ഫ്രോങ്ക്‌സ് ഫ്ലെക്‌സ് ഫ്യുവൽ മുതൽ ടൊയോട്ടയുടെ 6 വീലുകളുള്ള എംപിവി വരെ; നവംബറിൽ വിപണിയിലെത്തുന്ന പുത്തൻ കാറുകൾ

ഈ വർഷം അവസാനിക്കാൻ ഇനി രണ്ട് മാസങ്ങൾക്കൂടി മാത്രമേ ബാക്കിയുള്ളൂവെങ്കിലും വാഹന വിപണിയെ സംബന്ധിച്ച് സുപ്രധാനമായൊരു കാലയളവായിരുന്നു 2025. ജിഎസ്‌ടി വെട്ടിക്കുറച്ചത് പോലെയുള്ള ആനുകൂല്യങ്ങൾ ലഭിച്ചത് വണ്ടിക്കച്ചോടത്തിന് മൈലേജായിട്ടുണ്ട്. വർഷം അവസാനിക്കാറായെങ്കിലും പുത്തൻ കാറുകൾ ഇനിയും വിപണിയിലെത്താനിരിക്കുന്നുണ്ട്. അടുത്ത മാസം ചില പ്രധാന മോഡലുകൾ ഉൾപ്പെടെ കിടിലൻ കാറുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോവുന്നത്. കൂട്ടത്തിൽ ഒരു ഇതിഹാസ എസ്‌യുവിയുടെ തിരിച്ചുവരവിനും 2025 നവംബർ മാസം സാക്ഷ്യംവഹിക്കും. അടുത്ത മാസം ഇന്ത്യക്കാരെ ത്രസിപ്പിക്കാനെത്തുന്ന പുത്തൻ കാറുകൾ ഏതൊക്കെയെന്ന് നോക്കിയാലോ?

ഹ്യുണ്ടായി വെന്യു: ആറ് വർഷങ്ങൾക്ക് ശേഷം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിക്ക് തലമുറ മാറ്റം ലഭിക്കാൻ പോവുകയാണ്. ഇതിനോടകം മറ്റ് കാര്യങ്ങൾ വെളിപ്പെടുത്തിയ ന്യൂജെൻ വെന്യുവിന്റെ വില നവംബർ നാലിന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കും. സെഗ്മെന്റ് ഇതുവരെ കാണാത്തത്ര ഫീച്ചറുകൾ കുത്തിനിറച്ചാണ് ഹ്യുണ്ടായിയുടെ കുട്ടിക്കൊമ്പൻ നിരത്തിലേക്ക് എത്തുക.

Maruti Fronx Flex Fuel To New Lexus LS 6 Wheel MPV Upcoming Car Launches In November 2025

ഡ്യുവൽ-ടോൺ ഇന്റീരിയർ, ക്ലൈമറ്റ് കൺട്രോളിനുള്ള പുതിയ ഇന്റർഫേസ്, പുതുക്കിയ സെന്റർ കൺസോൾ, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്രൈവ്, ട്രാക്ഷൻ മോഡുകൾ, ലെവൽ 2 ADAS, ഡ്യുവൽ 12.3 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേകൾ, OTA അപ്‌ഡേറ്റുകൾ എന്നിവ പോലുള്ള അത്യാഡംബര ഫീച്ചറുകളും ന്യൂജെൻ ഹ്യുണ്ടായി വെന്യുവിന് ലഭിക്കുമെന്ന് കമ്പമി സ്ഥിരീകരിച്ചിട്ടുണ്ട്. 1.2 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ എസ്‌യുവി തുടരും.

