6.82 ലക്ഷത്തിന്റെ കാറില്‍ 1000 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ 250Km ഓടും! എസ്‌യുവികള്‍ തലവേദനയായ 'ഒറ്റയാന്‍'

ഒരു കാര്‍ വാങ്ങാനായി മാര്‍ക്കറ്റില്‍ ഇറങ്ങിയാല്‍ വിവിധ ബോഡിസ്‌റ്റൈലിലുള്ള മോഡലുകള്‍ നിങ്ങളുടെ മുന്നിലേക്ക് എത്തും. ഇന്ത്യന്‍ നിരത്തുകളില്‍ സെഡാന്‍ കാറുകള്‍ വാണിരുന്ന ഒരു കാലമുണ്ടായിരുന്നു. പഴയകാലത്ത പടക്കുതിരകളായ ഹിന്ദുസ്ഥാന്‍ അംബാസഡറും പ്രീമിയര്‍ പത്മിനിയുമെല്ലാം സെഡാന്‍ കാറുകളാണെന്ന് ഓര്‍മ വേണം. കാലചക്രം കറങ്ങി 2025-ല്‍ എത്തിനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ കാര്‍ വിപണി ഭരിക്കുന്നത് സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ് (എസ്‌യുവി). സെഡാനുകള്‍ മാത്രമല്ല ഹാച്ച്ബാക്കുകള്‍ക്കും എസ്‌യുവികളുടെ ജനപ്രീതി വലിയ ക്ഷീണമായിട്ടുണ്ട്. വിപണിയില്‍ എസ്‌യുവികള്‍ മുന്നേറ്റം നടത്തുമ്പോള്‍ സെഡാന്‍ കാറുകളുടെ വില്‍പ്പന കുറഞ്ഞു വരികയാണ്.

ഷോറൂമില്‍ ആളെ കയറ്റാനായി ഹോണ്ട ഇക്കഴിഞ്ഞ ദിവസം സിറ്റി ഹൈബ്രിഡ് സെഡാന്റെ വില 1 ലക്ഷത്തിനടുത്ത് കുറച്ചിരുന്നു. നിലവില്‍ ഹോണ്ട സിറ്റിയുടെ പ്രതിമാസ വില്‍പ്പന 1000 യൂണിറ്റില്‍ താഴെ മാത്രമാണ്. ഒന്നാം സ്ഥാനത്തുള്ള വെര്‍ട്ടിസിനാണെങ്കില്‍ പോലും 2000 യൂണിറ്റ് വില്‍പ്പനയില്ല. ഈ സാഹചര്യത്തിലും എസ്‌യുവികളോട് കട്ടക്ക് പൊരുതി മികച്ച വില്‍പ്പന നേടുന്ന ഒരു സെഡാന്‍ ഉണ്ട്.

maruti suzuki dzire top view

പറയാതെ തന്നെ ചിലരെങ്കിലും ആ മോഡല്‍ ഏതാണെന്ന് ഊഹിച്ചിട്ടുണ്ടാകും. അതെ എസ്‌യുവികള്‍ക്ക് വെല്ലുവിളിയായി ഇന്നും വില്‍പ്പനയില്‍ മുന്നേറുന്ന സെഡാന്‍ മാരുതി സുസുക്കി ഡിസയര്‍ ആണ്. 2025 ജൂണ്‍ മാസത്തിലും മാരുതി സുസുക്കി ഡിസയര്‍ മികച്ച വില്‍പ്പന നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയ ശേഷം ഡിസയര്‍ സ്ഥിരമായി ടോപ് 10 പട്ടികയില്‍ ഇടംപിടിക്കുന്നുണ്ട്.

2025 ജൂണില്‍ 15,484 ഡിസയര്‍ കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. 2024 ജൂണില്‍ വിറ്റ 13,421 യൂണിറ്റിനെ അപേക്ഷിച്ച് ഡിസയര്‍ 15 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2025 മെയ് മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയിരുന്നു ഡിസയര്‍. എന്നാല്‍ 2025 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ മാരുതി സുസുക്കി ഡിസയര്‍ രണ്ടാം സ്ഥാനത്തായി. ഈ പട്ടികയില്‍ ഹ്യുണ്ടായി ക്രെറ്റയാണ് (15786 യൂണിറ്റ്) ഒന്നാമത്.

ഇന്ത്യയില്‍ കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടികയില്‍ ക്രെറ്റയടക്കം ആറെണ്ണവും എസ്‌യുവികളാണ്. രണ്ട് ഹാച്ച്ബാക്കുകളും ഓരോ സെഡാനും എംപിവിയുമാണ് പട്ടികയില്‍ ഇടംനേടിയത്. എസ്‌യുവികളുടെ കനത്ത വെല്ലുവിളി മറികടന്നാണ് ഡിസയറിന് രണ്ടാം സ്ഥാനം നേടാന്‍ കഴിഞ്ഞത്. മാരുതി ഡിസയറിനെ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാകാന്‍ ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഈ കാറിന്റെ കുറഞ്ഞ വിലയാണ്.

