത്രം കാത്തിരുന്നാൽ മതിയാവും.

More from DriveSpark

Article Published On: Sunday, November 16, 2025, 6:00 [IST]
English summary
Maruti e vitara electric suv top features 7 airbags rear multi link suspension and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X