മാരുതിയുടെ പുതിയ കാറിന് 10 വർഷം വാറണ്ടി, ടാറ്റയോടും മഹീന്ദ്രയോടും മുട്ടാനുള്ള വജ്രായുധം അടിപൊളിയാണ്

ഇന്ത്യയിലെ ഇലക്‌ട്രിക് പാസഞ്ചർ വിപണിയിൽ ടാറ്റയും മഹീന്ദ്രയും എംജിയുമെല്ലാം തകർക്കുമ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ക്രെറ്റയും ഇവിയായി അവതാരപ്പിറവിയെടുത്തിരുന്നു. എന്നാൽ ഏവരും കാത്തിരിക്കുന്നത് ഏറ്റവും വലിയ വാഹനന നിർമാതാക്കളായ മാരുതി സുസുക്കിയുടെ വരവിനായിട്ടാണ്. ഇ വിറ്റാര എന്നൊരു മോഡലുമായി കമ്പനി അടുത്തിടെ രംഗപ്രവേശം ചെയ്‌തുവെങ്കിലും ഇതുവരെ ഔദ്യോഗിക ലോഞ്ച് നടന്നില്ലെന്ന് വേണം പറയാൻ. പക്ഷേ കാത്തിരിപ്പുകളൊക്കെ അവസാനിപ്പിച്ച് കക്ഷിയെ വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് മാരുതി സുസുക്കി. ഇന്ത്യയിൽ പൂർണമായും നിർമിക്കുന്ന ഇ വിറ്റാര വിദേശ വിപണികളിലേക്ക് കയറ്റിയയക്കാനാണ് ബ്രാൻഡിന്റെ പദ്ധതി.

അവതരണം അധികം വൈകാതെ നടക്കാനിരിക്കുന്നതിനിടെ മാരുതി സുസുക്കി ഇ വിറ്റാരയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ചിലത് പുറത്തുവന്നിരിക്കുകയാണ്. ആഗോള വിപണികളിൽ 10 വർഷത്തെ ബാറ്ററി വാറണ്ടിയോടെയാണ് സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുകയെന്നതാണ് പുതിയ വാർത്ത. മിക്ക ഇലക്ട്രിക് വാഹന നിർമാതാക്കളും ബാറ്ററി പായ്ക്കുകൾക്ക് 8 വർഷത്തെ വാറണ്ടി സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തിലാണ് സുസുക്കിയുടെ നിർണയകമായ നീക്കം.

Maruti Suzuki e-Vitara Electric SUV Will Offer 10-Year Battery Warranty

എന്നിരുന്നാലും ചില കമ്പനികൾ 10 വർഷമോ അതിൽ കൂടുതലോ വാറണ്ടികൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന വസ്‌തുതയും വിസ്മരിക്കാനാവില്ല കേട്ടോ. മാരുതി സുസുക്കി ഇന്ത്യയിൽ 10 വർഷത്തെ ബാറ്ററി വാറണ്ടിയും നൽകുമോ എന്ന് കണ്ടറിയണം. ഇന്ത്യയിലെ മഹീന്ദ്ര BE 6, XEV 9e എന്നിവയുടെ ആദ്യ ഉടമകൾക്ക് ബാറ്ററി പായ്ക്കിൽ ആജീവനാന്ത വാറണ്ടി കൊടുക്കുന്ന സാഹചര്യത്തിൽ മാരുതിയുടെ ഈ തീരുമാനം ഇവിടെ തിരിച്ചടിയാവുമോ എന്നതും കണ്ടറിയണം.

ഇനി ഇന്ത്യയിൽ മാത്രം ലൈഫ് ടൈം വാറണ്ടി എക്സ്ക്യൂസീവായി അവതരിപ്പിക്കാനും സാധ്യതകളൊന്നും കാണുന്നില്ല. കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ഇലക്ട്രിക് എസ്‌യുവി ആഗോള വിപണികളിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഫ്രണ്ട്-വീൽ-ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനുകളും ഉപയോഗിച്ച് വിൽക്കും. ഇന്ത്യൻ വിപണിയിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ലഭിക്കുമെങ്കിലും എന്നിരുന്നാലും ഓൾ-വീൽ ഡ്രൈവ് ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്.

