5 പേർക്ക് ഞെളിഞ്ഞിരുന്ന പോവാല്ലോ, 27.97 കി.മീ മൈലേജുള്ള എസ്‌യുവി 1.85 ലക്ഷം വിലക്കുറവിൽ തരാമെന്ന് മാരുതി

വലിയ എസ്‌യുവികളിലും നല്ല മൈലേജ് നൽകാനാവുമെന്ന് ഗ്രാൻഡ് വിറ്റാരയിലൂടെ മാരുതി സുസുക്കി (Maruti Suzuki Grand Vitara) തെളിയിച്ചിട്ട് കുറച്ചുകാലമായി. ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യം തകർക്കാനായി മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ അവതരിപ്പിച്ച മോഡൽ വാങ്ങാൻ വേറെ കാരണമൊന്നും വേണ്ടല്ലോ. 5 പേർക്ക് ഗ്രാൻഡായി യാത്ര ചെയ്യാൻ സാധിക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹനം റോഡുകളിലെല്ലാം തിങ്ങിനിറയുകയും ചെയ്‌തിട്ടുണ്ട്. സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലൂടെയാണ് ഗ്രാൻഡ് വിറ്റാര ഇത്രയും ശ്രദ്ധിക്കപ്പെടാൻ കാരണമായതെന്ന് നിസംശയം പറയാം.

പക്ഷേ ഈയൊരു ടെക്നോളിയുള്ള വേരിയന്റ് വേണമെങ്കിൽ അൽപം പൈസ കൂടുതൽ ഇറക്കണമല്ലോയെന്ന് നിരാശപ്പെട്ടിരിക്കുന്നവരായിരിക്കും പലരും. എന്നാൽ അത്തരക്കാർക്കൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മാരുതി സുസുക്കി. മറ്റൊന്നുമല്ല, 2025 ജൂലൈ മാസത്തിൽ ഗ്രാൻഡ് വിറ്റാര വാങ്ങാൻ എത്തുന്നവർക്ക് 1.85 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ഓഫറുകൾ ഒരുക്കി കാത്തിരിക്കുകയാണ് ഡീലർമാർ.

Maruti Grand Vitara Hybrid SUV Now Available With Up To Rs 1 85 Lakh Discount Offer

പക്ഷേ ഇതുകേട്ട് ചാടിക്കയറി ഗ്രാൻഡ് വിറ്റാരയെ മനസിൽ കയറ്റുന്നേന് മുമ്പ് മറ്റൊരു കാര്യം കൂടി പറയാനുണ്ട് കേട്ടോ. ഈ ഓഫറുകൾ പല ഘടകങ്ങളെ അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്. അതായത് സ്റ്റോക്ക് ലഭ്യത, സംസ്ഥാനം, നഗരം എന്നിവയെ ആശ്രയിച്ചാണ് പലയിടങ്ങളിലും ഡിസ്‌കൗണ്ടുകൾ ഉപയോഗപ്പെടുത്താനാവുക. കൃത്യമായ കണക്കുകൾക്കായി നിങ്ങളുടെ പ്രാദേശിക ഡീലറുമായി ബന്ധപ്പെട്ട് കാര്യങ്ങളൊക്കെ ഒന്ന് ഉറപ്പുവരുത്തിയതിന് ശേഷം ഷോറൂമിലേക്ക് വണ്ടിയെടുത്താൽ മതി.

ഇനി ഓഫറുകളുടെ കാര്യത്തിലേക്ക് വിശദമായി വരാം. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ 2024 മോഡൽ ഇയർ യൂണിറ്റുകൾക്കാണ് പരമാവധി 1.85 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുക. അതും ഹൈബ്രിഡ് വേരിയന്റുകൾ വാങ്ങാനെത്തുന്നവർക്ക് മാത്രേ ഇക്കാര്യങ്ങൾ ഉപയോഗപ്പെടുത്താനും സാധിക്കൂ കേട്ടോ. 70,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 35,000 രൂപ എക്സ്റ്റൻഡഡ് വാറണ്ടി, 80,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് മൊത്തം 1.85 ലക്ഷം രൂപ ഓഫറിട്ടിരിക്കുന്നത്.

