പണ്ടത്തെ പോലെയല്ല, അന്യായ യാത്രാസുഖമാ... 5.70 ലക്ഷത്തിന്റെ മാരുതി 7-സീറ്റർ ഒറ്റമാസം വാങ്ങിയത് 12,327 പേർ

ഒരു സെവൻ സീറ്റർ വാങ്ങാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ടാവും. എന്നാൽ ഇത്തരം വാഹനങ്ങളുടെ വില കേട്ടറിഞ്ഞ പലരും അവരുടെ സ്വപ്‌നം പാതിവഴിക്ക് ഉപേക്ഷിച്ച് പോയിട്ടുമുണ്ടാവും. ഇത്തരക്കാരുടെ സ്വപ്നം പൂവണിയിക്കാൻ ബജറ്റ് കോംപാക്‌ട് എംപിവി സെഗ്മെന്റിൽ റെനോ ട്രൈബർ എന്നൊരു മോഡലുണ്ട്. എന്നാൽ അണ്ടർപവർ ആയിട്ടുള്ള എഞ്ചിനുമായി വരുന്നതിനാൽ പലരും അധികം മൈൻഡ് ചെയ്യാറില്ല. ഇത്തരക്കാർക്ക് അടുത്ത ഓപ്ഷനാണ് മാരുതി എർട്ടിഗ. പക്ഷേ ഇതിന്റെ വില അൽപം കൂടുതലായതിനാൽ 7-സീറ്റർ എന്ന ആഗ്രഹം വേണ്ടെന്ന് വെക്കുകയാണ് പതിപ്. പക്ഷേ വളരെ അണ്ടർറേറ്റഡ് ആയിട്ടുള്ള ഈക്കോ വാൻ അങ്ങനെ ആരും തിരിച്ചറിഞ്ഞിട്ടില്ല.

ഓമ്‌നി വാനിന്റെ പിൻഗാമിയായി അരങ്ങുവാഴുന്ന കക്ഷി ജനപ്രിയനാണെങ്കിലും 7-സീറ്റർ എന്ന സങ്കൽപ്പത്തിൽ പലരും ഇവനെ കൂട്ടിയിട്ടില്ലെന്നതാണ് സത്യം. അന്യായ പ്രായോഗിതക നൽകുന്ന ഈക്കോ നമ്മുടെ നാട്ടിൽ കടയുള്ളവരുടെ വീട്ടിലെല്ലാം ഉണ്ടാവും. സാധനങ്ങൾ കയറ്റാനാണെങ്കിലും 7 പേർക്ക് പോവാനായാലും ഇത്രയും പ്രാക്‌ടിക്കലായ മറ്റൊരു വണ്ടി കണ്ടെത്തുക അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. പ്രത്യേകിച്ച് 5.70 ലക്ഷം ബജറ്റിൽ.

Maruti Eeco Posted 12327 Unit Sales In May 2025

ഇപ്പോഴിതാ 2025 മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും മാരുതി സുസുക്കി നിരയിൽ നെഞ്ചുവിരിച്ച് നിൽക്കുകയാണ് നമ്മുടെ കക്ഷി. കഴിഞ്ഞ മാസം മൊത്തം 180,077 വാഹനങ്ങൾ വിറ്റഴിച്ച മാരുതിക്ക് വിൽപ്പനയിൽ 3 ശതമാനത്തിന്റെ വർധനവും കൈയെത്തിപ്പിടിക്കാനായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ കാറായ ഈക്കോയുടെ 12,327 യൂണിറ്റുകളാണ് 2025 മെയ് മാസം നിരത്തിലെത്തിയത്.

ഒരു വർഷം മുമ്പ് അതായത് 2024 മെയ് മാസത്തിൽ മാരുതി ഈക്കോയുടെ 10,960 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് നോക്കുമ്പോൾ വലിയ വർധനവാണ് വാൻ മോഡലിന്റെ കച്ചോടത്തിൽ സംഭവിച്ചിരിക്കുന്നത്. 5, 6, 7 സീറ്റർ ഫോർമാറ്റുകളിൽ ഈ യൂട്ടിലിറ്റി വാൻ വാങ്ങാനാവുമായിരുന്നുവെങ്കിലും ഈയടുത്ത് സെവൻ സീറ്റർ വേരിയന്റ് നിർത്തി പകരം പുതിയ 6-സീറ്റർ പതിപ്പിൽ ഈക്കോയെ കമ്പനി വിപണിയിൽ കൊണ്ടുവന്നിരുന്നു.

