32.73 KM മൈലേജുള്ള 3.49 ലക്ഷത്തിന്റെ കാറിന് 57,500 രൂപയുടെ ഓഫറുമായി മാരുതി, ഇനി മിച്ചമുള്ളതെല്ലാം വിറ്റഴിയും

മാരുതി സുസുക്കിയുടെ നല്ലൊരു സിറ്റി കാറാണ് എസ്-പ്രെസോ. ഇറങ്ങിയ കാലത്ത് സോപ്പു പെട്ടി പോലുള്ള ഡിസൈനിന്റെ പേരിൽ ഏറെ പഴികേട്ടിരുന്നുവെങ്കിലും പിന്നീട് പ്രായോഗികതയുടെ പേരിൽ ഹിറ്റടിച്ച കുട്ടികാർ നിരത്തുകൾ മുഴുവൻ നിറഞ്ഞ കാഴ്ച്ചയാണ് കാണാനായത്. ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ മോഡേൺ സിറ്റി കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി എസ്-പ്രെസോയെന്ന് പലരും പറഞ്ഞുനടന്നിട്ടുണ്ട്. കോംപാക്‌ടായ രൂപവും ഉയർന്ന സീറ്റിംഗ് പൊസിഷനും എല്ലാമുള്ള മോഡൽ സിറ്റി ട്രാഫിക്കിലെല്ലാം കൊണ്ടുനടക്കാൻ എളുപ്പമാണ്. അതോടൊപ്പം ജിഎസ്‌ടി കുറച്ചതുകൊണ്ട് എസ്‌യുവി ലുക്കുള്ള ഹാച്ച്ബാക്കിന്റെ വിലയും കുറഞ്ഞിട്ടുണ്ട്.

നിലവിൽ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മാരുതി സുസുക്കി കാറാണ് എസ്-പ്രെസോ. വില കുറവാണെങ്കിലും വാങ്ങാൻ ആളില്ലെന്നതാണ് ഇപ്പോഴത്തെ സത്യം. എങ്കിലും വിൽപ്പന തുടരുകയാണ് കമ്പനി. ഇപ്പോഴിതാ ഉത്സവ സീസൺ ആയതോടെ മോഡലിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനായി കിടിലൻ ഡിസ്കൌണ്ടുകൾ അണിനിരത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ.

Maruti S Presso Attracts Discount Offer Up To Rs 57 500 For All Variants

ഈ മാസം എസ് പ്രെസോ വാങ്ങാൻ എത്തുന്നവർക്ക് ഏത് വേരിയന്റിലും 57,500 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. 25,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകൾ, 15,000 രൂപ എക്സ്ചേഞ്ച് ബോണസ് അല്ലെങ്കിൽ 25,000 രൂപ സ്ക്രാപ്പേജ് ബോണസ്, 9,000 രൂപ വരെയുള്ള മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് മിനി എസ്‌യുവി സ്റ്റൈലുള്ള ഹാച്ച്ബാക്ക് വിറ്റഴിക്കുന്നത്. നിലവിൽ 3.49 ലക്ഷം രൂപ മുതൽ 5.24 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന വാഹനം സ്വന്തമാക്കാൻ ലഭിച്ചിരിക്കുന്ന സുവർണാവസരമാണിത്.

പെട്രോൾ അല്ലെങ്കിൽ സിഎൻജി ഫ്യുവൽ ഓപ്ഷനുകളിലാണ് എസ്-പ്രെസോ വിറ്റഴിക്കുന്നത്. 1.0 ലിറ്റർ, ത്രീ സിലിണ്ടർ, K10C പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി എസ്-പ്രെസോയുടെ ഹൃദയം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 66 bhp കരുത്തിൽ പരമാവധി 89 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് മാരുതി സുസുക്കി പറയുന്നത്.

Maruti S Presso Attracts Discount Offer Up To Rs 57 500 For All Variants

ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT ടെക്‌നോളജി ഫീച്ചറുകള്‍ കൂടാതെ ഐഡല്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്ന ഈ എഞ്ചിൻ കിടിലൻ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. മാനുവൽ പെട്രോൾ വേരിയന്റിന് 24.76 കിലോമീറ്റർ മൈലേജും ഓട്ടോമാറ്റിക് പെട്രോൾ വേരിയന്റിന് 25.3 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇനി മൈലേജ് കൊതിയൻമാർക്കായി സിഎൻജിയിലും വണ്ടി വാങ്ങാനാവും.

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും മാരുതി എസ്-പ്രെസോ സിറ്റിയിലൊന്നും മോശമാക്കില്ല. 5,300 ആർപിഎമ്മിൽ 56.69 bhp കരുത്തും 3,400 ആർപിഎമ്മില്‍ പരമാവധി 82.1 Nm ടോർക്കും വരെയാണ് സിഎൻജിയിൽ വാഹനം നൽകുക. മാനുവൽ സിഎൻജി വേരിയന്റിന് കിലോഗ്രാമിന് 32.73 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

Maruti S Presso Attracts Discount Offer Up To Rs 57 500 For All Variants

മാരുതിയുടെ ഹാര്‍ടെക് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിലാണ് എസ്-പ്രെസോ ഒരുക്കിയെടുത്തിരിക്കുന്നത്. ചെറിയൊരു എസ്‌യുവി ഫീൽ കിട്ടുന്ന വാഹനത്തിന് അത്യാവിശ്യം 5 പേർക്ക് ഞെളിഞ്ഞിരുന്ന് പോവാനുള്ള സ്പേസുമുണ്ട്. ഫീച്ചറുകളിലേക്ക് നോക്കിയാലും തരക്കേടില്ലാത്ത രീതിയിൽ കാറിനെ ഒരുക്കിയെടുക്കാൻ കമ്പനിക്കായിട്ടുണ്ടെന്ന് വേണം പറയാൻ. പക്ഷേ തങ്ങളുടെ എല്ലാ മോഡലുകൾക്കും 6 എയർബാഗുകൾ മാരുതി കൊടുത്തപ്പോൾ അതിൽ നിന്നും എസ്‌-പ്രെസോയെ ഒഴിവാക്കിയിരുന്നു.

7 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, USB, AUX ഇൻപുട്ട്, എയർ കണ്ടീഷനിംഗ്, പവർ സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിൻഡോകൾ, കീലെസ് എൻട്രി, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM-കൾ, റിയർ പാർസൽ ട്രേ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ് തുടങ്ങീ അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളെല്ലാം മാരുതിയുടെ എൻട്രി ലെവൽ വാഹനത്തിലുണ്ട്.

More from DriveSpark

Article Published On: Monday, October 13, 2025, 6:00 [IST]
English summary
Maruti s presso attracts discount offer up to rs 57500 for all variants
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X