ക്രാഷ് ടെസ്റ്റിൽ വീണ്ടും 5-സ്റ്റാർ സ്വന്തമാക്കി മാരുതി കാർ, ഭാരത് NCAP പരീക്ഷയിൽ ഫുൾമാർക്ക് നേടിയത് ഈ 8-സീറ്റർ

മാരുതി സുസുക്കിയുടെ കാറുകൾ റീബാഡ്‌ജ് ചെയ്‌ത് പണംവാരുന്നവരാണ് ടൊയോട്ട. ബലേനോ ഗ്ലാൻസ ആയപ്പോഴും ബ്രെസ അർബൻ ക്രൂയിസർ ആയപ്പോഴും എർട്ടിഗ റൂമിയോൺ ആയപ്പോഴുമെല്ലാം സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാൻ ടൊയോട്ടയ്ക്കായി. ഒടുവിൽ മാരുതിയാവട്ടെ ഇന്നോവയുടെ മൂന്നാംതലമുറ മോഡലായ ഹൈക്രോസിനെയാണ് റീബാഡ്‌ജ് ചെയ്‌ത് പുറത്തിറക്കിയത്. അങ്ങനെ പ്രീമിയം കാർ വിഭാഗത്തിലേക്ക് ചുവടുവെക്കാനും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് സാധിച്ചിരുന്നു. 2023-ലാണ് ഹൈക്രോസ് മാരുതി ഇൻവിക്റ്റോയായി പണിതിറക്കിയത്. പുതുക്കി പണിതപ്പോൾ ഉണ്ടാവുന്ന പരിഷ്ക്കാരങ്ങൾ മാത്രമാണ് പ്രീമിയം എംപിവിയിൽ നടപ്പിലാക്കിയത്.

ഹൈബ്രിഡ് എഞ്ചിൻ കൊടുത്തുവെങ്കിലും ഹൈക്രോസ് ഇൻവിക്റ്റോ ആയപ്പോൾ ADAS ടെക്കൊന്നും ടൊയോട്ട കൊടുത്തില്ല. എന്തായാലും ഇപ്പോഴിതാ ക്രാഷ് ടെസ്റ്റിൽ കരുത്ത് തെളിയിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ് പ്രീമിയം എംപിവി. ഭാരത് NCAP ഇടിപ്പരീക്ഷയിലാണ് ഫുൾ മാർക്കോടെ മാരുതി സുസുക്കി ഇൻവിക്റ്റോ സ്ട്രോംഗ് ഹൈബ്രിഡ് എംപിവി വിജയിച്ച് കയറുന്നത്. ഡിസയറിനും വിക്ടോറിസിനും ശേഷം 5-സ്റ്റാർ സേഫ്റ്റി സ്വന്തമാക്കുന്ന കമ്പനിയുടെ മൂന്നാമത്തെ മോഡലാണിത്.

Maruti Invicto MPV Bags 5-Star Safety Rating In Bharat NCAP Crash Test

മുതിർന്നവരുടെ സംരക്ഷണത്തിൽ 32 പോയിന്റുകളിൽ 30.43 പോയിന്റുകളും കുട്ടികളുടെ സംരക്ഷണത്തിൽ 49 പോയിന്റുകളിൽ 45 പോയിന്റുകളും നേടിയാണ് ഇൻവിക്റ്റോ 5-സ്റ്റാർ സുരക്ഷ സ്വന്തമാക്കിയിരിക്കുന്നത്. എംപിവിയുടെ മൂന്ന് വകഭേദങ്ങൾക്കും ഈ റേറ്റിംഗ് ബാധകമാണെന്നും ഭാരത് NCAP അറിയിച്ചിട്ടുണ്ട്. വാഹനത്തിലെ മുതിർന്ന യാത്രക്കാരുടെ സേഫ്റ്റി പരിശോധനയിൽ എല്ലായിടത്തും മികച്ച ഫലങ്ങളാണ് ലഭിച്ചിരിക്കുന്നത്.

ഫ്രണ്ട് ഓഫ്‌സെറ്റ് ടെസ്റ്റിൽ മാരുതി ഇൻവിക്റ്റോയ്ക്ക് 16 പോയിന്റുകളിൽ 14.43 പോയിന്റുകൾ നേടിയപ്പോൾ സൈഡ് ഇംപാക്ട് ടെസ്റ്റിൽ 16 പോയിന്റിൽ 16 പോയിന്റും നേടാനായി. കുട്ടികളുടെ സേഫ്റ്റിയിലേക്ക് വന്നാൽ ഡൈനാമിക് പരിശോധനയിൽ 24 പോയിന്റുകളും ചൈൽഡ് റെസ്ട്രെയിന്റ് സിസ്റ്റം ഇൻസ്റ്റാളേഷനിൽ 12 പോയിന്റുകളിൽ 12 പോയിന്റുകളും നേടിയിട്ടുണ്ട് എംപിവി. വെഹിക്കിൾ അസസ്മെന്റിൽ 13 ൽ 9 പോയിന്റാണ് മോഡൽ നേടിയിരിക്കുന്നത്.

