5-സ്റ്റാർ സേഫ്റ്റിയുള്ള മാരുതിയുടെ 8-സീറ്റർ ചുളുവിലയ്ക്ക് വിറ്റഴിക്കുന്നു, സുവർണാവസരം ഈ മാസത്തേക്ക് മാത്രം
ഇന്നോവയെ മാരുതി സുസുക്കിയുടെ ഉടുപ്പിട്ട് പുറത്തിറക്കുന്നതിനെ കുറിച്ച് ടൊയോട്ട ഫാൻസിനൊന്നും ഒരുകാലത്തും അംഗീകരിക്കാനാവാത്ത കാര്യമായിരുന്നു. എന്നാൽ രണ്ട് വർഷം മുമ്പ് ഇന്നോവയുടെ മൂന്നാംതലമുറ ആവർത്തനത്തെ റീബാഡ്‌ജ് ചെയ്‌ത് മാരുതി ഇന്ത്യയിൽ അവതരിപ്പിച്ചു. അങ്ങനെ പ്രീമിയം കാർ വിഭാഗത്തിലേക്ക് ചുവടുവെക്കാനും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് ചുളുവിൽ സാധിച്ചു. 2023-ലാണ് ഹൈക്രോസ് മാരുതി ഇൻവിക്റ്റോയായി (Maruti Invicto) പണിതിറക്കിയത്. പുതുക്കി പണിതപ്പോൾ ഉണ്ടാവുന്ന പരിഷ്ക്കാരങ്ങൾ മാത്രമാണ് പ്രീമിയം എംപിവിയിൽ നടപ്പിലാക്കിയതെങ്കിലും ഒറ്റ നോട്ടത്തിൽ ഹൈക്രോസിൻ്റെ സാമ്യതയൊന്നും അത്രപെട്ടന്ന് തിരിച്ചറിയാനാവില്ലായിരുന്നു.
നെക്‌സ കാറുകളുടെ ശൈലിയിൽ പണിതിറക്കിയ മാരുതി ഇൻവിക്റ്റോ വലിയ തരംഗം ഒന്നുമായില്ലെങ്കിലും ഇന്നോവ ഹൈക്രോസിൻ്റെ ഹൈബ്രിഡ് മോഡൽ വാങ്ങാൻ പൈസയില്ലാത്തവർ പലരും നേരെ വിട്ടത് മാരുതി സുസുക്കിയുടെ അടുത്തേക്കായിരുന്നു. ഹൈബ്രിഡ് എഞ്ചിൻ കൊടുത്തുവെങ്കിലും ഹൈക്രോസ് ഇൻവിക്റ്റോ ആയപ്പോൾ ADAS ടെക്കൊന്നും ടൊയോട്ട കൊടുത്തില്ല. അതിനാൽ വിലയും താരതമ്യേന കുറവായിരുന്നു.

ഇത് പലർക്കും അനുഗ്രഹമാവുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ അതിലും പൈസ കുറവിൽ 5-സ്റ്റാർ സേഫ്റ്റിയുള്ള മാരുതിയുടെ 8-സീറ്റർ വാഹനം വാങ്ങാനുള്ള അവസരം വന്നെത്തിയിരിക്കുകയാണ്. ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി 2025 ഡിസംബറിൽ എംപിവിയുടെ എല്ലാ വേരിയൻ്റുകളും 2.15 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെ സ്വന്തമാക്കാം. അതിൽ 1 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 1.15 ലക്ഷം രൂപ വരെ സ്‌ക്രാപ്പേജ്/എക്‌സ്‌ചേഞ്ച് ആനുകൂല്യവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ടൊയോട്ട ഇന്നോവ ഹൈക്രോസിൻ്റെ റീബാഡ്‌ജ് പതിപ്പായ മാരുതി ഇൻവിക്റ്റോയ്ക്ക് നിലവിൽ 24.97 ലക്ഷം മുതൽ 28.61 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഓഫറുകൾ സ്ഥലം, സ്റ്റോക്ക് ലഭ്യത എന്നിവയെ അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട് കേട്ടോ. ആയതിനാൽ കൃത്യമായ ഓഫറുകൾ അറിയാൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള മാരുതി സുസുക്കി നെക്‌സ ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.

