അന്യായ മൈലേജ്, യാത്രാസുഖം, സേഫ്റ്റി ഗ്യാരണ്ടി! കുറ്റംപറയാനില്ലാത്ത മാരുതി എസ്‌യുവിയുടെ കച്ചോടം 3 ലക്ഷം കടന്നു

ഹ്യുണ്ടായി ക്രെറ്റയുടേയും കിയ സെൽറ്റോസിന്റേയും അപ്രമാദിത്വം തകർത്ത് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് മാരുതി സുസുക്കി കൊണ്ടുവന്ന മോഡലാണ് ഗ്രാൻഡ് വിറ്റാര. ഹൈബ്രിഡ് എഞ്ചിനും അഡാറ് ലുക്കും നല്ല ഫീച്ചേഴ്‌സുമെല്ലാമായി എത്തിയ കക്ഷിയെ ഇന്ത്യക്കാർ നെഞ്ചോട് ചേർത്തുകഴിഞ്ഞു. പണ്ട് ഈ നിരയിൽ നിന്നുമൊരു വണ്ടിവാങ്ങാൻ പ്ലാനിട്ടിരുന്നവരെല്ലാം നേരെ വിട്ടിരുന്നത് ഹ്യുണ്ടായി ഷോറൂമുകളിലേക്കായിരുന്നു. എന്നാൽ ഗ്രാൻഡ് വിറ്റാരയുടെ വരവോടെ ഇക്കൂട്ടത്തിൽ പലരും മാരുതി ഡീലർഷിപ്പിലേക്കാണ് വണ്ടിതിരിച്ചത്. നല്ല മൈലേജ് ഗ്യാരണ്ടി പറയുമ്പോൾ ആളുകൾക്ക് മുഖംതിരിക്കാനാവില്ലല്ലോ. ടൊയോട്ടയുടെ പങ്കാളിത്തത്തോടെ നിർമിച്ചിരിക്കുന്നതിനാൽ കുറ്റംപറയാനും കാര്യമായി ഒന്നും തന്നെയില്ലതാനും.

കൊടുക്കുന്ന വിലയ്ക്ക് ഒന്നാന്തരം വണ്ടിയായതിനാൽ തന്നെ വാങ്ങിയവരാരും ഇതുവരെ കുറ്റങ്ങളും കുറവുകളുമൊന്നും പറഞ്ഞുകേട്ടിട്ടുമില്ല. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുമായി ചേര്‍ന്ന് വികസിപ്പിച്ച ഈ തട്ടുപൊളിപ്പൻ മോഡൽ 2022-ലാണ് പുറത്തിറങ്ങുന്നത്. വന്നകാലം മുതൽ ഇന്നുവരെ ചൂടപ്പം പോലെ വിറ്റഴിയുന്ന ഗ്രാൻഡ് വിറ്റാര ഇപ്പോഴിതാ ഇന്ത്യയിൽ പുതിയൊരു റെക്കോർഡും സൃഷ്‌ടിച്ചിരിക്കുകയാണ്.

Maruti Grand Vitara Sales Crossed 3 Lakh Units In Record Time Details Inside

വിപണിയിലെത്തിയതിന് ശേഷം ഗ്രാൻഡ് വിറ്റാരയുടെ 3 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മാരുതി സുസുക്കി. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഇതുവരെ ഒരു മോഡലിനും സ്വന്തമാക്കാനാവാതിരുന്ന വേഗത്തിലാണ് വാഹനം 3 ലക്ഷം വീടുകളിലെത്തിയത്. ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോംഗ് ഹൈബ്രിഡ് വകഭേദങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

കമ്പനി അടുത്തിടെ ഗ്രാൻഡ് വിറ്റാരയുടെ 2025 മോഡൽ ഇയറും പുറത്തിറക്കിയിരുന്നു. സ്റ്റാൻഡേർഡായി 6 എയർബാഗുകൾ ഉൾപ്പെടുത്തിയതിന് പുറമെ ചില അധിക ഫീച്ചറുകളും കുത്തിനിറച്ചാണ് മാരുതി സുസുക്കി തങ്ങളുടെ മിഡ്-സൈസ് എസ്‌യുവിയുടെ പുത്തൻ മോഡലിനെ വിപണിയിലെത്തിച്ചത്. പുതുതായി അവതരിപ്പിച്ച സീറ്റ (O), ആൽഫ (O), സീറ്റ പ്ലസ് (O), ആൽഫ പ്ലസ് (O) വേരിയന്റുകളോടൊപ്പം സീറ്റ, ആൽഫ വേരിയന്റുകളിലും സൺറൂഫ് തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് ഇപ്പോൾ അവസരമുണ്ട്.

