34 കി.മീ മൈലേജുള്ള മാരുതി കാർ വാങ്ങാൻ ഷോറൂമിലേക്കല്ല, ഇവിടെ ചെന്നാൽ 1 ലക്ഷത്തിന് അടുത്ത് കൈയിലിരിക്കും

ഒരുകാലത്ത് സാധാരണക്കാരെ മനസിൽ കണ്ടുകൊണ്ട് വാഹനങ്ങൾ നിർമിച്ചിരുന്നവരാണ് മാരുതി സുസുക്കി. ഇന്നു കാണുന്ന ചെറിയ ഹാച്ച്ബാക്കുകളെല്ലാം അങ്ങനെ രൂപംകൊണ്ടതാണ്. നല്ല മൈലേജും ചെറിയ വിലയും താങ്ങാനാവുന്ന മെയിന്റനെൻസ് കോസ്റ്റുമെല്ലാമാണ് മാരുതി വാഹനങ്ങളെ ഇന്നും ജനപ്രിയമാക്കുന്നത്. അതിനാൽ പുതിയ വണ്ടികൾ വാങ്ങുന്നതു പോലെ വിശ്വസിച്ച് മാരുതിയുടെ സെക്കൻഡ് ഹാൻഡ് മോഡലുകളും ധൈര്യമായി കൂടെക്കൂട്ടുന്നവരാണ് ഇന്ത്യക്കാർ. എന്നിരുന്നാലും പുതിയൊരു വണ്ടിയുടെ ഗമയൊന്ന് വേറെ തന്നെയാണല്ലോ. പിന്നെ വർഷങ്ങളോളം സുഖമായി കൊണ്ടുനടക്കാമെന്നതും ഇവയുടെ പ്രത്യേകതയാണ്. ചെറിയ ബജറ്റുള്ളവർക്കായി കമ്പനി ഒരുപാട് ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്.

അക്കൂട്ടത്തിലെ മിടുക്കരിൽ ഒരാളാണ് ആൾട്ടോ K10. ചെറിയ വിലയിൽ ചെറിയൊരു സിറ്റി കാർ നോക്കുന്നവരെല്ലാം കണ്ണുംപൂട്ടി വാങ്ങുന്നത് ഈ മിടുക്കനെയാണ്. 4.09 ലക്ഷം രൂപ മുതല്‍ 6.05 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂമിലാണ് ഈ എൻട്രി ലെവൽ ഹാച്ച്ബാക്ക് വിപണനത്തിന് എത്തുന്നത്. എന്നാൽ ഈ വണ്ടി ഇതിലും വിലക്കുറച്ച് വാങ്ങാനാവുമെന്ന കാര്യം നിങ്ങൾക്ക് അറിയാമോ?

Maruti Suzuki Alto K10 CSD Price Vs Ex-Showroom Price Comparison In Detail

അതും ഏകദേശം 1 ലക്ഷം രൂപയ്ക്കടുത്ത് വില കുറച്ച് വാങ്ങാനാവുന്നൊരു സംവിധാനം നമ്മുടെ നാട്ടിലുണ്ട്. ഓഫറിൽ കൊടുക്കുന്ന ഷോറൂം ഒന്നുമല്ല കേട്ടോ, ക്യാന്റീൻ സ്റ്റോഴ്‌സ് ഡിപ്പാർട്ട്മെന്റ് വഴി വാഹനം വാങ്ങുന്നതിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. ആർമി ക്യാന്റീൻ വഴി വാങ്ങിയാൽ കാശ് കുറെ പോക്കറ്റിലിരിക്കുമെന്നതാണ് സത്യം. പക്ഷേ ഇത് എല്ലാവർക്കും ഉപയോഗപ്പെടുത്താനാവില്ലെന്ന് മാത്രം.

എന്നിരുന്നാലും ക്യാന്റീൻ സ്റ്റോറിലേയും ഡീലർഷിപ്പിലേയും എക്സ്ഷോറൂം വിലകൾ തമ്മിലുള്ള വ്യത്യാസം കണ്ടാൽ പലരും ഞെട്ടിപ്പോവുമെന്നതാണ് സത്യം. അത്തരത്തിൽ മാരുതി സുസുക്കി ആൾട്ടോ K10 ഹാച്ച്ബാക്കിന്റെ വില വ്യത്യാസം എങ്ങനെയാണെന്ന് നോക്കിയാലോ? STD, LXI, VXI, VXI പ്ലസ്, VXI ഓട്ടോമാറ്റിക്, VXI പ്ലസ് ഓട്ടോമാറ്റിക് എന്നിങ്ങനെ വ്യത്യസ്‌തമായ വേരിയന്റുകളിലാണ് എൻട്രി ലെവൽ മോഡൽ വിപണനത്തിന് എത്തുന്നത്.