Maruti Suzuki e-Vitara Electric SUV Will Offer 10-Year Battery Warranty

ബാറ്ററി പായ്ക്കുകളെ കുറിച്ച് വിശദമായി പറയുകയാണെങ്കിൽ ഇ-വിറ്റാര 49 kWh അല്ലെങ്കിൽ 61 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ടിലും ലിഥിയം-ഫെറോ-ഫോസ്ഫേറ്റ് (LFP) കെമിസ്ട്രിയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മാരുതി പറയുന്നു. ആദ്യത്തേത് ഫ്രണ്ട്-വീൽ ഡ്രൈവ് സ്‌പെക്കിൽ മാത്രമേ വാഗ്ദാനം ചെയ്യൂ. രണ്ടാമത്തേതിന് ആഗോള വിപണികളിൽ ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ ലഭിക്കും.

സിംഗിൾ-മോട്ടോർ 49 kWh വേരിയന്റ് 142 bhp കരുത്തിൽ 192.5 Nm torque ഉത്പാദിപ്പിക്കുമ്പോൾ 61 kWh പായ്ക്കിനൊപ്പം സിംഗിൾ-മോട്ടോർ സജ്ജീകരണം 172 bhp പവറാണ് വാഗ്‌ദാനം ചെയ്യുക. മറുവശത്ത് ഓൾ-വീൽ ഡ്രൈവ് 181 bhp കരുത്തും 300 Nm ടോർക്കും നിർമിക്കുന്നതിനായാണ് ക്രമീകരിച്ചിരിക്കുന്നത്. റേഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ മാരുതി ഇ വിറ്റാരയുടെ 49 kWh പതിപ്പിന് സിംഗിൾ ചാർജിൽ 346 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവും.

Maruti Suzuki e-Vitara Electric SUV Will Offer 10-Year Battery Warranty

അതേസമയം 61 kWh പായ്ക്ക് 428 കിലോമീറ്റർ വരെ റേഞ്ച് നൽകുമ്പോൾ 61 kWh AWD വേരിയന്റിന് 412 കിലോമീറ്റർ വരെ റേഞ്ച് ഉണ്ട്. മൂന്ന് വേരിയൻ്റുകളിലും 7 കിലോവാട്ട് എസി ചാർജിംഗും 70 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിംഗ് ശേഷിയുമുണ്ടാകും. ചൈനീസ് ബാറ്ററി ഭീമനായ ബിവൈഡിയിൽ നിന്നുള്ള ലിഥിയം അയൺ-ഫോസ്ഫേറ്റ് ബ്ലേഡ് സെല്ലുകളാണ് ഇ വിറ്റാരയുടെ ബാറ്ററികൾ ഉപയോഗിക്കുന്നത്.

ഗുജറാത്തിലെ മാരുതി സുസുക്കി പ്ലാന്റിൽ ഇ വിറ്റാര ഉടൻ നിർമാണത്തിലേക്ക് പ്രവേശിക്കും. ഇന്ത്യൻ വിപണിക്കും വിദേശ വിപണികളിലേക്കും വേണ്ടുന്ന യൂണിറ്റുകൾ നിർമിക്കാനുള്ള സൗകര്യം ഇവിടുണ്ട്. വരും മാസങ്ങളിൽ ഇന്ത്യയിലെ ലോഞ്ച് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്‌ട്രിക് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ നെക്‌സോൺ ഇവി തുടങ്ങിയവയുമായി ഏറ്റുമുട്ടാൻ ഒരുങ്ങുന്ന മാരുതിയുടെ വൈദ്യുത വാഹനത്തിന് 15 ലക്ഷം രൂപ പ്രാരംഭ വിലയായി നൽകേണ്ടി വന്നേക്കും.

More from DriveSpark

Article Published On: Friday, April 18, 2025, 14:00 [IST]
English summary
Maruti suzuki e vitara electric suv will offer 10 year battery warranty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X