കുറഞ്ഞ വിലയിൽ മൈലേജ് മാത്രമല്ല, സേഫ്റ്റിയും ഒന്നാന്തരം! കുഞ്ഞൻ കാറിൽ 6 എയർബാഗുകൾ ചേർത്ത് മാരുതി സുസുക്കി

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡലുകൾ വരുന്നതിന് മുമ്പേ ചെറുവാഹന നിരയിൽ മൈലേജ് വിപ്ലവം തീർത്ത കാറാണ് മാരുതി സുസുക്കി സെലേറിയോ. ഒരു കാലത്ത് മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയമായ കാറുകളിൽ ഒന്നായിരുന്നു ഇതെങ്കിലും ഇന്ന് അത്രയ്ക്ക് വിൽപ്പനയൊന്നും കിട്ടുന്നില്ലെന്നതാണ് ശരി. എങ്കിലും മോശമാക്കാതെ മുമ്പോട്ട് പോവാൻ സെലേറിയോയ്ക്ക് ആവുന്നുണ്ട്. ഇപ്പോൾ സ്ത്രീകൾക്കിടയിലാണ് ഫാൻസ് കൂടുതലെങ്കിലും വീട്ടിലേക്ക് ഒരു കുഞ്ഞൻ ഹാച്ച്ബാക്ക് നോക്കിനടക്കുന്നവർക്ക് സെലേറിയോ കണ്ണുംപൂട്ടി വാങ്ങിക്കാം. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാർ എന്ന ലേബലിലാണ് പുത്തൻ സെലേറിയോയെ വിപണിയിൽ അവതരിപ്പിച്ചതെങ്കിലും ഡിസൈൻ ആളുകൾക്ക് കാര്യമായങ്ങ് ബോധിക്കാതിരുന്നതാണ് വിൽപ്പന കൂടാതിരിക്കുന്നത്.

പക്ഷേ ഇനി മുതൽ സെലേറിയോ വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടുമെന്നാണ് വിവരം. മറ്റൊന്നുമല്ല, കോംപാക്‌ട് ഹാച്ച്ബാക്കിന്റെ സേഫ്റ്റി കൂട്ടി പുറത്തിറക്കിയിരിക്കുകയാണ് നമ്മുടെ സ്വന്തം മാരുതി സുസുക്കി. പുതിയ സ്വിഫ്റ്റ്, ഡിസയർ മോഡലുകളിൽ സ്റ്റാൻഡേർഡായി 6-എയർബാഗുകൾ അവതരിപ്പിച്ചതിന് പിന്നാലെ സെലേറിയോയും ഇനി മുതൽ ഈ ഫീച്ചറുമായിട്ടാവും വിപണിയിലെത്തുക.

Maruti Suzuki Celerio Updated With 6 Airbags And 3-Point Seatbelts As Standard

6 എയർബാഗുകളോടെ മാരുതി സുസുക്കി സെലേറിയോ വിപണിയിൽ ഇക്കഴിഞ്ഞ ദിവസമാണ് കമ്പനി പുറത്തിറക്കിയത്. ഇതുകൂടാതെ എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ് ബെൽറ്റുകളും സ്റ്റാൻഡേർഡ് ഫീച്ചറായി ഹാച്ച്ബാക്കിൽ ഒരുക്കിയിട്ടുണ്ട്. 6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന കാറാണ് സെലേറിയോ. നേരത്തെ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസായിരുന്നു ഈ കിരീടത്തിന് അർഹമായിരുന്നത്.

പുതിയ 2025 മോഡൽ മാരുതി സെലേറിയോയ്ക്ക് 5.64 ലക്ഷം മുതൽ 7.37 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. സുരക്ഷാ സവിശേഷതകളിലേക്ക് 6 എയർബാഗുകളും ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകളും അവതരിപ്പിച്ചതിന് പുറമെ ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബൂഷൻ ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളുമായിട്ടാണ് സെലേറിയോ വിപണിയിൽ എത്തുന്നത്.

Maruti Suzuki Celerio Updated With 6 Airbags And 3-Point Seatbelts As Standard

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ മോഡേൺ ഫീച്ചറുകളും മാരുതി സുസുക്കിയുടെ ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. LXI, VXI, ZXI, ZXI+ എന്നീ നാല് വകഭേദങ്ങളില്‍ പുതിയ സെലേറിയോ വിപണിയിൽ എത്തിയിരിക്കുന്നത്. മോഡുലാര്‍ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് കാർ പണികഴിപ്പിച്ചിരിക്കുന്നതും.

1.0 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിനാണ് പുതിയ മാരുതി സെലേറിയോയ്ക്ക് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടിയുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 66 bhp കരുത്തിൽ പരമാവധി 89 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. ഇതുകൂടാതെ സിഎൻജി ബൈ-ഫ്യുവൽ സിഎൻജി ഓപ്ഷനിലും വാഹനം സ്വന്തമാക്കാനാവും. പക്ഷേ പെർഫോമൻസ് കുറവുണ്ടാവുമെന്ന് മാത്രം.

Maruti Suzuki Celerio Updated With 6 Airbags And 3-Point Seatbelts As Standard

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ 56 bhp പവറിൽ 82.1 Nm torque ആണ് സെലേറിയോയ്ക്ക് ഉത്പാദിപ്പിക്കാനാവുന്നത്. കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നാണ് മാരുതി സുസുക്കി സെലേറിയോ. പെട്രോൾ മാനുവൽ ലിറ്ററിന് 24.8 കിലോമീറ്റർ വരെയും പെട്രോൾ എഎംടിക്ക് 25.75 കിലോമീറ്റർ വരെയും മൈലേജാണ് സെലേറിയോയിൽ അവകാശപ്പെടുന്നത്.

അതേസമയം സിഎൻജി വേരിയന്റ് ഒരു കിലോയ്ക്ക് 32.85 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുമെന്നാണ് കമ്പനി പറയുന്നത്. എന്തായാലും സേഫ്റ്റി കൂട്ടി 6 എയർബാഗുകൾ അവതരിപ്പിച്ചത് ആളുകൾളെ കാറിലേക്ക് അടുപ്പിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. ഇന്ത്യയിലെ കോംപാക്‌ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ ടാറ്റ ടിയാഗോ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് തുടങ്ങിയ മോഡലുകളുമായിട്ടാണ് സെലേറിയോയുടെ മത്സരം.

More from DriveSpark

Article Published On: Monday, February 10, 2025, 13:51 [IST]
English summary
Maruti suzuki celerio updated with 6 airbags and 3 point seatbelts as standard
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X