വിദേശികളേയും കറക്കി വീഴ്ത്തിയ മാരുതി കാർ, 1 ലക്ഷം കയറ്റുമതി ഇത്രയും വേഗത്തിൽ നേടുന്ന ആദ്യ ഇന്ത്യൻ എസ്‌യുവി

ഇന്ന് റോഡിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണുന്ന കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ്. അഡാറ് ലുക്കും ചെറിയ വിലയുമായി എത്തിയ ബലേനോയുടെ എസ്‌യുവി മോഡൽ അതിവേഗമാണ് ഹിറ്റടിച്ചത്. ശരിക്കും 2023 ഓട്ടോ എക്സ്പോയിൽ ജംനിക്കൊപ്പം സർപ്രൈസായാണ് ഫ്രോങ്ക്‌സ് എൻട്രി കൊടുത്തതെങ്കിലും കമ്പനി പോലും സ്വപ്നം കാണാത്ത വേഗമാണ് വിൽപ്പയ്ക്കെത്തിയപ്പോൾ നേടാനായത്. ഇന്ത്യക്കാർക്ക് മാത്രമല്ല, വിദേശികൾക്കും ഫ്രോങ്ക്‌സിനെ നന്നായി ഇഷ്‌ടപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലും വണ്ടിക്ക് ആവശ്യക്കാർ ഏറെയാണുള്ളതെന്ന് പറയാം. വിപണിയിലെത്തി വെറും 25 മാസത്തിനുള്ളിൽ കമ്പനി ഫ്രോങ്ക്‌സിന്റെ 1 ലക്ഷത്തിലധികം യൂണിറ്റ് കയറ്റുമതി ചെയ്‌തിരിക്കുകയാണ്.

ഈ നേട്ടം ഇത്രവേഗം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ എസ്‌യുവി എന്ന പദവിയും ഇനി മാരുതി സുസുക്കി ഫ്രോങ്ക്‌സിന് അവകാശപ്പെട്ടതാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതിയുടെ ഗുജറാത്ത് പ്ലാന്റിൽ നിർമിക്കുന്ന ക്രോസ്ഓവർ സ്റ്റൈൽ സ്പോർട് യൂട്ടിലിറ്റി വാഹനം, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ജപ്പാൻ എന്നിവിടങ്ങളിലായി 80 ലധികം രാജ്യങ്ങളിലാണ് ഇപ്പോൾ വിപണനത്തിന് എത്തുന്നത്.

Maruti Fronx Achieves 1 Lakh Exports From India

2023 ഏപ്രിൽ മാസത്തിലാണ് ഇന്ത്യയിൽ ഫ്രോങ്ക്സ് പുറത്തിറങ്ങുന്നത്. ആ വർഷം തന്നെ എസ്‌യുവിക്കായുള്ള കയറ്റുമതിയും ആരംഭിച്ചിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഫ്രോങ്ക്സിന്റെ 69,000-ത്തിലധികം യൂണിറ്റുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്‌തതായി കമ്പനി പറയുന്നു. ഈ കാലയളവിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത പാസഞ്ചർ വാഹനമായും ഇത് മാറി.

ആഗോള വിപണികൾക്കായി ലോകോത്തര വാഹനങ്ങൾ നിർമിക്കാനുള്ള മാരുതി സുസുക്കിയുടെ കഴിവ് 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന്റെ യഥാർഥ സത്തയെ ഉദാഹരണമാക്കുന്നതാണെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു. മാരുതി സുസുക്കി ഇപ്പോൾ ഏകദേശം 100 രാജ്യങ്ങളിലേക്ക് 17 മോഡലുകളാണ് കയറ്റുമതി ചെയ്യുന്നത്.

Maruti Fronx Achieves 1 Lakh Exports From India

ദക്ഷിണാഫ്രിക്ക, ജപ്പാൻ, സൗദി അറേബ്യ എന്നിവയാണ് മുൻനിര കയറ്റുമതി രാജ്യങ്ങളായി നിലകൊള്ളുന്നതെന്നും ബ്രാൻഡ് പറയുന്നു. താങ്ങാനാവുന്ന വില, അഡാറ് ലുക്ക്, കിടിലൻ ഫീച്ചറുകൾ, കുറഞ്ഞ മെയിന്റനെൻസ്, നല്ല വില എന്നീ മാരുതിയുടെ എല്ലാ സംഭവങ്ങളും ഒത്തുചേർന്ന ഫ്രോങ്ക്‌സ് എല്ലാമാസവും ഇന്ത്യയിൽ പതിനായിരക്കണക്കിന് യൂണിറ്റുകൾക്ക് മുകളിലാണ് വിൽക്കുന്നത്.

വിലയുടെ കാര്യത്തിലേക്ക് വന്നാൽ 7.55 ലക്ഷം രൂപ മുതൽ 12.91 ലക്ഷം വരെയാണ് ഫ്രോങ്ക്‌സിന് വരുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ആർക്കും ഇഷ്‌ടപ്പെടുന്ന രീതിയിൽ വണ്ടിയെ പണിതിറക്കാൻ കമ്പനിക്കായിട്ടുണ്ട്. ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയാണ് എക്സ്റ്റീരിയറിലെ ഹൈലൈറ്റുകൾ.

Maruti Fronx Achieves 1 Lakh Exports From India

9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ തുടങ്ങിയ കാലത്തിനൊത്ത ഫീച്ചറുകളെല്ലാമായാണ് എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. വിദേശ വിപണികളിൽ ഫ്രോങ്ക്‌സിന് ADAS ടെക്കും ലഭിക്കുന്നുണ്ട്.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളാണ് ഫ്രോങ്ക്‌സിന്റെ ഇന്ത്യൻ പതിപ്പിനുള്ളത്. ചില രാജ്യങ്ങളിൽ സമാന എഞ്ചിൻ ഓപ്ഷനുകൾ വാഗ്‌ദാനം ചെയ്യുന്നതിന് പുറമെ എസ്‌യുവിയിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും ലഭിക്കും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി വരുന്ന NA പെട്രോൾ എഞ്ചിന് 88 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

അതേസമയം 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ മോഡലുകൾക്ക് 99 bhp കരുത്തിൽ 147.6 Nm torque വികസിപ്പിക്കാനാവും. 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിൻ 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയാണ് വരുന്നത്. ഇത് 102 bhp പവറിൽ പരമാവധി 138 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് രണ്ടാമത്തെ 1.5 ലിറ്റർ K15C പെട്രോൾ 98 bhp കരുത്തിൽ 135 Nm ടോർക്ക് സൃഷ്ടിക്കാനും യോഗ്യമാണ്.

More from DriveSpark

Article Published On: Thursday, July 24, 2025, 13:30 [IST]
English summary
Maruti fronx achieves 1 lakh exports from india fastest suv to reach this milestone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X