നല്ല മൈലേജുണ്ടെങ്കിലും മാരുതിയുടെ ഈ കാറിൽ 7 പേർക്ക് യാത്ര ചെയ്യാൻ ചെലവ് കൂടും, ഇതറിയാതെ വാങ്ങാൻ പോവല്ലേ
മൾട്ടി പർപ്പസ് വാഹനങ്ങൾ സാധാരണക്കാരനും സ്വപ്‌നം കാണാമെന്ന് പഠിപ്പിച്ചവരാണ് മാരുതി സുസുക്കി. മിഡിൽ ക്ലാസ് ഫാമിലികളുടെ ഇന്നോവയായി എർട്ടിഗ പേരെടുത്തതും അങ്ങനെ തന്നെയാണ്. അഞ്ചിൽ കൂടുതൽ അംഗങ്ങളുള്ള വീട്ടിലേക്ക് ആളുകൾ കൂടുതലായും വാങ്ങുന്നത് മാരുതിയുടെ ഈ 7 സീറ്റർ എംപിവിയാണെന്ന് നിസംശയം പറയാം. ഇന്നോവയുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും ടൊയോട്ടയുടെ ജനപ്രിയനിൽ ലഭ്യമായ പല പ്രായോഗികതകളും ചെറിയ വിലയ്ക്ക് എർട്ടിഗയ്ക്കും നൽകുന്നുണ്ട്. മെയിന്റനെൻസ് കോസ്റ്റിലായാൽ പോലും പോക്കറ്റിൽ ഒതുങ്ങുന്നതാണ്. അടുത്തിടെ മോഡൽ നിരയിലാകെ കമ്പനി പുതിയൊരു വില വർധനവ് നടപ്പിലാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി മാരുതി സുസുക്കി എർട്ടിഗയുടെ വിലയും വർധിപ്പിച്ചിരിക്കുകയാണ് കമ്പനി. 7 സീറ്റർ എംപിവിയുടെ ബേസ് മോഡലിനെ പോവും വെറുതെ വിടാതെയാണ് വില പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നത്. ബേസ് LXi (O) വേരിയന്റിന് 15,000 രൂപയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഉയർത്തിയിരിക്കുന്നത്. അതേസമയം എംപിവിയുടെ മറ്റെല്ലാ വകഭേദങ്ങൾക്കും 10,000 രൂപയുടെ ഏകീകൃത വില വർധനയ്ക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.

അങ്ങനെ പുതിയ എർട്ടിഗ സ്വന്തമാക്കണമെങ്കിൽ ഇനി മുതൽ 8.84 ലക്ഷം മുതൽ 13.13 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. അതേസമയം വില മാറിയെങ്കിലും എംപിവിയിൽ മറ്റ് നവീകരണങ്ങളൊന്നും മാരുതി സുസുക്കി നടപ്പിലാക്കിയിട്ടില്ലെന്ന് വേണം പറയാൻ. അൽപം റിച്ചായെങ്കിലും കുറഞ്ഞ വിലയും നല്ല മൈലേജും കുറഞ്ഞ മെയിന്റനെൻസും പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളുമെല്ലാം മാരുതി എർട്ടിയുടെ പ്രധാന ഹൈലൈറ്റുകളായി ഇനിയും തുടരും.
LXi (O), LXi, VXi, ZXI എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് മാരുതി എർട്ടിഗ വിപണിയിലെത്തുന്നത്. കാഴ്ച്ചയിൽ മനോഹരമാക്കാനായി ഏഴോളം കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് എംപിവി വരുന്നത്. ഇതിൽ പേള്‍ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്നിറ്റി ബ്രൗണ്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഓക്സ്ഫോര്‍ഡ് ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിവയാണ് ഉൾപ്പെടുന്നത്.

ഡിസൈനും രൂപവും ഏവർക്കും കാണാപാഠമാണെങ്കിലും എർട്ടിഗയുടെ അകത്തളത്തിലെ കിടിലൻ ഫീച്ചറുകളൊന്നും ആരും ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, രണ്ടാം നിര യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, മെറ്റാലിക് തേക്ക് വുഡ് ഡാഷ്‌ബോർഡ് ഫിനിഷ്, വൺ-ടച്ച് റിക്‌ലൈൻ, സ്ലൈഡ് മെക്കാനിസം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഈ സെവൻ സീറ്ററിന്റെ ഭാഗമാണ്.
അതായത് അത്യാവിശ്യം ഒരു ഫാമിലിക്ക് ഉപയോഗിക്കാനാവുന്ന എല്ലാത്തരം സവിശേഷതളും കാറിൽ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഒന്നിലധികം എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് എർട്ടിഗയ്ക്ക് മോടികൂട്ടുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗയ്ക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 102 bhp പവറിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് മാരുതി സുസുക്കി പറയുന്നത്. ഇതോടൊപ്പം സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും എർട്ടിഗയിലുണ്ട്. സിഎന്‍ജിയിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും 87 bhp കരുത്തിൽ 121.5 Nm ടോര്‍ക്ക് നൽകാൻ എംപിവിക്കാവും.
5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് എർട്ടിഗ സിഎന്‍ജി മോഡൽ വരുന്നത്. ഇന്ധനക്ഷമതയുടെ കാര്യത്തിലേക്ക് നോക്കിയാൽ മാരുതി എംപിവിയുടെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് തരുമ്പോൾ പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പുകൾ 20.30 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുന്നത്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡലുകളിലാണെങ്കിൽ ലിറ്ററിന് 26.11 കിലോമീറ്ററാണ് മൈലേജ്.


Click it and Unblock the Notifications








