പുതിയ മാരുതി കാറിന്റെ പണിതുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം, തീയതി കുറിച്ച് കമ്പനി; ഇവനെ കണ്ടാൽ ക്രെറ്റ ഞെട്ടും

ഓരോ മാരുതി കാറുകളുടെയും വരവ് ആഘോഷിക്കുന്നവരാണ് നാം ഇന്ത്യക്കാർ. പുതുമോഡലുകൾ ഇറക്കുമ്പോഴും അതിൽ എന്തെങ്കിലും വിസ്‌മയം ഒരുക്കാനും ആളുകളോട് അടുത്ത് നിൽക്കുന്ന എന്തെങ്കിലും കരുതാനും കമ്പനി ശ്രദ്ധിക്കാറുണ്ട്. വിലയുടെ കാര്യത്തിൽ വലിയ കടുംപിടുത്തമൊന്നും ഇല്ലാത്ത മാരുതിക്ക് ഇന്ത്യക്കാരുടെ പൾസ് കൃത്യമായി അറിയാം. ഇലക്‌ട്രിക് കാറുകളാൽ സമ്പന്നമായിക്കൊണ്ടിരിക്കുന്ന നിരത്തുകളിൽ പ്രകമ്പനമാവാൻ പുതിയൊരു ഇലക്ട്രിക് കാറിനെയാണ് പീപ്പിൾസ് ബ്രാൻഡ് അടുത്തതായി പുറത്തിറക്കാൻ ഒരുങ്ങുന്നത്. മറ്റേതുമല്ല, ഏറെക്കാലമായി നാം കാത്തിരിക്കുന്ന ഇ-വിറ്റാര എസ്‌യുവിയാണത്. 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇവിക്ക് പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെങ്കിലും ഒടുക്കത്തെ ഹൈപ്പാണ് കിട്ടിയിരിക്കുന്നത്.

അതിന്റെ പ്രധാന കാരണം മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് കാറാണ് ഇ-വിറ്റാര എന്നതുതന്നെയാണ്. നീണ്ട കാത്തിരിപ്പുകളെല്ലാം അവസാനിപ്പിച്ചുകൊണ്ട് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി ഓഗസ്റ്റ് 26-ന് ഇലക്ട്രിക് എസ്‌യുവിക്കായുള്ള നിർമാണവും കമ്പനി ആരംഭിക്കുമെന്നാണ് ഓട്ടോഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

Maruti Suzuki e-Vitara Electric SUV Production To Commence From August 26

ഇ-വിറ്റാരയുടെ ഉത്പാദനം അന്നേ ദിവസം ആരംഭിച്ച് ഉടൻ തന്നെ ലോഞ്ച് ചെയ്യാനാണ് മാരുതിയുടെ പദ്ധതി. ഉത്സവ സീസണിന് തൊട്ടുമുമ്പായി അവതരിപ്പിക്കുന്നതിനാൽ ആളുകെ കൂട്ടാൻ പ്രത്യേകിച്ച് കാരണം അന്വേഷിക്കുകയും വേണ്ടല്ലോ. ആരേയും കൊതിപ്പിക്കുന്ന രൂപം പണിത് ഒരുക്കാൻ മാരുതി സുസുക്കിക്ക് കഴിഞ്ഞിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അതോടൊപ്പം അന്യായ റോഡ് പ്രസൻസും ആശാനുണ്ടാവും.

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, Y ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ എന്നിവ ഉൾപ്പെടുന്ന സമകാലികവും ഉയർന്ന നിലവാരമുള്ളതുമായ ഡിസൈൻ ഇ-വിറ്റാരയ്ക്ക് പ്രത്യേക അഴകാണ് സമ്മാനിക്കുന്നത്. ഇലക്ട്രിക് വാഹനമെന്ന നിലയിൽ, പരമ്പരാഗത റേഡിയേറ്റർ ഗ്രില്ലിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. കറുത്ത ക്ലാഡിംഗും 18 ഇഞ്ച് എയറോഡൈനാമിക്കായി ഒപ്റ്റിമൈസ്ഡായ അലോയ് വീലുകളുമാണ് വശക്കാഴ്ച്ചയിലെ ഹൈലൈറ്റ്.

Maruti Suzuki e-Vitara Electric SUV Production To Commence From August 26

പിന്നിൽ കറുപ്പിൽ ഒരുക്കിയ ബമ്പറും ത്രീ പീസ് എൽഇഡി ടെയിൽലൈറ്റുകളും ഒരു ഗ്ലോസി ബ്ലാക്ക് സ്ട്രിപ്പും കൂടിയാവുമ്പോൾ പിൻവശവും സൂപ്പറാവുന്നുണ്ട്. ഇ-വിറ്റാരയുടെ ഇന്റീരിയറും പക്കാ മോഡേണായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഡ്യുവൽ-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഡ്യുവൽ-സ്‌ക്രീൻ ഡാഷ്‌ബോർഡ് കോൺഫിഗറേഷനും അടിപൊളിയാണെന്ന് പറയാതെ വയ്യ. ഇക്കൂടെ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കൂടിയാവുമ്പോൾ സംഗതി കളറാവും.

ദീർഘചതുരാകൃതിയിലുള്ള എയർ കണ്ടീഷനിംഗ് വെന്റുകൾ, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ റിയർവ്യൂ മിറർ (IRVM), സെമി-ലെതറെറ്റ് സീറ്റിംഗ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വയർലെസ് ഫോൺ ചാർജിംഗ് സ്റ്റേഷൻ എന്നിവയാണ് ഇന്റീരിയറിലെ മറ്റ് പ്രത്യേകതകൾ. കൂടാതെ പനോരമിക് സൺറൂഫ്, 10 തരത്തിൽ ക്രമീകരിക്കാൻ കഴിയുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും ഇലക്ട്രിക് എസ്‌യുവിയിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

Maruti Suzuki e-Vitara Electric SUV Production To Commence From August 26

സേഫ്റ്റിയുടെ കാര്യത്തിലും മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനം കേമൻ ആയിരിക്കും. 7 എയർബാഗുകൾ, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യ എന്നിവയാണ് സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ് കോൺഫിഗറേഷനുമായാണ് മാരുതി സുസുക്കി ഇ വിറ്റാര എത്തുന്നത്. ബാറ്ററി പായ്ക്ക് ഓപ്ഷൻ വേരിയൻ്റുകളെ ആശ്രയിച്ചിരിക്കും.

ഡെൽറ്റ വേരിയൻ്റിന് 48.8 kWh ബാറ്ററി ലഭിക്കുമ്പോൾ സീറ്റ, ആൽഫ വേരിയൻ്റുകൾക്ക് വലിയ 61.1 kWh പായ്ക്കാവും ലഭിക്കുക. മൂന്ന് വേരിയൻ്റുകളിലും 7 കിലോവാട്ട് എസി ചാർജിംഗും 70 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിംഗ് ശേഷിയുമുണ്ടാകും. സിംഗിൾ ചാർജിൽ ഏകദേശം 500 കിലോമീറ്ററിന് മുകളിൽ റേഞ്ചും വരാനിരിക്കുന്ന മാരുതി സുസുക്കി ഇ-വിറ്റാരയിൽ പ്രതീക്ഷിക്കാം. ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ കർവ് ഇവി, എംജി വിൻഡ്‌സർ ഇവി തുടങ്ങിയ വമ്പൻമാരോടാവും എസ്‌യുവി മാറ്റുരയ്ക്കുക.

More from DriveSpark

Article Published On: Sunday, August 17, 2025, 9:00 [IST]
English summary
Maruti suzuki e vitara electric suv production to commence from august 26 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X