സ്വിഫ്റ്റിനേക്കാൾ കച്ചോടം നേടി മാരുതിയുടെ ഫാമിലി കാർ, 33.73 KM മൈലേജിലും 5-സ്റ്റാർ സേഫ്റ്റിയിലും ആളുകൾ വീണു

എസ്‌യുവികൾ ട്രെൻഡായതോടെ സെഡാനുകളെല്ലാം മരിച്ച് വീഴുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാനാവുന്നത്. ഇതിഹാസ പരിവേഷമുണ്ടായിരുന്ന ഹോണ്ട സിറ്റിക്കും ഹോണ്ട അമേസിനും ഒന്നും പഴയതു പോലെ കത്തിക്കയറാനാവുന്നില്ല. എന്നാൽ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളെയെല്ലാം നിലംപരിശാക്കി ഒരു സെഡാൻ ഇന്ത്യ മുഴുവൻ വെട്ടിപ്പിടിക്കുകയാണ്. മറ്റാരുമല്ല, രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി പുറത്തിറക്കിയ ന്യൂജെൻ ഡിസയറാണ് കച്ചോടം പൊടിപൊടിക്കുന്നത്. പോയ പല മാസങ്ങളിലും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്ന പദവി വരെ അലങ്കരിക്കാൻ ഡിസയറിനായിരുന്നു.

അതിനെല്ലാം കാരണമായത് പല വിഷയങ്ങളാണെങ്കിലും ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയതാണ് ഡിസയറിനെ ഈ നിലയിൽ എത്തിച്ചിരിക്കുന്നതെന്ന് വിസ്മരിക്കാനാവില്ല. 2025 ഓഗസ്റ്റിൽ കോംപാക്‌ട് സെഡാന്റെ 16,509 യൂണിറ്റുകളാണ് വിറ്റുപോയത്. അതായത് 2024 ഓഗസ്റ്റിൽ വിറ്റഴിഞ്ഞ 10,627 യൂണിറ്റകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 55 ശതമാനത്തിന്റെ വളർച്ചയാണുണ്ടായിരിക്കുന്നത്.

Maruti Suzuki Dzire Sedan Posted 16 509 Unit Sales In August 2025

പോയമാസം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറുകളുടെ പട്ടികയിൽ മാരുതി എർട്ടിഗയ്ക്ക് പിന്നിൽ രണ്ടാംസ്ഥാനത്ത് എത്താനും ഡിസയറിനായിട്ടുണ്ട്. വളർന്നുവരുന്ന എസ്‌യുവി ട്രെൻഡിനിടയിലും ഇത്രയും ഉയർന്ന കണക്കുകൾ വാഹനത്തിന് കൈവരിക്കാനായത് എതിരാളികളെ വരെ ഞെട്ടിക്കുന്നുണ്ടാവും. പുതിയ തലമുറയുടെ വരവ് ഡിയറിന്റെ വളർച്ചയിൽ വളരെയധികം സഹായിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

അതോടൊപ്പം തന്നെ സ്വകാര്യ, ടാക്സി വിപണിയിൽ മാരുതിയുടെ കോംപാക്‌ട് സെഡാന് ഒരുപോലെ സ്വീകാര്യതയുള്ളതും വിൽപ്പന ഉയർത്താൻ സഹായിച്ചിട്ടുണ്ട്. ഒപ്പം കാറിന്റെ താങ്ങാനാവുന്ന വില, സേഫ്റ്റി, മോഡേൺ ഫീച്ചറുകൾ, ഒന്നാന്തരം യാത്രാ സുഖം, മൈലേജ് എന്നിവയും കൂടിയാവുമ്പോൾ ആള് നല്ലൊരു ഫാമിലി മാനാവുന്നുണ്ട്. LXI, VXI, ZXI, ZXI+ എന്നീ 4 വേരിയന്റുകളിൽ വരുന്ന കാറിന് 6.84 ലക്ഷം മുതൽ 10.19 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

Maruti Suzuki Dzire Sedan Posted 16 509 Unit Sales In August 2025

പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ സെപ്റ്റംബർ 22 മുതൽ കാറിന്റെ വില ഇനിയും കുറയുമെന്നത് വിൽപ്പന ഇനിയും ഉയരാൻ സാഹചര്യം ഒരുക്കും. മാരുതിയുടെ പുതിയ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഡിസയറിന്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയ കാറിന് 82 bhp കരുത്തിൽ 112 Nm torque വരെയാണ് പുറത്തെടുക്കാനാവുക.

ഫോർ സിലിണ്ടർ ഒഴിവാക്കിയത് സ്വിഫ്റ്റിന് തിരിച്ചടിയായിട്ടുണ്ടെങ്കിലും ഡിസയർ വാങ്ങാനെത്തുന്നവർക്ക് അതൊന്നും വിഷയമേയായിട്ടില്ല. ഇതുകൂടാതെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റും സെഡാനുണ്ട്. സിഎൻജിയിൽ ഓടുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും കിലോഗ്രാമിന് 33.73 കിലോമീറ്റർ മൈലേജ് വരെയാണ് കിട്ടുക. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുള്ളതിനാൽ പെട്രോളിൽ പ്രവർത്തിക്കുമ്പോൾ കാറിന് 25.71 കി.മീ ഇന്ധനക്ഷമത നൽകാനുമാവും.

Maruti Suzuki Dzire Sedan Posted 16 509 Unit Sales In August 2025

മോഡൺ ഫീച്ചറുകളാൽ സമ്പന്നമായ മാരുതി സുസുക്കി ഡിസയർ ഇന്റീരിയറിൽ ഒരു ആഡംബര കാർ ഫീൽ ലഭിക്കുന്നുണ്ടെന്നതും പ്രത്യേകം പറയേണ്ട സംഗതിയാണ്. 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ എന്നിവയാണ് സെഡാനിൽ ഒരുക്കിയിരിക്കുന്നത്.

കൂടാതെ റിയർ സെൻ്റർ ആംറെസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവ പോലുള്ള അത്യാധുനിക സംവിധാനങ്ങളും മാരുതിയുടെ സെഡാനിലുണ്ട്. 5-സ്റ്റാർ സേഫ്റ്റിക്ക് പുറമെ 6 എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയാണ് പുതിയ ഡിസയറിലെ സുരക്ഷാ ഫീച്ചറുകൾ. ഇതൊക്കെ പോരേ ഡിസയർ വാങ്ങാൻ ആളുകൂടാൻ അല്ലേ.

More from DriveSpark

Article Published On: Saturday, September 13, 2025, 17:45 [IST]
English summary
Maruti suzuki dzire sedan posted 16509 unit sales in august 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X