ഇലക്ട്രിക് എസ്‌യുവികളിൽ കേമൻ മാരുതിയോ ഹ്യുണ്ടായിയോ? ഇ വിറ്റാരയും ക്രെറ്റ ഇവിയും മാറ്റുരയ്ക്കാം

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് മല്ലയുദ്ധത്തിനായി ഇറങ്ങിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ കർവ് ഇവി, മഹീന്ദ്ര BE 6, എംജി വിൻഡ്‌സർ, വിൻഫാസ്റ്റ് VF6 തുടങ്ങിയ വമ്പൻമാർ അണിനിരക്കുന്ന വിഭാഗത്തിലേക്കാണ് ഇ വിറ്റാര കടന്നുവരുന്നത്. മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലേത് പോലെ തന്നെ ഇവിടെയും ക്രെറ്റ ഇവി തന്നെയാണ് മാരുതിയുടെ മെയിൻ എതിരാളി. വില പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇവികളിൽ കേമൻ ഇ വിറ്റാരയാണോ അതോ കൊറിയൻ കമ്പനിയുടെ തുറുപ്പുചീട്ടാണോയെന്ന് നോക്കിയാലോ?

ബാറ്ററിയും പെർഫോമൻസും

49 kWh, 61 kWh ബാറ്ററി പായ്ക്കുകളിലാണ് മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര വിപണിയിലെത്തുന്നത്. ആദ്യത്തേതിന് 114 bhp കരുത്തും രണ്ടാമത്തേതിന് 174 bhp പവറുമാണ് ഉത്പാദിപ്പിക്കാനാവുന്നത്. ഫ്രണ്ട് വീൽ ഡ്രൈവുമായി വരുന്ന ഇ വിറ്റാര സിംഗിൾ ചാർജിൽ 542 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Maruti Suzuki e-Vitara vs Hyundai Creta EV Comparison

മറുവശത്ത് ഹ്യുണ്ടായി ക്രെറ്റ ഇവി 42 kWh, 51.4 kWh ബാറ്ററി ഓപ്ഷനുമായാണ് നിരത്തിലെത്തുന്നത്. ആദ്യത്തേതിന് 135 bhp പവറും രണ്ടാമത്തേതിന് 171 bhp കരുത്തുമാണ് ഉത്പാദിപ്പിക്കാനാവുക. റേഞ്ചിൻ്റെ കാര്യത്തിലേക്ക് വന്നാൽ ചെറിയ ബാറ്ററി പതിപ്പിന് 420 കിലോമീറ്ററും വലിയ ബാറ്ററി വേരിയൻ്റുകൾക്ക് 510 റേഞ്ചുമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. ഇതും ഫ്രണ്ട് വീൽ ഡ്രൈവുമായാണ് നിരത്തിലെത്തുന്നത്.

മാരുതി ഇ വിറ്റാരയ്ക്കും ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിനും സമാനമായ പവർ കണക്കുകളാണുള്ളത്. ഹ്യുണ്ടായിയുടെ ഇലക്ട്രിക് എസ്‌യുവിയെ അപേക്ഷിച്ച് മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്‌ട്രിക് വാഹനത്തിലെ 61 kWh ബാറ്ററി പായ്ക്ക് കൂടുതൽ റേഞ്ച് നൽകുന്നുണ്ട് എന്നതിനാൽ പലർക്കും കണ്ണ് ഇതിലേക്ക് പോയേക്കാം. രണ്ട് വാഹനങ്ങൾക്കും ഫാസ്റ്റ് ചാർജിംഗ് ശേഷിയുള്ളതിനാൽ ചാർജിംഗ് ഒരു തലവേദനയേ ആവില്ല.

Maruti Suzuki e-Vitara vs Hyundai Creta EV Comparison

സേഫ്റ്റി ഫീച്ചറുകൾ

മാരുതി സുസുക്കി ഇ വിറ്റാരയുടെ സേഫ്റ്റി ഫീച്ചറുകൾ എന്തെല്ലാമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പുതിയ ഇലക്ട്രിക് വിറ്റാര ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ടെന്ന് മാരുതി പറയുന്നു. വലിയ 18 ഇഞ്ച് അലോയ് വീൽ, 7 എയർബാഗുകൾ, ഡിസ്ക് ബ്രേക്കുകൾ എന്നിവയും ഇതിലുണ്ട്. ഹ്യുണ്ടായി ക്രെറ്റ ഇവിയിൽ 6 എയർബാഗുകളും 17 ഇഞ്ച് അലോയ് വീലുകളുമുണ്ട്. പക്ഷേ ഇതിനെ ഇതുവരെ ക്രാഷ് ടെസ്റ്റിൽ പങ്കെടുപ്പിച്ചിട്ടില്ല.

