32.85 കി.മീ. മൈലേജിനൊപ്പം 6 എയർബാഗും വന്നു! ഈ മാരുതി കാറിന്റെ കച്ചോടം ഇരട്ടിയായി; വില 5.64 ലക്ഷം മുതൽ

ഇന്ത്യയിൽ സിഎൻജി കാറുകൾ ജനകീയമാവുന്നതിന് മുമ്പ് പെട്രോളിൽ മൈലേജ് വിപ്ലവം തീർത്ത കാറാണ് സെലേറിയോ. വാഗൺആറിന്റെ അതേ സെഗ്മെന്റിൽ പുത്തനൊരു കോംപാക്‌ട് ഹാച്ച്ബാക്ക് കൊണ്ടുവരുമ്പോൾ പലർക്കും ആശങ്കയുണ്ടായിരുന്നുവെങ്കിലും എല്ലാം സംശയങ്ങളേയും കാറ്റിൽപ്പറത്തിക്കൊണ്ടായിരുന്നു സെലേറിയോ ഹിറ്റടിച്ചത്. ആദ്യതലമുറ മോഡലിന്റെ രൂപവും ഭാവവുമെല്ലാം ഇന്ത്യക്കാർക്ക് നന്നേ ബോധിച്ചിരുന്നു. എന്നാൽ രണ്ടാംതലമുറയിലേക്ക് സെലേറിയോ കാലെടുത്ത് വെച്ചപ്പോൾ ഫാൻസായിരുന്നവർ പോലും നെറ്റിചുളുക്കിയിരുന്നു. രൂപം പാടെ മാറിയതും ഉരുണ്ട് തടിച്ച ഡിസൈൻ പലർക്കും ഇഷ്‌ടപ്പെടാതെയും വന്നപ്പോൾ കാറിന്റെ വിൽപ്പന പതിയെ കുറഞ്ഞുവരുന്നതായിരുന്നു ട്രെൻഡ്.

എന്നാൽ കണ്ട് കണ്ട് ഇഷ്‌ടപ്പെട്ട ആളുകൾ ഇപ്പോൾ സെലേറിയോയോട് പഴയ സ്നേഹം കാട്ടിത്തുടങ്ങിയിട്ടുണ്ട്. അതിന് തെളിവാണ് കഴിഞ്ഞയിടയ്ക്ക് കാറിന്റെ വിൽപ്പനയിലുണ്ടായ വർധനവ്. 2025 ഫെബ്രുവരി മാസത്തെ കണക്കുകളിൽ മാരുതി സുസുക്കിയുടെ കോംപാക്‌ട് ഹാച്ച്ബാക്ക് ശ്രദ്ധേയമായ വിൽപ്പന വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. പോയ മാസത്തെ 28 ദിവസത്തിൽ കാർ വാങ്ങാനെത്തിയത് 4,226 ആളുകളാണ്.

Maruti Suzuki Celerio Sales Increased In February 2025

2024 ഫെബ്രുവരിയിൽ വിറ്റ 3,586 യൂണിറ്റുകളിൽ നിന്ന് വിൽപ്പനയിൽ 18 ശതമാനം വർധനവാണ് മാരുതി സുസുക്കി സെലേറിയോയ്ക്ക് കൈവരിക്കാനായത്. ഇന്ത്യൻ വിപണിയിൽ കാറിന്റെ വർധിച്ചുവരുന്ന ജനപ്രീതിയാണ് ഈ കണക്കുകൾ എടുത്തുകാണിക്കുന്നത്. വർഷിക വളർച്ച കൈവരിക്കുന്നതിനൊപ്പം സെലേറിയോയുടെ പ്രതിമാസ വിൽപ്പനകളിലും ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Take a Poll

2025 ജനുവരിയിലെ 1,954 യൂണിറ്റുകളിൽ നിന്ന് 2025 ഫെബ്രുവരിയിൽ 4,226 യൂണിറ്റുകളായി വിൽപ്പന ഉയർന്നു. ഇത് 53.76 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. അടുത്തിടെ 6 എയർബാഗുകളുമായി ഹാച്ച്ബാക്കിനെ പരിഷ്ക്കരിച്ചതാവാം വിൽപ്പന കുതിച്ചുയരാൻ കാരണമായിരിക്കുന്നത്. ഇതുകൂടാതെ എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ് ബെൽറ്റുകളും സ്റ്റാൻഡേർഡ് ഫീച്ചറായി ഹാച്ച്ബാക്കിൽ ഒരുക്കിയിട്ടുണ്ട്.