Maruti Grand Vitara Sales Crossed 3 Lakh Units In Record Time Details Inside

കൂടാതെ 8-വേ പവർഡ് ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, PM 2.5 ഡിസ്‌പ്ലേയുള്ള ഓട്ടോ പ്യൂരിഫൈ, പുതിയ എൽഇഡി ക്യാബിൻ ലൈറ്റുകൾ, റിയർ ഡോർ സൺഷേഡുകൾ എന്നിവയുൾപ്പെടെ നിരവധി പുതിയ സവിശേഷതകളും 2025 ഗ്രാൻഡ് വിറ്റാരയിൽ മാരുതി സുസുക്കി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രിസിഷൻ-കട്ട് ഫിനിഷുള്ള 17 ഇഞ്ച് അലോയ് വീലുകളുടെ ഒരു പുതിയ സെറ്റും എസ്‌യുവിക്ക് സമ്മാനിക്കുകയുണ്ടായി.

ഇതുകൂടാതെ ഹിൽ ഹോൾഡ് അസിസ്റ്റിനൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസും ഇബിഡിയും ഉള്ള ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, എല്ലാ യാത്രക്കാർക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള സുരക്ഷാ സാങ്കേതികവിദ്യകളുടെ സമഗ്രമായ നിരയോടെയാണ് 2025 മോഡൽ ഗ്രാൻഡ് വിറ്റാരയെ മാരുതി സുസുക്കി വിപണിയിലെത്തിച്ചിരിക്കുന്നത്.

Maruti Grand Vitara Sales Crossed 3 Lakh Units In Record Time Details Inside

ഇതിനെല്ലാം പുറമെ ഹ്യുണ്ടായി ക്രെറ്റ പോലുള്ള എതിരാളികളുമായി പിടിച്ചുനിൽക്കാൻ വയർലെസ് കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് എൻ്റർടൈൻമെൻ്റ് സിസ്റ്റം, ഹെഡ് അപ്പ് ഡിസ്‌പ്ലേ, 360 വ്യൂ ക്യാമറ, വയർലെസ് ചാർജിംഗ് ഡോക്ക്, വെൻ്റിലേറ്റഡ് സീറ്റുകൾ, പ്രീമിയം സൗണ്ട് സിസ്റ്റം ബൈ ക്ലാരിയോൺ, സുസുക്കി കണക്റ്റ് തുടങ്ങിയ ഗംഭീര ഫീച്ചറുകളുടെ അകമ്പടിയും മുമ്പത്തേതുപോലെ ഗ്രാൻഡ് വിറ്റാരയിൽ തുടരുന്നുണ്ട്.

1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് മാരുതി ഗ്രാൻഡ് വിറ്റാരയുടെ ഹൃദയം. ഇതിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 102 bhp കരുത്തിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കും.

Maruti Grand Vitara Sales Crossed 3 Lakh Units In Record Time Details Inside

ഇതിനൊപ്പം സിഎൻജി പവർട്രെയിൻ, ഓൾ-വീൽ ഡ്രൈവ് എന്നീ സവിശേഷതകളും കമ്പനി ഒരുക്കിയിട്ടുണ്ട്. മറുവശത്ത് eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 113 bhp പവറിൽ 122 Nm ടോർക്ക് വരെ നൽകാനും യോഗ്യമാണ്. ഹൈബ്രിഡ് വേരിയന്റുകൾക്ക് 27.97 കിലോമീറ്റർ ഇന്ധനക്ഷമതയാണ് പറയുന്നത്. അതേസമയം മൈൽഡ് ഹൈബ്രിഡ് പതിപ്പുകൾ 19.38 കിലോമീറ്ററും സിഎൻജി 26.6 കിലോമീറ്റർ മൈലേജുമാണ് അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Friday, June 6, 2025, 16:17 [IST]
English summary
Maruti grand vitara sales crossed 3 lakh units in record time details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X