32.85 KM മൈലേജും 6 എയർബാഗും കൊടുത്തിട്ടും വാങ്ങാനാളില്ല, കച്ചോടം കുറയുന്നതിൽ മാരുതിക്ക് സങ്കടം

മൈലേജിൻ്റെ കാര്യത്തിൽ വിശ്വസിച്ച് വാങ്ങാവുന്ന കാറുകളാണ് മാരുതി സുസുക്കിയുടേത്. കമ്പനി പറയുന്ന കണക്കുകൾക്ക് ഏതാണ്ട് അടുത്ത് നൽകാൻ മത്സരിക്കുന്ന മോഡലുകളാൽ സമ്പന്നമാണ് ബ്രാൻഡിൻ്റെ വാഹന നിര. അതിപ്പോൾ എസ്‌യുവിയാണെങ്കിലും അങ്ങനെ തന്നെയാണ്. ആൾട്ടോ, എസ്-പ്രെസോ, സ്വിഫ്റ്റ്, വാഗൺആർ തുടങ്ങിയ ചെറുകാറുകളിലൂടെ പണംവാരുന്ന കമ്പനിയുടെ നിരയിൽ ഏറ്റവും ഇന്ധനക്ഷതയുള്ള മറ്റൊരു മോഡലാണ് സെലേറിയോ. ടോൾബോയ് രൂപവും നല്ല ഇൻ്റീരിയർ സ്പേസും 1.0 ലിറ്റർ പെട്രോൾ എഞ്ചിനുമെല്ലാമുള്ള ഹാച്ച്ബാക്ക് ശരിക്കും ലേഡീസിന് വരെ പ്രിയങ്കരനാണ്. തലമുറ മാറ്റത്തോടെ പലരുടേയും മനസിൽ നിന്നും സെലേറിയോ പടിയിങ്ങുകയും ചെയ്‌തിരുന്നു.

ചെറുകാർ നിരയിൽ ക്ലച്ച്ലെസ് സംവിധാനം ആദ്യമായി ജനകീയമാക്കിയ മാരുതിയുടെ കാറാണ് സെലേറിയോ. ഇതുതന്നെയാണ് സ്ത്രീകൾക്കിടയിൽ വാഹനത്തിന് ഫാൻസ് കൂടുതലുള്ളത്. വാഗൺആറിൻ്റെ അതേ വില നിലവാരത്തിൽ വരുന്നതിനാൽ സെലേറിയോയ്ക്ക് കാര്യമായി തിളങ്ങാനാവുന്നില്ലെന്നതാണ് യാഥാർഥ്യം. നല്ലൊരു ചെറു ഫാമിലി കാറായിരുന്നിട്ട് കൂടി ഹാച്ച്ബാക്കിൻ്റെ കച്ചോടം മൂക്കുകുത്തി വീണിരിക്കുകയാണ്.

Maruti Suzuki Celerio Sales Down By 41 Per Cent In November 2025

ഇക്കഴിഞ്ഞ 2025 നവംബർ മാസത്തിൽ സെലേറിയോയുടെ 1,392 യൂണിറ്റുകൾ മാത്രമാണ് മാരുതി സുസുക്കിക്ക് നിരത്തിലെത്തിക്കാനായുള്ളൂ. കഴിഞ്ഞ വർഷം ഇതേസമയത്തെ 2,379 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 41 ശതമാനത്തിൻ്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരത്തിൽ വലിയ രീതിയിൽ കുറവുണ്ടാവുന്നത് കമ്പനിയെ സംബന്ധിച്ച് വലിയ ആശങ്കയായിരിക്കും സമ്മാനിക്കുക. ആയതിനാൽ ഈ ഡിസംബർ മാസത്തിൽ കാറിന് വലിയ ഡിസ്കൌണ്ട് ഓഫറുകളാണ് ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

സെലേറിയോയുടെ എല്ലാ വേരിയൻ്റുകളിലും 52,500 രൂപ വരെ ഓഫറുകളാണ് മാരുതി സുസുക്കി നൽകുന്നത്. ഇതിൽ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് അല്ലെങ്കിൽ 25,000 രൂപ സ്‌ക്രാപ്പേജ് ബോണസ്, 2,500 രൂപ വരെയുള്ള മറ്റ് ഡിസ്‌കൗണ്ടുകൾ എന്നിവയെല്ലാമാണഅ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനം, സ്ഥലം, സ്റ്റോക്ക് ലഭ്യത എന്നിവയെ അടിസ്ഥാനമാക്കി ഓഫറുകളിൽ വ്യത്യാസമുണ്ടാവാൻ സാധ്യതയുണ്ടെന്നത് പ്രത്യേകം ഓർമിക്കേണ്ടതാണ്.

Maruti Suzuki Celerio Sales Down By 41 Per Cent In November 2025

മാരുതി സുസുക്കിയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള ഹാച്ച്ബാക്കുകളിൽ ഒന്നാണിതെങ്കിലും 6 എയർബാഗുകളെല്ലാം ഉൾപ്പെടുത്തി ഉഗ്രൻ സേഫ്റ്റിയുമായിട്ടാണ് സെലേറിയോ വിപണനനത്തിന് എത്തുന്നത്. ജിഎസ്‌ടി പരിഷ്ക്കരിച്ചതോടെ നല്ല വിലക്കുറവിൽ മോഡൽ വാങ്ങിക്കാനാവും. നിലവിൽ 4.70 ലക്ഷം മുതൽ 6.73 ലക്ഷം രൂപ വരെയാണ് ഈ കോംപാക്‌ട് ഹാച്ച്ബാക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതായത് ബേസ് മോഡലിന് പോലും 5 ലക്ഷത്തിൽ താഴെയാണ് വില വരുന്നത്.

1.0 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിനാണ് മാരുതി സെലേറിയോയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന K-സീരീസ് എഞ്ചിന് 66 bhp കരുത്തിൽ പരമാവധി 89 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഇതോടൊപ്പം സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിലും സെലേറിയോ വാങ്ങാനാവുന്നതാണ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിൻ്റെ പെർഫോമൻസ് കണക്കുകൾ നന്നായി കുറയുന്നതായിരിക്കും.

Maruti Suzuki Celerio Sales Down By 41 Per Cent In November 2025

5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന ഈ വേരിയൻ്റുകൾ 56 bhp പവറിൽ 82.1 Nm ടോർക്ക് വരെയാണ് ഉത്പാദിപ്പിക്കുന്നത്. മൈലേജാണ് കാറിലേക്ക് ആളുകളെ അടുപ്പിക്കുന്ന മറ്റൊരു സംഗതി. ഒരു കിലോ സിഎൻജിയിൽ 32.85 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സെലേറിയോ സിഎൻജി വാഗ്‌ദാനം ചെയ്യുന്നത്. സെലേറിയോയുടെ പെട്രോൾ മാനുവൽ വേരിയൻ്റുകൾ ലിറ്ററിന് 24.8 കിലോമീറ്റർ വരെയും പെട്രോൾ എഎംടിക്ക് 25.75 കിലോമീറ്റർ വരെയും മൈലേജാണ് നൽകുന്നത്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ മോഡേൺ ഫീച്ചറുകളാലും സമ്പന്നമാണ് മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക്. കൂടാതെ 6 എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങി സേഫ്റ്റി ഫീച്ചറുകളും മോഡലിലുണ്ട്.

More from DriveSpark

Article Published On: Tuesday, December 16, 2025, 14:15 [IST]
English summary
Maruti suzuki celerio sales down by 41 per cent in november 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X