സുഖവും സൗകര്യങ്ങളും കൂടി, ഒപ്പം വിലയും! മാരുതിയുടെ 7-സീറ്ററിൽ പലരും കൊതിച്ചിരുന്ന മാറ്റങ്ങൾ എത്തിപ്പോയി

വീട്ടിലേക്ക് ഒരു സെവൻ സീറ്റർ വാങ്ങണമെന്ന് ആലോചിക്കുമ്പോൾ തന്നെ എല്ലാവരുടേയും മനസിലേക്ക് ഓടിയെത്തുന്ന പേരായിരിക്കും മാരുതി സുസുക്കി എർട്ടിഗയുടേത് (Maruti Suzuki Ertiga). ടൊയോട്ട ഇന്നോവയായിരിക്കും പലർക്കും വാങ്ങാൻ ആഗ്രഹമെങ്കിലും എർട്ടിഗയുടെ ഡബിൾ കൊടുത്താലേ വാങ്ങാനാവൂ എന്നതിനാൽ പലരും എർട്ടിഗയിലേക്കാണ് നീങ്ങാറ്. അതാവുമ്പോൾ കണ്ണുംപൂട്ടി പോർച്ചിൽ വാങ്ങിയിടാല്ലോ. പിന്നീട് ഒരവസരത്തിൽ കൊടുക്കണമെന്ന് വിചാരിച്ചാലും നല്ല റീസെയിൽ വാല്യുവും കിട്ടും. പിന്നെ കുറഞ്ഞ മെയിന്റനെൻസ്, കിടു മൈലേജ്, ആവശ്യത്തിലധികം സ്പേസ്, പ്രായോഗികത എന്നിങ്ങനെ എർട്ടിഗ തെരഞ്ഞെടുക്കാൻ വേറെയുമുണ്ട് കാരണങ്ങൾ.

സേഫ്റ്റി ഒരു ആശങ്കയായി മനസിലുണ്ടായിരുന്നവരെ പോലും കൺവിൻസ് ചെയ്‌തിരിക്കുകയാണ് മാരുതി സുസുക്കി. അടുത്തിടെ 6 എയർബാഗുകൾ എർട്ടിഗയിൽ സ്റ്റാൻഡേർഡായി കമ്പനി വാഗ്‌ദാനം ചെയ്‌തിരുന്നു. ആൾട്ടോ K10, സെലേറിയോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, ബലേനോ ബ്രെസ തുടങ്ങിയ കാറുകൾക്ക് പിന്നാലെ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകുന്ന ഏറ്റവും പുതിയ മാരുതി മോഡലാണ് എർട്ടിഗ.

Maruti Suzuki Ertiga MPV Gets New Features

എയർബാഗുകളുടെ എണ്ണം കൂടിയതിന് പുറമെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എംപിവിക്ക് 2025 മോഡൽ ഇയർ അപ്‌ഡേറ്റോടെ പുതിയ ഫീച്ചറുകളും ലഭിക്കുന്നുണ്ട്. ഇതെല്ലാം വിലയിൽ നേരിയ വർധനവിന് കാരണമായിട്ടുണ്ടെങ്കിലും എർട്ടിഗ കൂടുതൽ പ്രായോഗികമായെന്ന് വേണം പറയാൻ. അത് എന്തെല്ലാമാണെന്ന് ഒന്ന് നോക്കിയിട്ട് വന്നാലോ.

പുതിയ റൂഫ് സ്‌പോയിലർ ഒഴിക എർട്ടിഗയുടെ എക്സ്റ്റീരിയറിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാൽ ഇന്റീരിയറിന്റെ കാര്യം വരുമ്പോൾ സന്തോഷിക്കാൻ ചില കാരണങ്ങളുണ്ട് കേട്ടോ. മുൻവശത്തെ പാസഞ്ചർ ആംറെസ്റ്റിന്റെ പിന്നിലുള്ള എസി വെന്റുകൾ രണ്ടാം നിരയിലെ റൂഫ്-മൗണ്ടഡ് ബ്ലോവർ യൂണിറ്റിന് പകരമായി നൽകിയിട്ടുണ്ട് ഇപ്പോൾ. എസി ഓൺ/ഓഫ് സ്വിച്ച് ഡാഷ്‌ബോർഡിന്റെ വലതുവശത്താണ് സ്ഥിതി ചെയ്യുന്നത്.

Maruti Suzuki Ertiga MPV Gets New Features

അതിനാൽ ഡ്രൈവർക്ക് മാത്രമേ ഇനി മുതൽ നിയന്ത്രിക്കാൻ കഴിയൂ. ഇവിടെ ഇരിക്കുന്ന യാത്രക്കാർക്ക് അവരുടെ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ 2 പുതിയ ടൈപ്പ് സി ചാർജിംഗ് പോർട്ടുകളും ഉപയോഗിക്കാം. സെന്റർ സീറ്റിലിരിക്കുന്നവർക്കായി മാരുതി സുസുക്കി ഒരു ഹെഡ്‌റെസ്റ്റും പുതിയ എർട്ടിഗയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാം നിരയെ സംബന്ധിച്ചിടത്തോളം, രണ്ട് വെന്റുകളും ഡ്യുവൽ ടൈപ്പ് സി ചാർജിംഗ് പോർട്ടുകളും ചേർത്തിട്ടുണ്ട്.

ഇതൊക്കെയാണ് പുതിയ അപ്ഡേറ്റിന്റെ ഭാഗമായി മാരുതി സുസുക്കി എംപിവിയുടെ ഭാഗമായി വന്നിരിക്കുന്ന പരിഷ്ക്കാരങ്ങൾ. അതേസമയം മെക്കാനിക്കൽ വശങ്ങളിൽ എർട്ടിഗയ്ക്ക് മാറ്റങ്ങളൊന്നും സമ്മാനിച്ചിട്ടില്ലെന്ന് വേണം പറയാൻ. പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിൽ വാഹനം തുടർന്നും വാഹനം തെരഞ്ഞെടുക്കാനാവും. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിൽ ആദ്യത്തേത്.

Maruti Suzuki Ertiga MPV Gets New Features

5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. എംപിവിയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് തരുമ്പോൾ പെട്രോള്‍ ഓട്ടോമാറ്റിക് 20.30 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

സിഎന്‍ജിയിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് 87 bhp പവറിൽ 121.5 Nm ടോര്‍ക്കായി കുറയുമെങ്കിലും മൈലേജാണ് ഹൈലൈറ്റ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ മാരുതി എർട്ടിഗയ്ക്ക് ലിറ്ററിന് 26.11 കിലോമീറ്റർ മൈലേജ് വരെ നൽകാനാവും. ഇതിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് സംവിധാനം മാത്രമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. 9.11 ലക്ഷം രൂപയിൽ മുതൽ 13.40 ലക്ഷം വരെയാണ് പുതിയ എർട്ടിഗയുടെ വില.

More from DriveSpark

Article Published On: Wednesday, July 23, 2025, 8:35 [IST]
English summary
Maruti suzuki ertiga mpv gets new features check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X