Maruti Invicto MPV Bags 5-Star Safety Rating In Bharat NCAP Crash Test

മികച്ച ക്രാഷ് ടെസ്റ്റ് സ്കോറുകൾക്ക് പുറമേ സമഗ്രമായ കോംപ്രഹെൻസിവ് സേഫ്റ്റി സ്യൂട്ടും ഇൻവിക്ടോ എംപിവിയിലുണ്ട്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് സിസ്റ്റം, ടിപിഎംഎസ്, ഹിൽ ഹോൾഡ് അസിസ്റ്റുള്ള ESP, ഗൈഡ്‌ലൈനോട് കൂടിയ 360-ഡിഗ്രി ക്യാമറ, 3-പോയിന്റ് ELR സീറ്റ് ബെൽറ്റുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ് എന്നീ സേഫ്റ്റി ഫീച്ചറുകളെല്ലാം വാഹനത്തിൽ കമ്പനി സ്റ്റാൻഡേർഡായി തന്നെയാണ് നൽകുന്നത്.

സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റർ, ഫോർ സിലിണ്ടർ എഞ്ചിനാണ് മാരുതി ഇൻവിക്റ്റോയുടെ ഹൃദയം. ഇലക്ട്രിക് മോട്ടോറുമായി പ്രവർത്തിച്ച് ഇത് പരമാവധി 184 bhp കരുത്ത് വരെ നൽകാൻ പ്രാപ്‌തമാണ്. ഒരു e-CVT ട്രാൻസ്‌മിഷൻ ഓപ്ഷൻ മാത്രമാണ് ഇൻവിക്റ്റോയ്ക്ക് ലഭിക്കുന്നത്. 9.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന മാരുതി പ്രീമിയം എംപിവിക്ക് 23.24 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

Maruti Invicto MPV Bags 5-Star Safety Rating In Bharat NCAP Crash Test

സ്ട്രോംഗ് ഹൈബ്രിഡ് ആയതിനാൽ എംപിവി ഒരു ഇലക്ട്രിക്-ഒൺലി മോഡും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ ഇന്ധനക്ഷമതയ്ക്കു വേണ്ടി ADAS വേണ്ടെന്നു വെക്കുന്നവർക്ക് ചേക്കേറാൻ പറ്റിയ മോഡലാണ് ഇൻവിക്റ്റോ. മൊത്തത്തിൽ 4,755 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,795 മില്ലീമീറ്റർ ഉയരവും 2,850 മില്ലീമീറ്റർ വീൽബേസുമുള്ളതിനാൽ 8 പേർക്ക് സുഖകരമായി എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാനുമാവും.

ടൊയോട്ട ഹൈക്രോസുമായി നോക്കുമ്പോൾ അടിസ്ഥാനപരമായ രൂപം ഒന്നാണെങ്കിലും മാരുതി നെക്സ കാറുകളിൽ കാണുന്ന സ്റ്റൈലാണ് പ്രീമിയം എംപിവയുടെ ഡിസൈൻ ഉടച്ചുവാർത്തിരിക്കുന്നത്. വ്യത്യസ്തമായ ഗ്രില്ലും നവീകരിച്ച മെഷ് പാറ്റേണും ഹെഡ്‌ലൈറ്റുകളിലേക്ക് നീളുന്ന കട്ടിയുള്ള തിരശ്ചീനവുമായ ക്രോം സ്ലാറ്റുകളും ഇൻവിക്റ്റോയ്ക്ക് പുതുമ നൽകുന്നുണ്ട്. ത്രീ-ബ്ലോക്ക് സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലാമ്പുകളും ഹൈക്രോസിൽ നിന്നും വേറിട്ടുനിൽക്കുന്ന സംഗതിയാണ്.

അകത്തളത്തിലേക്ക് കയറിയാൽ ഇന്റീരിയർ കാഴ്ച്ചകളും സമാനമാണെങ്കിലും ഇൻവിക്റ്റോ ഷാംപെയ്ൻ ഗോൾഡ് ആക്‌സന്റുകളോട് കൂടിയ ബ്ലാക്ക് തീമിലാണ് പണിതീർത്തിരിക്കുന്നത്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റഡ് ഫീച്ചറുകൾ, 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, പവർഡ് ടെയിൽ ഗേറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ ഫീച്ചറുകളും മോഡലിലുണ്ട്.

More from DriveSpark

Article Published On: Thursday, September 25, 2025, 17:33 [IST]
English summary
Maruti invicto mpv bags 5 star safety rating in bharat ncap crash test
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X