Maruti Suzuki Alto K10 CSD Price Vs Ex-Showroom Price Comparison In Detail

ഒപ്പം പെട്രോൾ, സിഎൻജി എന്നിങ്ങനെ രണ്ട് തരം ഫ്യുവൽ ഓപ്ഷനുകളും തെരഞ്ഞെടുക്കാൻ അവസരമുണ്ട്. മാരുതി ആൾട്ടോയുടെ എൻട്രി ലെവൽ STD വേരിയന്റിന് 4.09 ലക്ഷം രൂപയാണ് ഷോറൂമിൽ എക്സ്ഷോറൂം വിലയായി വരുന്നത്. പക്ഷേ ഈ മോഡൽ ക്യാന്റീൻ സ്റ്റോർസ് വഴി വാങ്ങാൻ കിട്ടില്ലെന്നത് പ്രത്യേകം ഓർമിപ്പിക്കാം. എന്നാൽ രണ്ടാമത്തെ LXI ആണ് വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ എക്സ്ഷോറൂം വില 4,93,500 രൂപ വരും. അതേസമയം ക്യാന്റീനിൽ വേരിയന്റിന് 4,17,823 രൂപ മാത്രമാണ് വരിക.

അതായത് ആൾട്ടോ K10 LXI ക്യാന്റീൻ വഴി വാങ്ങിയാൽ 75,677 രൂപയോളം ലാഭിക്കാമെന്ന് സാരം. ഇനി VXI വേരിയന്റാണ് വാങ്ങുന്നതെങ്കിൽ ഷോറൂമിൽ പോയാൽ 5,14,500 രൂപയയിരിക്കും കൊടുക്കേണ്ടി വരിക. അതേസമയം കാന്റീൻ വഴിയാണെങ്കിൽ 4,29,597 രൂപ മുടക്കിയാൽ വണ്ടി വീട്ടിലെത്തും. ഒപ്പം 84,903 രൂപയും ലാഭമായി പോക്കറ്റിൽ കിടക്കും. ആൾട്ടോ VXI പ്ലസാണെങ്കിൽ 5,49,500 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

Maruti Suzuki Alto K10 CSD Price Vs Ex-Showroom Price Comparison In Detail

ഇത് വാങ്ങാൻ സിഎസ്‌ഡി കാന്റീനിലാണ് ചെല്ലുന്നതെങ്കിൽ 4,61,584 രൂപ മുടക്കിയാൽ മതിയാവും. 87,916 രൂപയാണ് ലാഭമായി കിട്ടുക. ഓട്ടോമാറ്റിക്കാണ് തെരഞ്ഞെടുക്കുന്നതിൽ VXI, VIX പ്ലസ് എന്നിവയ്ക്ക് യഥാക്രമം 5,64,500 രൂപ 5,99,501 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില മുടക്കേണ്ടതായി വരിക. അതേസമയം കാന്റീനിൽ ഈ വില 4,75,925 രൂപ, 5,09,172 രൂപ എന്നിങ്ങനെ മാത്രം കൊടുത്താൽ മതിയാവും.

അപ്പോൾ VXI ഓട്ടോമാറ്റിക്കിന് 88,575 രൂപയും VXI പ്ലസിന് 90,329 രൂപയുമാണ് കുറയുന്നതെന്ന് സാരം. 1.0 ലിറ്റർ K10C ത്രീ-സിലിണ്ടർ ഡ്യുവൽ ജെറ്റ് ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് ആൾട്ടോയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളോടെ വിപണിയിലെത്തുന്ന കാറിന് 66.62 bhp പവറിൽ 89 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയോടെ എത്തുന്ന വാഹനത്തിന് അടിപൊളി മൈലേജുമാണുള്ളത്.

More from DriveSpark

Article Published On: Sunday, February 23, 2025, 9:42 [IST]
English summary
Maruti suzuki alto k10 csd price vs ex showroom price comparison in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X