എർട്ടിഗയും ബലേനോയും വാങ്ങാൻ മറ്റൊരു കാരണം കൂടിയായി, ആളുകൾ ഷോറൂമിന് മുന്നിൽ വരിനിൽക്കും ഇനി

ജനങ്ങളുടെ പൾസ് കൃത്യമായി മനസിലാക്കി പ്രവർത്തിക്കാൻ അറിയാവുന്നവരാണ് മാരുതി സുസുക്കി. സേഫ്റ്റിയില്ലെന്ന് പറഞ്ഞ് മാറ്റിനിർത്തിവരെക്കൊണ്ട് പോലും കൈയടിപ്പിച്ച് അടുത്തിടെ തങ്ങളുടെ കാറുകളും പപ്പടമല്ലെന്ന് തെളിയിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് സാധിച്ചിരുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ പുത്തൻ ഡിയസർ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയതിന് പിന്നാലെ ഗ്രാൻഡ് വിറ്റാരയും ഫുൾമാർക്ക് നേടി പാസായിരുന്നു. ഇതോടൊപ്പം തന്നെ ഇടിപ്പരീക്ഷയിൽ 4-സ്റ്റാർ നേടി ബലേനോയും ബലം തെളിയിച്ചിരുന്നു. അടുത്തിടെ ആൾട്ടോ ഉൾപ്പടെയുള്ള ചെറുകാറുകളിൽ വരെ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ചേർത്ത് വിപ്ലവം സൃഷിടിക്കാനും കമ്പനിക്കായിരുന്നു.

ദേ ഇന്നിപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മാരുതി കാറുകളായ എർട്ടിഗയ്ക്കും ബലേനോയ്ക്കും ഔദ്യോഗികമായി 6 എയർബാഗുകൾ അവതരിപ്പിച്ചതായി സ്ഥിരീകരിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ഇതിനെക്കുറിച്ചുള്ള വാർത്തകൾ കാർദേഖോ പോലുള്ള വെബ്സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബലേനോയുടെ ബാഡ്ജ്-എൻജിനീയറിംഗ് പതിപ്പായ ഗ്ലാൻസയിൽ ടൊയോട്ട 6 എയർബാഗുകൾ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സുരക്ഷാ നവീകരണം.

Maruti Suzuki Ertiga And Baleno Launched With 6 Airbags As Standard

ആൾട്ടോ K10, സെലേറിയോ, ഈക്കോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, ബ്രെസ, ഗ്രാൻഡ് വിറ്റാര, ജിംനി, ഇൻവിക്റ്റോ എന്നിവ ഉൾപ്പെടുന്ന എല്ലാ മാരുതി കാറുകളിലും ഇപ്പോൾ ആറ് എയർബാഗുകൾ ലഭിക്കും. പുതിയ സുരക്ഷാ സവിശേഷതകൾ നിലവിൽ വന്നതോടെ മാരുതി സുസുക്കി രണ്ട് മോഡലുകളുടെയും വിലയും വർധിപ്പിച്ചിട്ടുണ്ട് കേട്ടോ. 7-സീറ്റർ എംപിവിയായ എർട്ടിഗയുടെ വിലയിൽ 1.4 ശതമാനവും ബലേനോയുടെ വിലയിൽ 0.5 ശതമാനവും വർധനവാണ് സംഭവിച്ചിരിക്കുന്നത്.

വില വർധനവ് നിലവിൽ വന്നതോടെ മാരുതി എർട്ടിഗയുടെ വില ഇപ്പോൾ 8.96 ലക്ഷം മുതൽ 13.25 ലക്ഷം രൂപ വരെയാണ് വരുന്നത്. അതേസമയം മാരുതി സുസുക്കി ബലേനോയുടെ വില 6.70 ലക്ഷം മുതൽ 9.92 ലക്ഷം വരെയും വരും. 6 എയർബാഗുകൾക്ക് പുറമെ പ്രീമിയം ഹാച്ച്ബാക്കിലും എംപിവിയിലുംആന്റി-ലോക്ക് ബ്രേക്കിംഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, ISOFIX ആങ്കർ മൗണ്ടുകൾ എന്നിവയുൾപ്പെടെ സുരക്ഷാ സംവിധാനങ്ങളും സ്റ്റാൻഡേർഡായി തന്നെ ലഭിക്കും.

Maruti Suzuki Ertiga And Baleno Launched With 6 Airbags As Standard

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) നിർദ്ദേശപ്രകാരമാണ് പാസഞ്ചർ കാറുകളിൽ 6 എയർബാഗുകളുടെ സ്റ്റാൻഡേർഡൈസേഷൻ നടത്തുന്നത്. മിക്ക വാഹന നിർമാതാക്കളും മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അവരുടെ ഉൽപ്പന്നങ്ങൾ അധിക സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. 2025 ഒക്ടോബർ മുതൽ പുറത്തിറങ്ങുന്ന വാഹനങ്ങൾക്ക് ഈയൊരു സേഫ്റ്റി ഫീച്ചർ കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്.

ഇതൊഴികെ എർട്ടിഗയിലും ബലേനോയിലും കാര്യമായ പരിഷ്ക്കാരങ്ങളൊന്നും അവതരിപ്പിച്ചിട്ടില്ല. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ നാല് വേരിയന്റുകളിലാണ് തുടർന്നും വാങ്ങാനാവുക. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, 6-സ്പീക്കർ ആർക്കമിസ് സൗണ്ട് സിസ്റ്റം, റിയർ വെന്റുകളുള്ള ഓട്ടോ എസി എന്നിവയാണ് ബലേനോയിലെ പ്രധാന സവിശേഷതകൾ.

Maruti Suzuki Ertiga And Baleno Launched With 6 Airbags As Standard

മുമ്പുണ്ടായിരുന്ന അതേ 1.2 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് എന്നീ ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 90 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളകാണ്. ഹാച്ച്ബാക്കിന്റെ മാനുവൽ പതിപ്പിന് 22.35 കിലോമീറ്ററും എഎംടി വേരിയന്റുകൾക്ക് 22.94 കി.മീ. മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.

ഇനി എട്ടിഗയിലേക്ക് വന്നാൽ 102 bhp കരുത്തിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എംപിവിക്ക് തുടിപ്പേകാൻ എത്തുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് വാഹനം വാങ്ങാനാവുക. എംപിവിയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് തരുമ്പോൾ പെട്രോള്‍ ഓട്ടോമാറ്റിക് 20.30 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Thursday, July 17, 2025, 14:28 [IST]
English summary
Maruti suzuki ertiga and baleno launched with 6 airbags as standard details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X