6 എയർബാഗ് വെറുതെ കൊടുത്തതല്ല, ക്രാഷ് ടെസ്റ്റിൽ തിളങ്ങി 4.70 ലക്ഷത്തിൻ്റെ കുഞ്ഞൻ മാരുതി കാർ

അടുത്തിടെയായി ക്രാഷ് ടെസ്റ്റുകളിൽ മാരുതി സുസുക്കി കാറുകളെല്ലാം തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഡിസയറും ഇ വിറ്റാരയും ഇൻവിക്റ്റോയുമെല്ലാം ഇടിപ്പരീക്ഷയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടി മടങ്ങിയപ്പോൾ ബലേനോ, ഫ്രോങ്ക്‌സ് എന്നിവ 4-സ്റ്റാർ റേറ്റിംഗോടെ കരുത്ത് തെളിയിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി സെലേറിയോയും (Maruti Suzuki Celerio) പരീക്ഷിക്കപ്പെട്ടിരിക്കുകയാണ്. മുതിർന്നവരുടെ സേഫ്റ്റിയിൽ (AOP) 3-സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സേഫ്റ്റിയിൽ (COP) 2-സ്റ്റാർ റേറ്റിംഗും നേടിയാണ് മാരുതിയുടെ കോംപാക്‌ട് ഹാച്ച്ബാക്ക് തരക്കേടില്ലാത്ത സ്കോർ നേടിയെടുത്തിരിക്കുന്നത്.

മുതിർന്നവരുടെ സുരക്ഷയിൽ മാരുതി സുസുക്കി സെലേറിയോ 34 പോയിൻ്റിൽ 18.04 പോയിൻ്റും കുട്ടികളുടെ സംരക്ഷണത്തിൽ 49 പോയിൻ്റിൽ 18.57 പോയിൻ്റുമാണ് നേടിയത്. 6 എയർബാഗ് സ്റ്റാൻഡേർഡായി വരുന്ന മോഡലുകളുടെ സേഫ്റ്റി സ്കോറാണിത്. ഇതുകൂടാതെ 2-എയർബാഗ് കോൺഫിഗറേഷനുള്ള സെലേറിയോയും ഇടിപ്പരീക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. മുതിർന്നവരുടെ സംരക്ഷണത്തിന് 2 സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തിന് 1 സ്റ്റാർ റേറ്റിംഗമാണ് ഇതിന് സ്വന്തമാക്കാനിയിരിക്കുന്നത്.

Maruti Suzuki Celerio Scores 3-Star Safety Rating In Global NCAP Crash Test

6 എയർബാഗുകളും ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും ഇപ്പോൾ സെലേറിയോയിൽ സ്റ്റാൻഡേർഡായി വരുന്നതിലാനാണ് പുത്തൻ സെലേറിയോ ഉയർന്ന സ്കോർ നേടാൻ കാരണമായിരിക്കുന്നത്. അധിക സുരക്ഷാ ഉപകരണങ്ങളുടെ സ്വാധീനം സേഫ്റ്റി റേറ്റിംഗിനെ പ്രതിഫലിപ്പിച്ചുവെന്ന് പറയാം. ഗ്ലോബൽ NCAP പരീക്ഷിച്ച സെലേറിയോയിൽ 6 എയർബാഗുകൾ, ESC, എല്ലാ സീറ്റുകൾക്കും റിമൈൻഡറുകളുള്ള 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ എന്നിവ സജ്ജീകരിച്ചിരുന്നു.

മാരുതി സെലേറിയോയുടെ റിയർ ഔട്ട്‌ബോർഡ് സീറ്റുകളിൽ ISOFIX മൗണ്ടുകൾ നൽകിയിട്ടുണ്ട്. മുൻ സീറ്റുകളിൽ സീറ്റ് ബെൽറ്റ് പ്രീടെൻഷനറുകളും ലോഡ് ലിമിറ്ററുകളും ഉണ്ട്. ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ ഉള്ള ആൻ്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS With EBD), റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും ഹാച്ച്ബാക്കിൽ ഉൾപ്പെടുന്ന ഫീച്ചറുകളാണ്. കൂടാതെ മോഡൽ UN R127 പെഡസ്ട്രിയൻ സേഫ്റ്റി മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്.

Maruti Suzuki Celerio Scores 3-Star Safety Rating In Global NCAP Crash Test

ആഭ്യന്തര വിപണിക്കായി ഇന്ത്യയിൽ നിർമിച്ച സെലേറിയോയാണ് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ പരീക്ഷിക്കപ്പെട്ടിരിക്കുന്നത്. 1.0 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കിയുടെ കോംപാക്‌ട് ഹാച്ച്ബാക്കിന് തുടിപ്പേകാൻ എത്തുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി വരുന്ന എഞ്ചിന് 66 bhp പവറിൽ പരമാവധി 89 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതോടൊപ്പം സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും കമ്പനി നൽകുന്നുണ്ട്.

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിൻ്റെ പെർഫോമൻസ് കണക്കുകൾ കുറയുമെങ്കിലും അപാര മൈലേജ് ലഭിക്കുമെന്നതാണ് ഹൈലൈറ്റ്. ഒരു കിലോ സിഎൻജിയിൽ 32.85 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സെലേറിയോ സിഎൻജി വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം കാറിൻ്റെ പെട്രോൾ മാനുവൽ പതിപ്പുകൾ ലിറ്ററിന് 24.8 കിലോമീറ്റർ വരെയും എഎംടി മോഡലുകൾ 25.75 കിലോമീറ്റർ വരെയും മൈലേജാണ് പറയുന്നത്.

Maruti Suzuki Celerio Scores 3-Star Safety Rating In Global NCAP Crash Test

4.70 ലക്ഷം മുതൽ 6.73 ലക്ഷം രൂപ വരെയാണ് ഈ കോംപാക്‌ട് ഹാച്ച്ബാക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതായത് ബേസ് മോഡലിന് പോലും 5 ലക്ഷത്തിൽ താഴെയാണ് വില വരുന്നത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ മോഡേൺ ഫീച്ചറുകളാലും സമ്പന്നമാണ് മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 23, 2025, 11:24 [IST]
English summary
Maruti suzuki celerio scores 3 star safety rating in global ncap crash test
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X