ജിംനി ഇനി പഴയ വിലയ്ക്ക് കിട്ടില്ലെന്ന് മാരുതി, വാങ്ങാനാരുമില്ലേലും വില കൂട്ടാൻ കാണിച്ച മനസ് ചെറുതല്ല

ഏറെ കൊട്ടിഘോഷിച്ച് കൊണ്ട് ഇന്ത്യൻ വിപണിയിലേക്ക് മാരുതി സുസുക്കി കൊണ്ടുവന്ന ഓഫ്-റോഡർ എസ്‌യുവിയായിരുന്നു ജിംനി. പഴയ ജിപ്‌സിയുടെ പകരക്കാരൻ എന്ന ലേബൽ പോലുമുണ്ടായിരുന്നിട്ടും കാര്യമായി ആരും വണ്ടിവാങ്ങാൻ എത്തിയില്ലെന്നതാണ് സത്യം. ശരിക്കും നമ്മളിൽ പലരും ആവശ്യപ്പെട്ടിട്ടാണ് ജിപ്‌സിയുടെ പിൻഗാമിയായ ജിംനിയെ മാരുതി ഇങ്ങ് കൊണ്ടുവരുന്നത് തന്നെ. വിദേശത്ത് 3-ഡോർ പതിപ്പിൽ മാത്രം പുറത്തിറക്കിയിരുന്ന കമ്പനി നമ്മുടെ ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിൽ 5-ഡോറാക്കി എസ്‌യുവിയെ കൂടുതൽ പ്രായോഗികമാക്കുകയും ചെയ്‌തു. പക്ഷേ ആളുകൾ മുഖംതിരിച്ച് കമ്പനിയെ അപമാനിച്ചുവെന്ന് പറഞ്ഞാലും തെറ്റില്ല.

ഓഫ്-റോഡ് എസ്‌യുവി സെഗ്മെന്റിലെ അതികായകനായ മഹീന്ദ്ര ഥാറുമായി മത്സരിക്കാൻ എത്തിയപ്പോൾ വില മാത്രം കുറച്ചിറക്കാൻ മാരുതി സുസുക്കി തയാറായിരുന്നില്ല. ഇതാണോ അതോ ചെറിയ കോംപാക്‌ട് രൂപമാണോ ജിംനിക്ക് തിരിച്ചടിയായതെന്ന് ചോദിച്ചാൽ കൃത്യമായി ഒരു ഉത്തരം പറയാനാവില്ല. എന്നാൽ ഏത് റോഡിലും ഏത് സാഹചര്യത്തിലും ഉപയോഗിക്കാൻ പറ്റിയ കിടുക്കാച്ചി വണ്ടിയാണിതെന്നതിൽ സംശയമൊന്നും വേണ്ട.

Maruti Jimny Become Costlier In India

സിറ്റിയിലായാലും മലയും കുന്നും കയറാനായാലും ജിംനിയുടെ കഴിവ് ഒന്ന് വേറെ തന്നെയാണ്. ഇനിയും വാങ്ങാൻ കാര്യമായി ആളുകൾ എത്തിയില്ലെങ്കിൽ അധികം വൈകാതെ ജിംനി വിപണിയോട് വിടപറഞ്ഞേക്കാം കേട്ടോ. വിൽപ്പന കാര്യമായില്ലെങ്കിലും ഇപ്പോഴിതാ എസ്‌യുവിയുടെ വില വർധിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് മാരുതി. കഴിഞ്ഞ മാസം തങ്ങളുടെ മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ ബാക്കിയായാണ് ജിംനിക്കും വില ഉയർത്തിയിരിക്കുന്നത്.

അരീന, നെക്സ ശൃംഖലകൾക്ക് ബാധകമായ ഈ പരിഷ്കരണത്തിന്റെ ഫലമായി മോഡലിനെയും അതത് വകഭേദത്തെയും ആശ്രയിച്ച് 32,500 രൂപ വരെ വില വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. ജിംനിയുടെ വില വർധനവിലേക്ക് വന്നാൽ കാര്യമായി കൂട്ടിയിട്ടില്ലെന്നതാണ് ആശ്വാസം നൽകുന്ന കാര്യം. മാരുതിയുടെ ഓഫ്-റോഡർ എസ്‌യുവിയുടെ വിലയിൽ 1,500 രൂപയുടെ ഏകീകൃത വർധനവാണ് ബ്രാൻഡ് നടപ്പിലാക്കിയിരിക്കുന്നത്.

Maruti Jimny Become Costlier In India

ഈ പരിഷ്ക്കരണത്തോടെ ജിംനിയുടെ എൻട്രി ലെവൽ സീറ്റ മാനുവൽ വേരിയന്റിന് 12.75 ലക്ഷം രൂപയായി മാറി. അതേസമയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ടോപ്പ് എൻഡ് ആൽഫ ഓട്ടോമാറ്റിക് ഡ്യുവൽ-ടോൺ വേരിയന്റിന് 14.95 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില നൽകേണ്ടതായി വരും. വിലയിൽ മാറ്റമുണ്ടായെങ്കിലും എസ്‌യുവിയിൽ മറ്റ് നവീകരണങ്ങളൊന്നും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി നടപ്പിലാക്കിയിട്ടില്ല.

ലാഡർ ഫ്രെയിം ഷാസിയിൽ പണികഴിപ്പിച്ചിരിക്കുന്ന മാരുതി ജിംനി ഈ സെഗ്മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ എസ്‌യുവികളിൽ ഒന്നാണ് കേട്ടോ. ഏകദേശം 1,200 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളതെന്നാണ് കണക്കുകൾ. എർട്ടിഗയിലൂടെയും ബ്രെസയിലൂടെയും ഏറെ പരിചിതമായ കിടിലൻ 1.5 ലിറ്റർ എഞ്ചിനാണ് ജിംനിയുടെ ഹൃദയം. പക്ഷേ ആളുകൾ ആഗ്രഹിച്ചിരുന്ന പെർഫോമൻസ് നൽകാൻ ഈ എഞ്ചിന് കഴിഞ്ഞിരുന്നില്ല.

Maruti Jimny Become Costlier In India

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ 1500 സിസി എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 136 Nm torque വരെയാണ് ഉത്പാദിപ്പിക്കാനിയിരുന്നത്. ലാഡർ ഫ്രെയിം ഷാസിയിൽ പണിതിറക്കിയിരിക്കുന്ന ജിംനിക്ക് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സജ്ജീകരണവും ലഭിക്കും. അതിനാൽ ഏത് തരം റോഡുകളിലൂടെയും അനായാസം കൊണ്ടുപോവാനാവും.

ഫീച്ചറുകളുടെ കാര്യത്തിലായാലും മാരുതി സുസുക്കിയുടെ ഓഫ്-റോഡർ എസ്‌യുവി മിടുക്കനാണ് കേട്ടോ. ഹെഡ്‌ലൈറ്റ് വാഷർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പിന്തുണയ്ക്കുന്ന 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ജിംനി വിപണിയിൽ എത്തിയിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, February 11, 2025, 9:11 [IST]
English summary
Maruti jimny become costlier in india check out the new price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X