കൊണ്ടുനടക്കാൻ പണം കുറച്ച് മതി, 27.97 KM മൈലേജുള്ള ഹൈബ്രിഡ് എസ്‌യുവിക്ക് 2.40 ലക്ഷം വിലക്കുറവ്

സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങളെ ഇന്ത്യയിൽ ജനകീയരാക്കിയവരാണ് മാരുതി സുസുക്കിയും (Maruti Suzuki) ടൊയോട്ടയും (Toyota). ഇരുബ്രാൻഡുകളും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ ഭാഗമായി പുറത്തിറങ്ങിയ ഗ്രാൻഡ് വിറ്റാരയും അർബൻ ക്രൂയിസർ ഹൈറൈഡറുമാണ് ഇതിന് തിരികൊളുത്തിയത്. ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യം തകർക്കാനായി എത്തിയ രണ്ട് മോഡലുകളും അതിവേഗം വിറ്റഴിയുകയും ചെയ്‌തു. ഗ്രാൻഡ് വിറ്റാരയാണ് തുടക്കത്തിൽ കത്തിക്കയറിയതെങ്കിലും ഇപ്പോൾ ടൊയോട്ടയുടെ മോഡലാണ് സെഗ്മെൻ്റിൽ ചൂടപ്പം പോലെ വിറ്റഴിയുന്നത്. ഇതിന് പകരമായി ഇതേ വിഭാഗത്തിലെ തങ്ങളുടെ രണ്ടാമത്തെ മോഡലായ വിക്ടോറിസിനെയും മാരുതി അടുത്തിടെ കൊണ്ടുവന്നു.

ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ചിരിക്കുന്നതിനാൽ ഗ്രാൻഡ് വിറ്റാരയ്ക്ക് പ്രത്യേകമൊരു ഫാൻബേസ് ഉണ്ട്. എങ്കിലും അടുത്തിടെയായി കച്ചോടം ചെറുതായൊന്ന് താഴേക്ക് പോയതിനാൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. അതിൻ്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ വലിയ ഡിസ്‌കൌണ്ട് ഓഫറുകളാണ് എസ്‌യുവിയിൽ അവതരിപ്പിച്ചിരുന്നത്.

Maruti Grand Vitara Offers Up To Rs 2 40 Lakh Discounts In December 2025

ഇപ്പോഴിതാ നിലവിലുള്ള സ്റ്റോക്കുകളെല്ലാം വിറ്റഴിക്കുവാനായി ഗ്രാൻഡ് വിറ്റാരയിൽ കിടിലൻ ഇയർ എൻഡ് ഓഫറുകൾ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി. 2.40 ലക്ഷം വരെയുള്ള ആനുകൂല്യങ്ങളോടെയാണ് എസ്‌യുവി ഇപ്പോൾ വിറ്റഴിക്കുന്നത്. ഓപ്ഷണൽ എക്സ്റ്റൻഡഡ്-വാറന്റി കവറേജ് ഉൾപ്പെടെയാണ് വാഹനം വാങ്ങാനാവുക. എന്നാൽ തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ അനുസരിച്ച് ഓഫറിൽ വ്യത്യാസവും ഉണ്ടാവും കേട്ടോ.

2022-ലാണ് ഗ്രാൻഡ് വിറ്റാരയ്ക്ക് മാരുതി സുസുക്കി രൂപംകൊടുക്കുന്നത്. നല്ല അഴകുള്ള രൂപവും ഫീച്ചറുകളാൽ സമ്പന്നമായ അകത്തളവും ഏതൊരു ഇന്ത്യക്കാരനേയും തൃപ്ത്തിപ്പെടുത്തുന്നതാണ്. വയർലെസ് കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് എൻ്റർടൈൻമെൻ്റ് സിസ്റ്റം, ഹെഡ് അപ്പ് ഡിസ്‌പ്ലേ, 360 വ്യൂ ക്യാമറ, വയർലെസ് ചാർജിംഗ് ഡോക്ക്, വെൻ്റിലേറ്റഡ് സീറ്റുകൾ, ക്ലാരിയോൺ പ്രീമിയം സൗണ്ട് സിസ്റ്റം, സുസുക്കി കണക്റ്റ് എന്നിവ പോലുള്ള ഫീച്ചറുകളും എസ്‌യുവിയിലുണ്ട്.

Maruti Grand Vitara Offers Up To Rs 2 40 Lakh Discounts In December 2025

നിലവിൽ 10.77 ലക്ഷം രൂപ മുതൽ 20.22 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കിയുടെ മിഡ്-സൈസ് എസ്‌യുവിക്ക് വരുന്ന എക്സ്ഷോറൂം വില. 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഗ്രാൻഡ് വിറ്റാരയുടെ ഹൃദയം. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 102 bhp കരുത്തിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്.

5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഈ എഞ്ചിൻ തെരഞ്ഞെടുക്കാനാവുന്നത്. ഇതിനൊപ്പം സിഎൻജി പവർട്രെയിൻ, ഓൾ-വീൽ ഡ്രൈവ് എന്നീ സവിശേഷതകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 113 bhp പവറിൽ 122 Nm ടോർക്ക് വരെ നൽകാനും കഴിയും. eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

Maruti Grand Vitara Offers Up To Rs 2 40 Lakh Discounts In December 2025

അതായത് സ്ട്രോംഗ് ഹൈബ്രിഡിനൊപ്പം മാനുവൽ ഗിയർബോക്‌സ് ലഭ്യമല്ലെന്ന് ചുരുക്കം. മൈലേജാണ് മാരുതി സുസുക്കിയുടെ ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഗ്രാൻഡ് വിറ്റാരയുടെ ഹൈബ്രിഡ് വേരിയൻ്റുകൾക്ക് 27.97 കിലോമീറ്റർ മൈലേജും മൈൽഡ് ഹൈബ്രിഡ് പതിപ്പുകൾക്ക് 19.38 കിലോമീറ്ററും സിഎൻജി 26.6 കിലോമീറ്റർ മൈലേജുമാണ് മാരുതി പറയുന്നത്. വന്നകാലം മുതൽ ഇന്നുവരെ ചൂടപ്പം പോലെ വിറ്റഴിയുന്ന ഗ്രാൻഡ് വിറ്റാര ഇതുവരെ 3 ലക്ഷത്തിലധികം ആളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 11, 2025, 6:00 [IST]
English summary
Maruti grand vitara offers up to rs 2 40 lakh discounts in december 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X