ഫീച്ചറുകൾ

പൂർണ എൽഇഡി ലൈറ്റിംഗ്, സോഫ്റ്റ് ടച്ച് ഡ്യുവൽ ടൺ ഇൻ്റീരിയറുകൾ ട്വിൻഡെക്ക് ഫ്ലോട്ടിംഗ് കൺസോൾ, ഷിഫ്റ്റ് ബൈ വയർ, മൾട്ടി കളർ ആംബിയൻ്റ്, ലൈറ്റിംഗ് ഫിക്സഡ് ഗ്ലാസുള്ള സൺറൂഫ്, വയർലെസ് ചാർജർ, ഡിജിറ്റൽ ക്ലസ്റ്റർ, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹാർമൻ ഇൻഫിനിറ്റി സ്പീക്കറുകൾ, ഡ്രൈവ്, റീജൻ, സ്നോ മോഡുകൾ പോലുള്ള ഫീച്ചറുകളാൽ ഇ വിറ്റാര സമ്പന്നമാണ്.

Maruti Suzuki e-Vitara vs Hyundai Creta EV Comparison

കഴിഞ്ഞില്ല, ഇതോടൊപ്പം ലെവൽ 2 ADAS, TPMS, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് ബ്രേക്ക്, ഹോൾഡ് 10-വേ അഡ്ജസ്റ്റ്മെന്റുള്ള ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, ഡ്രൈവർ സീറ്റ് സ്ലൈഡിംഗ് & റീക്ലൈനിംഗ് റിയർ സീറ്റുകൾ, എയർ ക്യാബിൻ ഫിൽട്ടർ, നെക്സ്റ്റ് ജെൻ സുസുക്കി കണക്റ്റ് എന്നിവ പോലുള്ള മികച്ച ഫീച്ചറുകളുടെ സപ്പോർട്ടും മാരുതി സുസുക്കിയുടെ ഇ വിറ്റാരയിലുണ്ട്.

ഇനി ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ കാര്യമെടുത്താൽ ഫുൾ എൽഇഡി ലൈറ്റിംഗ്, ഡ്യുവൽ ടോൺ ഇൻ്റീരിയർ, ഫ്രണ്ട്, റിയർ വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനും ക്ലസ്റ്ററിനുമായി ഡ്യുവൽ കർവ്ഡ് ഡിസ്പ്ലേ, 3 സ്പോക്ക് സ്റ്റിയറിംഗ് വീൽ, ആംബിയൻ്റ് ലൈറ്റിംഗ്, റീജൻ ബ്രേക്കിംഗ് എന്നിവയാണ് കൊറിയൻ ഇവി വാങ്ങുന്നവരെ കാത്തിരിക്കുന്നത്.

സ്റ്റാൻഡേർഡ്, ഇക്കോ, സ്പോർട്ട് എന്നീ ഡ്രൈവ് മോഡുകൾ, ബാറ്ററി ഹീറ്റർ, ഹ്യുണ്ടായി സ്മാർട്ട്-സെൻസ് ലെവൽ 2 ADAS, ഷിഫ്റ്റ് ബൈ വയർ, വോയ്‌സ്-അസിസ്റ്റഡ് സൺറൂഫ്, 70+ കണക്റ്റഡ് സവിശേഷതകളുള്ള ഹ്യുണ്ടായി ബ്ലൂലിങ്ക്, 8 സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, വെഹിക്കിൾ ടു ലോഡ് ഫീച്ചർ, കാർ പേയ്‌മെൻ്റ് ഫീച്ചർ എന്നിവയാണ് ഹ്യുണ്ടായി ഇലക്ട്രിക് എസ്‌യുവിയിലെ മറ്റ് ഫീച്ചറുകൾ.

ഹ്യുണ്ടായി ക്രെറ്റ ഇവിക്ക് 18 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മാരുതി ഇ-വിറ്റാരയ്ക്കും സമാനമായ വില തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, ഇന്ത്യയിലുടനീളം ചാർജിംഗ് അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിക്കുന്നതിൽ മാരുതി സുസുക്കി തീവ്രമായി പ്രവർത്തിക്കുകയാണ്. നെക്സയുടെ മുൻനിര ഡീലർഷിപ്പുകളിലെല്ലാം ഇതിനോടകം ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചുവരികയാണ് കമ്പനി.

More from DriveSpark

Article Published On: Wednesday, December 3, 2025, 17:04 [IST]
English summary
Maruti suzuki e vitara vs hyundai creta ev comparison better electric suv for indian families
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X