Maruti Eeco Posted 12327 Unit Sales In May 2025

പ്രായോഗികത ഉയർത്താനും നല്ല യാത്രാ സുഖം നൽകാനുമായി രണ്ടാംവരിയിലെ ബെഞ്ച് സീറ്റ് ക്രമീകരണം ഒഴിവാക്കി പകരം ക്യാപ്റ്റൻ സീറ്റുകൾ സമ്മാനിച്ചാണ് മാരുതി സുസുക്കി ഈക്കോയെ 6-സീറ്ററാക്കി മാറ്റിയത്. 5.70 ലക്ഷം രൂപ മുതൽ 6.95 ലക്ഷം രൂപ വരെയാണ് ഈക്കോയ്ക്ക് വരുന്ന എക്സ്ഷോറൂം വില. ഈയടുത്ത മാസങ്ങളിൽ വാൻ മോഡലിന് ലഭിച്ച ഏറ്റവും ഉയർന്ന വിൽപ്പന കൂടിയായിരുന്നു മെയ് മാസത്തിലേത്.

കഴിഞ്ഞ 7 മാസങ്ങളിലെ വിൽപ്പന കണക്കുകൾ നോക്കിയാൽ 2024 നവംബറിൽ മാരുതി ഈക്കോയുടെ 10,589 യൂണിറ്റുകളും, 2024 ഡിസംബറിൽ 11,678 യൂണിറ്റുകളും, 2025 ജനുവരിയിൽ 11,250 യൂണിറ്റുകളും, 2025 ഫെബ്രുവരിയിൽ 11,493 യൂണിറ്റുകളും, 2025 മാർച്ചിൽ 10,409 യൂണിറ്റുകളും, 2025 ഏപ്രിലിൽ 11,438 യൂണിറ്റുകളും, 2025 മെയ് മാസത്തിൽ 12,327 യൂണിറ്റുകളുമാണ് കമ്പനി വിപണനം ചെയ്‌തത്.

Maruti Eeco Posted 12327 Unit Sales In May 2025

അടുത്തിടെ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ഒരുക്കി മാരുതി ഈക്കോയെ പരിഷ്ക്കരിച്ചിരുന്നു. 6 എയർബാഗുകൾക്ക് പുറമേ എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, മുൻ സീറ്റുകളിൽ സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ഫോഴ്‌സ് ലിമിറ്ററുകൾ, ആന്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, ഫ്രണ്ട് സീറ്റുകൾക്കായി സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ തുടങ്ങിയ ഫീച്ചറുകളും ബ്രാൻഡ് സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

റിവേഴ്‌സ് പാർക്കിംഗ് സെൻസർ, എഞ്ചിൻ ഇമ്മൊബിലൈസർ, ഡോറുകൾക്കുള്ള ചൈൽഡ് ലോക്ക്, ഇബിഡിയുള്ള എബിഎസ് എന്നിവയും ഈക്കോയുടെ പ്രധാന സവിശേഷതകളാണ്. പുതിയ സ്റ്റിയറിംഗ് വീലും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വരെ പുതിയ പതിപ്പിൽ ലഭിക്കും. ഈക്കോയ്ക്ക് K-സീരീസ് 1.2 ലിറ്റർ എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഈ 6-സീറ്ററിൽ പ്രതീക്ഷിക്കേണ്ടതില്ല.

Maruti Eeco Posted 12327 Unit Sales In May 2025

മാനുവൽ ഗിയർബോക്‌സുമായി വരുന്ന പെട്രോൾ എഞ്ചിൻ ഈക്കോയിൽ 80.76 bhp പവറിൽ പരമാവധി 104.5 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കും. സിഎൻജി പ്രവർത്തിക്കുമ്പോൾ കാറിന് 71.65 bhp കരുത്തിൽ 95 Nm torque ആണ് നൽകാനാവുക. ടൂർ പെട്രോൾ വേരിയന്റുകളിൽ 20.2 കിലോമീറ്ററും സിഎൻജിയിൽ 27.05 കിലോമീറ്റർ മൈലേജുമാണ് കമ്പനി പറയുന്നത്. അതേസമയം ഈക്കോയുടെ പാസഞ്ചർ മോഡലിന് പെട്രോളിൽ 19.7 കിലോമീറ്ററും സിഎൻജിയിൽ 26.78 കിലോമീറ്ററുമാണ്.

More from DriveSpark

Article Published On: Tuesday, June 3, 2025, 10:05 [IST]
English summary
Maruti eeco posted 12327 unit sales in may 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X