വമ്പന്‍ മേക്കോവര്‍ ലഭിച്ചിട്ടും കഴിഞ്ഞ വര്‍ഷം വെറും 6.84 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് മാരുതി സബ് കോംപാക്ട് സെഡാന്റെ നാലാം തലമുറ പതിപ്പ് പുറത്തിറക്കിയത്. ടോപ്പ് വേരിയന്റിന്റെ വില 10.19 ലക്ഷം രൂപയാണ്. ഈ വിലയില്‍ ഒരു മൈക്രോ എസ്‌യുവി മാത്രമേ വാങ്ങാന്‍ കിട്ടൂ. എടുത്ത് പറയേണ്ട മറ്റൊരു സംഗതി ന്യൂജെന്‍ ഡിസയറിന്റെ സേഫ്റ്റിയാണ്.

maruti suzuki dzire airbags

ആദ്യം ഈ കാര്‍ ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (GNCAP) ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ മാരുതി കാര്‍ ആണ് ഡിസയര്‍. പിന്നാലെ കഴിഞ്ഞ മാസം ഇന്ത്യയുടെ സ്വന്തം ഭാരത് NCAP ക്രാഷ് ടെസ്റ്റിലും ഡിസയര്‍ 5 സ്റ്റാര്‍ ആവര്‍ത്തിച്ചു. വില, സേഫ്റ്റി എന്നിവയല്ലാതെ ഇന്ത്യക്കാര്‍ പരിഗണിക്കുന്ന മറ്റൊരു സംഗതി മൈലേജ് ആണ്.

ഡിസയറിന്റെ മുന്‍തലമുറ മോഡലുകളും മൈലേജിന്റെ കാര്യത്തില്‍ കേമന്‍മാരായിരുന്നു. സ്വിഫ്റ്റിലെ അതേ Z12E, ത്രീ സിലിണ്ടര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിച്ചതോടെ ഡിസയറിന്റെയും ഇന്ധനക്ഷമത വര്‍ധിച്ചു. മാത്രമല്ല ബൈക്കിന്റെ മൈലേജ് പറയുന്ന ഡിസയറിന്റെ സിഎന്‍ജി പതിപ്പും ഓഫറിലുണ്ട്. പെട്രോളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാറിന് 25.71 കി.മീ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. സിഎന്‍ജി മോഡില്‍ പവര്‍ കുറയുമെങ്കിലും കിലോഗ്രാമിന് 33.73 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

maruti suzuki dzire interior

ഡിസയറിന്റെ പെട്രോള്‍ വേരിയന്റിന്റെ മൈലേജ് ഡ്രൈവ്‌സ്പാര്‍ക്ക് ടീം പരിശോധിച്ചിരുന്നു. 1000 രൂപയ്ക്ക് പെട്രോള്‍ അടിച്ച കാര്‍ ഏകദേശം 250 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതിനാല്‍ ഡിസയര്‍ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. കാറിന്റെ ടാങ്കില്‍ 10.56 ലിറ്റര്‍ ഇന്ധനം നിറച്ച് ഡല്‍ഹി എന്‍സിആറിലെ സിറ്റി റോഡുകളിലൂടെയും മിക്സഡ് ട്രാഫിക്കിലൂടെയായിരുന്നു മൈലേജ് ടെസ്റ്റ്. സിഎന്‍ജി വേരിയന്റിന്റെ മൈലേജ് പരിശോധിക്കാന്‍ ഞങ്ങള്‍ക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

മാരുതി ഡിസയറിന്റെ വില്‍പന ഇത്രയും മികച്ചതാകാനുള്ള കാരണം ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായി കാണുമെന്ന് പ്രതീക്ഷിക്കുന്നു. ബജറ്റ് വില, സുരക്ഷ, മൈലേജ് എന്നിവയെല്ലാം ഒത്തുചേര്‍ന്ന ഒരു സമ്പൂര്‍ണ പാക്കേജാണ് ഡിസയര്‍. മാത്രമല്ല ഇന്നത്തെ മോഡേണ്‍ കാറുകളില്‍ ഉണ്ടായിരിക്കേണ്ട അത്യാവശ്യം ഫീച്ചറുകള്‍ എല്ലാം ഈ കാറില്‍ മാരുതി സജ്ജീകരിച്ചിട്ടുണ്ട്. ഉത്സവ സീസണ്‍ അടുത്തുവരുന്നതിനാല്‍ വരും മാസങ്ങളിലും ഡിസയര്‍ മികച്ച പ്രകടനം തുടരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Tuesday, July 8, 2025, 19:38 [IST]
English summary
Maruti suzuki dzire posted 15484 unit sales in 2025 june 15 per cent yoy growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X