Maruti Suzuki Celerio Sales Increased In February 2025

6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഹാച്ച്ബാക്കാണ് സെലേറിയോ. നേരത്തെ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസായിരുന്നു ഈ കിരീടത്തിന് അർഹമായിരുന്നത്. സെലേറിയോയുടെ എല്ലാ വകഭേദങ്ങളിലും ആറ് എയർബാഗുകൾ സജ്ജീകരിക്കാനുള്ള മാരുതി സുസുക്കിയുടെ തീരുമാനം നിർണായകമായതിൽ കമ്പനിക്ക് സന്തോഷിക്കാം.

LXI, VXI, ZXI, ZXI+ എന്നീ നാല് വേരിയന്റുകളിൽ വരുന്ന പുതിയ സെലേറിയോയ്ക്ക് 5.64 ലക്ഷം മുതൽ 7.37 ലക്ഷം വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടിവരിക. സുസുക്കിയുടെ മോഡുലാര്‍ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിൽ നിർമാണം പൂർത്തിയായിരിക്കുന്നതിനാൽ നല്ല മൈലേജും പെർഫോമൻസുമെല്ലാം കാറിന് നൽകാനാവും. 1.0 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിനാണ് മാരുതിയുടെ കോംപാക്‌ട് ഹാച്ച്ബാക്കിന് തുടിപ്പേകുന്നത്.

Maruti Suzuki Celerio Sales Increased In February 2025

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന K-സീരീസ് എഞ്ചിന് 66 bhp പവറിൽ പരമാവധി 89 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുണ്ട്. ഇതുകൂടാതെ സിഎൻജി ബൈ-ഫ്യുവൽ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് (CNG) ഓപ്ഷനിലും സെലേറിയോ വാങ്ങാനാവും. എന്നാൽ എല്ലാ കാറുകളിലേതും പോലെ സിഎൻജിയിൽ ഓടുമ്പോൾ പെർഫോമൻസിൽ കുറവുണ്ടാവുമെന്ന് മാത്രം.

സിഎൻജിയിൽ കാറിന് 56 bhp പവറിൽ 82.1 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഈ സെഗ്മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നാണ് മാരുതി സുസുക്കി സെലേറിയോ. പെട്രോൾ മാനുവൽ ലിറ്ററിന് 24.8 കിലോമീറ്റർ വരെയും പെട്രോൾ എഎംടിക്ക് 25.75 കിലോമീറ്റർ വരെയും മൈലേജാണ് സെലേറിയോയിൽ അവകാശപ്പെടുന്നത്. അതേസമയം സിഎൻജി വേരിയന്റ് ഒരു കിലോയ്ക്ക് 32.85 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുമെന്നാണ് കമ്പനി പറയുന്നത്.

Maruti Suzuki Celerio Sales Increased In February 2025

ഫീച്ചറുകളിലും അത്ര മോശമൊന്നുമല്ല കേട്ടോ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ മോഡേൺ ഫീച്ചറുകളാൽ സമ്പന്നമാണ് മാരുതി സെലേറിയോ. സേഫ്റ്റിയിലേക്ക് വന്നാൽ 6 എയർബാഗുകൾ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയെല്ലാം കുഞ്ഞൻ കാറിൽ ഒരുക്കിയിട്ടുണ്ട്.

FAQs
സെലേറിയോ സിഎൻജിയുടെ മൈലേജ്

ഒരു കിലോയ്ക്ക് 32.85 കിലോമീറ്റർ ഇന്ധനക്ഷമത.

6 എയർബാഗ് സ്റ്റാൻഡേർഡായി വരുന്ന മാരുതിയുടെ കുറഞ്ഞ വിലയുള്ള കാർ

ആൾട്ടോ K10 മോഡൽ.

2025 ഫെബ്രുവരിയിൽ മാരുതി സുസുക്കി വിറ്റ കാറുകളുടെ എണ്ണം

1,60,791 യൂണിറ്റ് വിൽപ്പനയായിരുന്നു മാരുതിയുടെ മൊത്തം വിൽപ്പന.

DriveSpark Automotive

More from DriveSpark

Article Published On: Monday, March 17, 2025, 19:07 [IST]
English summary
Maruti suzuki celerio sales increased in february 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X