ശത്രുക്കൾ കൂടിയോ? എർട്ടിഗയുടെ കച്ചോടം കുറഞ്ഞിട്ടും കുലുങ്ങാതെ മാരുതി; കാരണം വാങ്ങാൻ വന്നവരുടെ എണ്ണം പറയും

ഇന്ത്യക്കാരുടെ ഏറ്റവും ജനപ്രിയമായ 7-സീറ്റർ എംപിവികളിൽ ഒന്നാണ് മാരുതി എർട്ടിഗ (Maruti Suzuki Ertiga). കിങായി അരങ്ങുവാഴുന്ന ടൊയോട്ട ഇന്നോവ വാങ്ങാൻ അത്രയും പണം മുടക്കാനില്ലാത്തവരെല്ലാം ഓടിപ്പോവുന്നത് മാരുതി സുസുക്കിയുടെ ഷോറൂമിലേക്കാണ്. ഓരോ വർഷവും എർട്ടിഗയുടെ ലക്ഷക്കണക്കിന് യൂണിറ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ വിറ്റഴിക്കുന്നതും. 2024 കലണ്ടർ വർഷത്തിൽ വാഗൺആറിന് ശേഷം മാരുതി സുസുക്കിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ മോഡൽ കൂടിയാണിത്. പോയ വർഷം എംപിവിയുടെ 1,90,091 യൂണിറ്റുകളാണ് കമ്പനി നിരത്തുകളിൽ എത്തിച്ചത്.

ഏഴ് പേർക്ക് കയറാനുള്ള സൌകര്യത്തിന് പുറമെ താങ്ങാനാവുന്ന വിലയും നല്ല മൈലേജും കുറഞ്ഞ മെയിന്റനെൻസുമെല്ലാമാണ് എർട്ടിഗയെ ആളുകൾ നെഞ്ചിലേറ്റാൻ കാരണം. ഒപ്പം മാരുതിയുടെ വിശ്വാസം അധിക ബോണസ് പോയിന്റായി നിൽക്കുന്നുമുണ്ട്. കഴിഞ്ഞ വർഷം നല്ലരീതിക്ക് കച്ചോടം പിടിച്ചുവെങ്കിലും 2025 വർഷത്തിന്റെ ആദ്യമാസം എർട്ടിഗയുടെ വിൽപ്പനയിൽ ഇടിവുണ്ടായത് പലരേയും ഞെട്ടിക്കുന്ന കാര്യമാണ്.

Maruti Suzuki Ertiga MPV Sales Declined In January 2025

2025 ജനുവരിയിൽ മാരുതി എർട്ടിഗയുടെ 14,248 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2024 ജനുവരിയിലെ 14,632 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക കണക്കുകളിൽ 3 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. നേരിയ ഇടിവ് കാര്യമായി എടുക്കേണ്ടതില്ലെങ്കിലും ഫെബ്രുവരിയിൽ തിരിച്ചുവരവ് ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി.

ഈ മാസം തുടക്കത്തിൽ വില വർധനവ് ലഭിച്ചുവെങ്കിലും ഇതൊന്നും വിൽപ്പനയെ കാര്യമായി ബാധിക്കാനുള്ള സാഹചര്യവും കാണുന്നില്ല. നിലവിൽ 8.84 ലക്ഷം മുതൽ 13.13 ലക്ഷം രൂപ വരെയാണ് മാരുതി എർട്ടിഗയ്ക്ക് വരുന്ന എക്സ്ഷോറൂം വില. 7 സീറ്റർ വാഹനങ്ങൾക്ക് പൊതുവേയുള്ള സ്ഥല പരിമിതിയൊന്നും ഇതില്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്. മൊത്തത്തിൽ 4,395 mm നീളമുള്ള എംപിവി സുഖകരമായ യാത്രയാണ് കാറിലെ എല്ലാവർക്കും ഉറപ്പാക്കുന്നത്.

Maruti Suzuki Ertiga MPV Sales Declined In January 2025

പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിൽ എത്തുന്ന മാരുതി സുസുക്കിയുടെ മൾട്ടി പർപ്പസ് വാഹനത്തിന്റെ ഇന്ധനക്ഷമത പ്രത്യേകം എടുത്തു പറയേണ്ട വിഷയങ്ങളാണ്. 1.5 ലിറ്റര്‍ പെട്രോള്‍ നല്ല റിഫൈൻമെന്റാണ് വാഗ്‌ദാനം ചെയ്യുന്നത്. 102 bhp കരുത്തിൽ പരമാവധി 137 Nm ടോർക്ക് വരെ നിർമിക്കാനാവുന്ന എർട്ടിഗയിൽ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമുണ്ട്.

സിഎന്‍ജിയിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് 87 bhp പവറിൽ 121.5 Nm ടോര്‍ക്കായി കുറയുമെങ്കിലും മൈലേജാണ് ഹൈലൈറ്റ്. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് സിഎൻജി വകഭേദങ്ങൾ കിലോഗ്രാമിന് 26.11 കിലോമീറ്ററിന്റെ ഇന്ധനക്ഷമതയാണ് വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം എംപിവിയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് തരുമ്പോൾ പെട്രോള്‍ ഓട്ടോമാറ്റിക് 20.30 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുക.

Maruti Suzuki Ertiga MPV Sales Declined In January 2025

LXi (O), LXi, VXi, ZXI എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ എത്തുന്ന മാരുതി എർട്ടിഗ ഫീച്ചറുകളുടെ കാര്യത്തിലും മാന്യമായ ഡീലാണ് കേട്ടോ. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, രണ്ടാം നിര യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, മെറ്റാലിക് തേക്ക് വുഡ് ഡാഷ്‌ബോർഡ് ഫിനിഷ്, വൺ-ടച്ച് റിക്‌ലൈൻ, സ്ലൈഡ് മെക്കാനിസം തുടങ്ങിയ സംവിധാനങ്ങളെല്ലാം 7-സീറ്ററിൽ ഒരുക്കിയിട്ടുണ്ട്.

സേഫ്റ്റി ഫീച്ചറുകളിലും ആള് അത്ര മോശക്കാരനല്ല കേട്ടോ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി സഹിതമുള്ള എബിഎസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ പ്രധാന സവിശേഷതകൾ എർട്ടിഗയിൽ സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു. അധികം വൈകാതെ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഹനത്തിലേക്ക് വരുമെന്ന കാര്യവും പ്രത്യേകം എടുത്ത് പറയാമേ.

More from DriveSpark

Article Published On: Sunday, February 23, 2025, 12:00 [IST]
English summary
Maruti suzuki ertiga mpv sales declined in january 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X