ഇന്നോവ ഹൈക്രോസിനായി അധിക തുക ചെലവഴിക്കാനില്ലാത്തവർക്ക് അതേ വണ്ടി വേറെ രീതിയിൽ ലാഭത്തിൽ വാങ്ങാൻ നേരെ മാരുതി സുസുക്കി നെക്‌സ ഷോറൂമിലേക്ക് ചെന്നാൽ മതിയാവും. മാസങ്ങൾ കാത്തിരിക്കാനോ 3-4 ലക്ഷം രൂപ കൂടുതൽ നൽകാനോ താൽപ്പര്യമില്ലാത്തവർക്കെല്ലാം മാരുതി ഇൻവിക്റ്റോ കണ്ണുംപൂട്ടി വാങ്ങിക്കാം. രണ്ടും ഒരേ വാഹനം തന്നെയാണെന്ന കാര്യം ഓർത്താൽ ലക്ഷങ്ങൾ പോക്കറ്റിലിരിക്കുമെന്നത് ആർക്കും ഉപകാരപ്പെടുന്ന കാര്യമാണ്.
ഒരേ പ്ലാറ്റ്‌ഫോമിൽ നിർമിച്ചതും അതേ ഹൈബ്രിഡ് എഞ്ചിനും ഏതാണ്ട് സമാനമായ കാര്യക്ഷമതയും ഉള്ളതുമായ ഇൻവിക്റ്റോ ഇപ്പോൾ ഇത്രയും വിലക്കുറവിൽ ലഭിച്ചാൽ അങ്ങനെ മുഖംതിരിക്കാനാവില്ലെന്ന് മാരുതിക്ക് നന്നായി അറിയാം. ഡിസയറിനും വിക്ടോറിസിനും ശേഷം 5-സ്റ്റാർ സേഫ്റ്റി സ്വന്തമാക്കുന്ന കമ്പനിയുടെ മൂന്നാമത്തെ മോഡൽ കൂടിയാണ് ഈ 8-സീറ്റർ എംപിവി. സീറ്റ പ്ലസ്, ആൽഫ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് ഇൻവിക്റ്റോ വിപണിയിൽ എത്തുന്നത്.

സീറ്റ പ്ലസ് 7 എല്ലെങ്കിൽ 8 സീറ്റർ ഓപ്‌ഷനുകളിൽ വിപണിയിലെത്തുമ്പോൾ ടോപ്പ് എൻഡ് മോഡലായ ആൽഫ 7 സീറ്റർ രൂപത്തിൽ മാത്രമാണ് വാങ്ങാനാവുക. ഹൈക്രോസിന്റെ അതേ ഘടനയും ഹൈബ്രിഡ് സംവിധാനവും മാരുതി മോഡൽ പങ്കിടുന്നുണ്ടെങ്കിലും ഫീച്ചറുകളിലാണ് വ്യത്യാസങ്ങൾ വരുന്നത്. അതായത് ടൊയോട്ടയ്ക്ക് ഉയർന്ന ട്രിമ്മുകളിൽ ADAS, ഒട്ടോമൻ സീറ്റുകൾ പോലുള്ള ചില പ്രീമിയം ടച്ചുകൾ ലഭിക്കുമ്പോൾ മാരുതിയിൽ ഇതൊക്കെ ഒഴിവാക്കിയിട്ടുണ്ട്.
വില കുറയ്ക്കാനാണ് ഇത്തരത്തിലൊരു നീക്കം നടപ്പിലാക്കിയിരിക്കുന്നത്. എന്നിരുന്നാലും പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ പോലുള്ള പ്രീമിയം ഫീച്ചറുകൾ മാരുതി ഇൻവിക്റ്റോയിലുണ്ട്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഇൻവിക്റ്റോയ്ക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.
e-CVT ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി വരുന്ന എംപിവിക്ക് പരമാവധി 184 bhp കരുത്ത് വരെ നിർമിക്കാനാവുമെന്നാണ് മാരുതി സുസുക്കി പറയുന്നത്. ഹൈബ്രിഡായതിനാൽ തന്നെ ലിറ്ററിന് 23.24 കിലോമീറ്ററാണ് അവകാശപ്പെടുന്ന മൈലേജ്. സ്ട്രോംഗ് ഹൈബ്രിഡ് ആയതിനാൽ എംപിവി ഒരു ഇലക്ട്രിക്-ഒൺലി മോഡും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്തായാലും ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി 2.15 ലക്ഷം രൂപ വിലക്കുറവിൽ ലഭിക്കുമ്പോൾ വാങ്ങാൻ പ്ലാനുള്ളവർ ഈ സുവർണാവസരം ഇപ്പോൾ തന്നെ ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.


Click it and Unblock the Notifications








