5.21 ലക്ഷത്തിന് മാരുതിയുടെ 7-സീറ്റർ കിട്ടിയാൽ ഇന്ത്യക്കാർ വെറുതെ വിടുമോ? കഴിഞ്ഞ 30 ദിവസം വാങ്ങിയത് 13,200 പേർ

സ്ത്രീകൾക്ക് പോലും യാതൊരു പരിചയപ്പെടുത്തലും വേണ്ടാത്തൊരു മാരുതി സുസുക്കി കാറായിരുന്നു ഓമ്‌നി. വാൻ എന്ന നിലയിൽ ഈ വാഹനം ഉപയോഗിക്കാത്ത ആവശ്യങ്ങളില്ലെന്ന് പറയുന്നതാവും ശരി. വിപണിയോട് ഗുഡ്ബൈ പറഞ്ഞിറങ്ങിയെങ്കിലും ആളുകൾക്കിടയിൽ ഇന്നും വലിയ താരമാണ് കക്ഷി. ഓമ്‌നി കളമൊഴിഞ്ഞതോടെ പകരക്കാരൻ്റെ കുപ്പായമണിഞ്ഞ് എത്തിയത് ഈക്കോ എന്ന മിടുമിടുക്കനായിരുന്നു. പല ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാനാവുന്ന മൾട്ടി പർപ്പസ് വാഹനം എന്ന നിലയിൽ ഓമ്‌നിക്ക് പകരക്കാരൻ ഉണ്ടാവില്ലെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ഈയൊരു വിലയിരുത്തലുകളെല്ലാം പൊളിച്ചെഴുതിക്കൊണ്ട് മുന്നേറുകയാണ് ഈക്കോ.

വിപണിയിലെത്തിയിട്ട് ഏതാണ് 15 കൊല്ലത്തിന് മുകളിലായെങ്കിലും ഇന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് ഈക്കോ. ഓരോ മാസവും പതിനായിരക്കണക്കിന് ആളുകൾ സ്വന്തമാക്കുന്ന ഈ മോഡൽ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7-സീറ്റർ കൂടിയാണ് കേട്ടോ. ദേ പോയ നവംബർ മാസത്തിലും വമ്പൻ വിൽപ്പന കണക്കുകളുമായി മുൻനിരയിൽ തന്നെയുണ്ട് ആശാൻ.

Maruti Suzuki Eeco Clocked 13 200 Sales In November 2025

കുറഞ്ഞ വില, ഉയർന്ന മൈലേജ്, 7 പേർക്കോളം സഞ്ചരിക്കാനാവുന്ന സൌകര്യം എന്നീ മൂന്ന് കാരണങ്ങളാലാണ് മാരുതി ഈക്കോ ചൂടപ്പം പോലെ വിറ്റഴിയുന്നത്. 2025 നവംബർ മാസത്തിൽ വാൻ 13,200 പേരാണ് വാങ്ങിപ്പോയിരിക്കുന്നത്. 2024 നവംബർ മാസത്തിലെ 10,589 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈക്കോയ്ക്ക് അധികമായി 2,611 യൂണിറ്റുകളാണ് നിരത്തിലെത്തിക്കാനായത്. വാർഷിക കണക്കുകളിൽ ഇത്തരത്തിലൊരു വർധനവുണ്ടായത് വരുന്ന മാസത്തിലും മൈലേജാവുമെന്ന് ഉറപ്പാണ്.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന മോഡലുകളിൽ ഒന്നായി ഈക്കോ വിലസാൻ തുടങ്ങിയിട്ട് കാലംകുറച്ചായി. തുടക്കത്തിൽ വലിയ സ്വീകാര്യത ലഭിച്ചില്ലായിരുന്നുവെങ്കിലും പിന്നീട് പതിയെ ക്ലച്ചുപിടിച്ച ഈക്കോ നിലവിൽ അർഹിച്ച പരിഗണന തന്നെ നേടിയെടുക്കുന്നുണ്ട്. 5, 6, 7 സീറ്റർ ഫോർമാറ്റുകളിൽ ഈ യൂട്ടിലിറ്റി വാൻ വാങ്ങാനുമാവും.

Maruti Suzuki Eeco Clocked 13 200 Sales In November 2025

നിലവിൽ മാരുതി സുസുക്കി ഈക്കോയുടെ എൻട്രി ലെവൽ വേരിയൻ്റിൻ്റെ വില 5.21 ലക്ഷം രൂപ മാത്രമാണ്. അതേസമയം വാൻ മോഡലിൻ്റെ ടോപ്പ് വേരിയൻ്റിന് വില 6.36 ലക്ഷം വരെയുമാണ് വരുന്നത്. പാസഞ്ചർ പതിപ്പുകൾക്ക് പുറമെ, ആംബുലൻസ് ഷെൽ, ആംബുലൻസ് എന്നീ രണ്ട് പതിപ്പുകളിലും മാരുതി സുസുക്കി ഈക്കോ വാങ്ങാനാവും. അവയുടെ വില യഥാക്രമം 6.37 ലക്ഷം രൂപയും 8.02 ലക്ഷം രൂപയുമാണ്. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരാമർശിച്ചിരിക്കുന്ന എക്‌സ്ഷോറൂം വിലയാണിത്.

6 എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഫ്രണ്ട് സീറ്റുകളിൽ സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ഫോഴ്‌സ് ലിമിറ്ററുകൾ, ആൻ്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, ഫ്രണ്ട് സീറ്റുകൾക്കായി സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, എഞ്ചിൻ ഇമ്മൊബിലൈസർ, ഡോറുകൾക്കുള്ള ചൈൽഡ് ലോക്ക്, ഇബിഡിയുള്ള എബിഎസ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളോടെയാണ് മാരുതി ഈക്കോ വിപണിയിൽ എത്തുന്നത്.

Maruti Suzuki Eeco Clocked 13 200 Sales In November 2025

1.2 ലിറ്റർ K-സീരീസ് ഡ്യുവൽ-ജെറ്റ് വിവിടി പെട്രോൾ എഞ്ചിനാണ് മാരുതി ഇക്കോയ്ക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 80.76 bhp കരുത്തും 104 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും കാറിലുണ്ട്. ഈക്കോ പെട്രോൾ മോഡിൽ 19.71 കിലോമീറ്ററും സിഎൻജി മോഡിൽ 26.78 കിലോമീറ്ററും മൈലേജ് നൽകുമെന്നാണ് കമ്പനി പറയുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 3, 2025, 9:00 [IST]
English summary
Maruti suzuki eeco clocked 13200 sales in november 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X