ടാറ്റ സിയറ: മൂന്ന് മൊബിലിറ്റി എക്‌സ്‌പോകളിലായി പ്രദർശിപ്പിച്ച ടാറ്റ സിയറ നവംബർ 25-ന് ഔദ്യോഗികമായി വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു. ഒറിജിനൽ സിയറയിലെ ചതുരാകൃതിയിലുള്ള ലൈനുകളും സൈഡിലെ ഗ്ലാസ് റൂഫും വരെ ഉൾപ്പെടുത്തിയാണ് ആശാന്റെ ഇത്തവണത്തെ വരവ്. മാത്രമല്ല ഏറ്റവും പുതിയ ടാറ്റ ഡിസൈൻ ഭാഷയുമായി സമന്വയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Maruti Fronx Flex Fuel To New Lexus LS 6 Wheel MPV Upcoming Car Launches In November 2025

കർവ്, സഫാരി, ഹാരിയർ എന്നിവയുടേതിന് സമാനമായ ഒരു ഇന്റീരിയറാവും സിയറ വഹിക്കുക. പക്ഷേ ഒരു ട്രിപ്പിൾ സ്ക്രീൻ സജ്ജീകരണത്തോടെയാവും അകത്തളം ഒരുക്കുക. ടാറ്റയുടെ 1.5 ലിറ്റർ GDi ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാവും ന്യൂജെൻ സിയറയ്ക്ക് തുടിപ്പേകാൻ എത്തുക. ഇതോടൊപ്പം ഇലക്ട്രിക് മോഡലും ഉണ്ടാവുമെന്നത് വൈദ്യുത വാഹന പ്രേമികളേയും തൃപ്ത്തിപ്പെടുത്തുന്ന കാര്യമായിരിക്കും.

മാരുതി ഫ്രോങ്ക്‌സ് ഫ്ലെക്‌സ് ഫ്യുവൽ: 2025 ജാപ്പനീസ് മൊബിലിറ്റി ഷോയിൽ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഫ്ലെക്സ്-ഫ്യുവൽ വാഹനം അവതരിപ്പിച്ചിരുന്നു. അന്താരാഷ്ട്ര പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള മോഡൽ അടുത്തമാസം ഇന്ത്യയിലും എത്തുമെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഈ കൃത്യമായ മോഡൽ ഇന്ത്യയിൽ വന്നേക്കില്ലെങ്കിലും, എർട്ടിഗ മുതൽ അതിനുമുകളിലുള്ള എല്ലാത്തിലും ഫ്ലെക്സ്-ഫ്യുവൽ എഞ്ചിൻ കമ്പനി വാഗ്ദാനം ചെയ്തേക്കാം.

Maruti Fronx Flex Fuel To New Lexus LS 6 Wheel MPV Upcoming Car Launches In November 2025

മാരുതി വിക്ടോറിസ് ബയോഗ്യാസ്: ഫ്രോങ്ക്സ് ഫ്ലെക്സ് ഇന്ധനത്തോടൊപ്പം വിക്ടോറിസിന്റെ ബയോഗ്യാസ് പതിപ്പും ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. സിഎൻജി വിക്ടോറിസിന്റെ അതേ അടിത്തറയായിരിക്കും ഇതിന് ഉണ്ടായിരിക്കുക. കൂടാതെ ഇന്ത്യയിൽ കംപ്രസ് ചെയ്ത ബയോഗ്യാസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള വാഹന നിർമാതാക്കളുടെ ശ്രമങ്ങളുടെ ഭാഗവുമായിരിക്കും വിക്ടോറിസ് CBG.

പുതിയ ലെക്സസ് LS: അടുത്തിടെ ഫ്ലാഗ്ഷിപ്പ് LS സെഡാന്റെ ഉത്പാദനം ലെക്സസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇതേ പേരിൽ ഒരു ആഡംബര എംപിവിക്ക് രൂപം കൊടുക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്‌ട്രിക് വാഹനമായിട്ടായിരിക്കും മോഡൽ വിപണിയിലെത്തുക. ലോഞ്ച് സീറ്റിംഗും ഓറഞ്ച് ബാക്ക്‌ലൈറ്റിംഗും ഉള്ള 6 വീലുകളുള്ള വാഹനത്തിന്റെ ടീസർ ചിത്രങ്ങളും കമ്പനി വെളിപ്പെടുത്തിയിരുന്നു.

More from DriveSpark

Article Published On: Friday, October 31, 2025, 6:00 [IST]
English summary
Maruti fronx flex fuel to new lexus ls 6 wheel mpv upcoming car launches in november 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X