ട്രെയിൻ കയറി മാരുതി കാറുകൾ കശ്മീരിൽ, ചരിത്ര നേട്ടവുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ

ഇന്ത്യൻ വാഹന വിപണിയിൽ പല വിപ്ലവകരമായ തീരുമാനങ്ങളും നടപ്പിലാക്കിയവരാണ് മാരുതി സുസുക്കി. രാജ്യത്തെ ജനങ്ങളുടെ പൾസറിഞ്ഞ് കൃത്യമായ രീതിയിൽ പ്രവർത്തിക്കുന്ന മറ്റൊരു ബ്രാൻഡ് ഉണ്ടോയെന്ന് വരെ സംശയമാണ്. ഇപ്പോഴിതാ ഇന്ത്യയിലെ വാഹന വ്യവസായ ചരിത്രത്തിൽ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ് കമ്പനി. കശ്മീർ താഴ്‌വരയിലേക്ക് റെയിൽ മാർഗം വാഹനങ്ങൾ എത്തിക്കുന്ന ആദ്യത്തെ കാർ നിർമാതാക്കൾ എന്ന നേട്ടമാണ് മാരുതി സുസുക്കി തങ്ങളുടെ പേരിൽ എഴുതിച്ചേർത്തിരിക്കുന്നത്. ഹരിയാനയിലെ മനേസർ ഇൻ-പ്ലാന്റിലെ റെയിൽവേ സൈഡിംഗിൽ നിന്ന് ജമ്മു കശ്മീരിൽ പുതുതായി തുറന്ന അനന്തനാഗ് റെയിൽവേ ടെർമിനലിലേക്കാണ് കാറുകൾ ട്രെയിൻ മാർഗം എത്തിയിരിക്കുന്നത്.

ഏകദേശം 850 കിലോമീറ്റർ ദൂരമാണ് മനേസർ പ്ലാന്റിൽ നിന്നും അനന്തനാഗ് റെയിൽവേ ടെർമിനൽ വരെ വരുന്നത്. ബ്രെസ, ഡിസയർ, വാഗൺആർ, എസ്-പ്രെസോ എന്നിവയുൾപ്പെടെ 100-ലധികം മാരുതി കാറുകളാണ് ആദ്യ ട്രെയിനിൽ എത്തിയത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ റെയിൽ മാർഗം വാഹനങ്ങൾ കയറ്റിയയ്ക്കുന്നത് സാധാരണമാണെങ്കിലും കശ്മീരിലേക്ക് കാറുകൾ ട്രെയിനിലെത്തുന്നത് ആദ്യമാണെന്ന് മാത്രമല്ല, വലിയ ചരിത്ര പ്രാധാന്യവും ഇതിനുണ്ട്.

Maruti Suzuki Becomes First Car Brand To Dispatch Vehicles To Kashmir By Rail

ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലത്തിലൂടെയാണ് ട്രെയിൻ കടന്നുപോയത്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ ഭാഗമായി ഈ വർഷം ആദ്യമാണ് പാത ഉദ്ഘാടനം ചെയ്യപ്പെട്ടത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ മുന്നേറ്റത്തെ അഭിനന്ദിക്കുകയും ജമ്മു-ശ്രീനഗർ റെയിൽപാത ഈ മേഖലയുടെ ഗതിമാറ്റുന്ന ഒന്നാണ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

സമീപകാലത്ത് താഴ്‌വരയിൽനിന്നുള്ള ആപ്പിളുകൾ ജമ്മു ആൻഡ് കശ്മീർ റെയിൽ ലിങ്ക് ഉപയോഗിച്ച് കൊണ്ടുപോയിരുന്നു. ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി കാറുകൾ റെയിൽ മാർഗം കശ്മീർ താഴ്‌വരയിലേക്ക് കൊണ്ടുപോകുന്നു. ഈ റെയിൽവേ ലൈൻ ജമ്മു കശ്മീരിലെ ലോജിസ്റ്റിക്സിനെയും ജീവിതത്തേയും മാറ്റിമറിക്കുകയാണെന്നും അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു.

Maruti Suzuki Becomes First Car Brand To Dispatch Vehicles To Kashmir By Rail

റെയിൽവേ ഡിസ്‌പാച്ചുകൾ തങ്ങളുടെ ലോജിസ്റ്റിക്സ് തന്ത്രത്തിന്റെ കേന്ദ്രബിന്ദുവാണെന്ന് മാരുതി സുസുക്കിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു. കശ്മീർ താഴ്‌വരയിലെ ഉപഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായി സേവനം നൽകാൻ ഞങ്ങളെ പ്രാപ്തരാക്കുന്ന ഒരു സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണ് ചിനാബ് പാലം എന്നും രാജ്യത്തുടനീളം പരിവർത്തനാത്മകമായ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കിയ പ്രധാനമന്ത്രിയോട് ഞങ്ങൾ നന്ദിയുള്ളവരാണെന്നും ടകൂച്ചി കൂട്ടിച്ചേർത്തു.

മനേസർ, ഗുജറാത്ത് നിർമാണ പ്ലാന്റുകൾക്കുള്ളിൽ രണ്ട് ഇൻ-പ്ലാൻറ് റെയിൽവേ സൈഡിംഗുകൾ മാരുതി പ്രവർത്തിപ്പിക്കുന്നുണ്ട്. പ്ലാന്റുകളിൽ നിർമിക്കുന്ന കാറുകൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ എത്തിക്കാൻ റെയിൽവേയിലൂടെ കമ്പനിക്കാവുന്നുണ്ട്. 2013-ൽ ഓട്ടോമൊബൈൽ ഫ്രൈറ്റ് ട്രെയിൻ ഓപ്പറേറ്റർ (AFTO) ലൈസൻസ് നേടിയ ആദ്യത്തെ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി.

കൂടാതെ 2015 സാമ്പത്തിക വർഷം മുതൽ ഇന്ത്യൻ റെയിൽവേ വഴി 2.6 ദശലക്ഷത്തിലധികം വാഹനങ്ങൾ മാരുതി സുസുക്കി അയച്ചിട്ടുണ്ട്. ഇത് റോഡുകളിലെ തിരക്ക് കുറയ്ക്കുകയും കാർബൺ ബഹിർഗമനം ഗണ്യമായി ഇല്ലാതാക്കുകയും ചെയ്തു. റെയിൽ മാർഗം കശ്മീർ താഴ്‌വരയിലേക്ക് വാഹനങ്ങൾ എത്തിയത് കമ്പനിയെ സംബന്ധിച്ച് ഒരു നാഴികക്കല്ല് മാത്രമല്ല, പ്രാദേശിക കണക്റ്റിവിറ്റി, വ്യാപാരം, സുസ്ഥിരത എന്നിവ വർധിപ്പിക്കുന്നതിൽ ഇന്ത്യൻ റെയിൽവേയുടെ വർധിച്ചുവരുന്ന പങ്കിനെയും ഇത് പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് വേണം പറയാൻ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 4, 2025, 12:27 [IST]
English summary
Maruti suzuki becomes first car brand to dispatch vehicles to kashmir by rail details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X