Maruti Grand Vitara Hybrid SUV Now Available With Up To Rs 1 85 Lakh Discount Offer

അതേസമയം മൈൽഡ് ഹൈബ്രിഡ് വേരിയന്റുകൾ മതിയെന്നുള്ളവർക്കും നല്ല ഡീലുകൾ തന്നെയാണ് കാത്തിരിക്കുന്നത്. 2024 ഗ്രാൻഡ് വിറ്റാര പെട്രോൾ വേരിയന്റുകൾക്ക് പരമാവധി 1.65 ലക്ഷം രൂപ വരെയാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഡെൽറ്റ, സീറ്റ, ആൽഫ ട്രിമ്മുകളിൽ 57,900 രൂപ വരെ വിലയുള്ള ഡൊമിനിയൻ എഡിഷൻ ആക്‌സസറികളും ഉൾപ്പെടുന്നുണ്ട്. 2024 ഗ്രാൻഡ് വിറ്റാര സിഎൻജി വാങ്ങുന്നവർക്ക് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 50,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും.

ഇനി ഗ്രാൻഡ് വിറ്റാരയുടെ 2025 മോഡലുകൾ മതിയെന്ന് വാശിപിടിക്കുന്നവർക്കായി കമ്പനി സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പുകളിൽ 1.45 ലക്ഷം രൂപ വരെയും പെട്രോൾ വേരിയന്റുകൾക്ക് 1 ലക്ഷം രൂപ വരെയും ആനുകൂല്യം ഒരുക്കിവെച്ചിട്ടുണ്ട്. രണ്ടാമത്തേതിൽ 57,900 രൂപ വരെ വിലവരുന്ന ഡൊമിനിയൻ എഡിഷൻ ആക്‌സസറികളും നൽകുമേ. 2025 ഗ്രാൻഡ് വിറ്റാര സിഎൻജി നോക്കുന്നവർക്കും 1 ലക്ഷം വരെ ഓഫറുകൾ കിട്ടും.

Maruti Grand Vitara Hybrid SUV Now Available With Up To Rs 1 85 Lakh Discount Offer

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, എംജി ആസ്റ്റർ, ടാറ്റ കർവ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സിട്രൺ എർക്രോസ് തുടങ്ങിയവയുമായി മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ മത്സരിക്കുന്ന മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയ്ക്ക് നിലവിൽ 11.42 ലക്ഷം മുതൽ 20.52 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. കൊടുക്കുന്ന പൈസയ്ക്ക് വസൂലാവുന്നൊരു മോഡൽ കൂടിയാണിത് കേട്ടോ.

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുമായി ചേര്‍ന്ന് വികസിപ്പിച്ച ഈ തട്ടുപൊളിപ്പൻ മോഡൽ 2022-ലാണ് പുറത്തിറങ്ങുന്നത്. വന്നകാലം മുതൽ ഇന്നുവരെ ചൂടപ്പം പോലെ വിറ്റഴിയുന്ന ഗ്രാൻഡ് വിറ്റാര ഇതുവരെ 3 ലക്ഷത്തിലധികം ആളുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഹൈബ്രിഡ് വേരിയന്റുകൾക്ക് 27.97 കിലോമീറ്റർ മൈലേജും മൈൽഡ് ഹൈബ്രിഡ് പതിപ്പുകൾക്ക് 19.38 കിലോമീറ്ററും സിഎൻജി 26.6 കിലോമീറ്റർ മൈലേജുമാണ് മാരുതി പറയുന്നത്.

More from DriveSpark

Article Published On: Saturday, July 5, 2025, 12:00 [IST]
English summary
Maruti grand vitara hybrid suv now available with up to rs 1 85 lakh discount offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X