കൂപ്പുകുത്തി വീണത് പത്താം സ്ഥാനത്തേക്ക്, വില കുറഞ്ഞിട്ടും പോയമാസം എർട്ടിഗയുടെ കച്ചോടം നഷ്‌ടത്തിൽ

പലമാസങ്ങളിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറാറുള്ള മോഡലാണ് മാരുതി സുസുക്കി എർട്ടിഗ. ടാക്‌സി ആവശ്യങ്ങൾക്കും പ്രൈവറ്റായും ധാരാളം ആളുകളാണ് ഈ മിടുക്കനെ സ്വന്തമാക്കാനായി ഓരോ മാസവും എത്താറുള്ളത്. സെവൻ സീറ്റർ വാഹനങ്ങൾ വാങ്ങാനിരിക്കുന്നവരിൽ പലരും മനസിൽ കണ്ടിരിക്കുന്നൊരു മോഡലായിരിക്കും എർട്ടിഗ. താരതമ്യേന കുറഞ്ഞ വിലയും ഇന്റീരിയറിലെ സൌകര്യങ്ങളും 7 പേർക്ക് പോവാനാവുന്ന പ്രായോഗികതയുമാണ് ഈ എംപിവിയെ വേറിട്ട് നിർത്തുന്ന കാര്യങ്ങൾ. അടുത്തിടെ പുതിയ ജിഎസ്‌ടി നടപ്പിലാക്കിയതോടെ എർട്ടിഗയുടെ വിലയും കാര്യമായ രീതിയിൽ കുറഞ്ഞത് വിൽപ്പനയിൽ മൈലേജാവുമെന്നാണ് പലരും കരുതിയിരുന്നത്.

എന്നാൽ 2025 സെപ്റ്റംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ആശങ്കപ്പെടുത്തുന്ന നഷ്‌ടമാണ് എർട്ടിഗയ്ക്ക് സംഭവിച്ചിരിക്കുന്നത്. ടോപ്പ് സെല്ലിംഗ് കാറുകളുടെ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ വഹിച്ചിരുന്ന എംപിവി പത്താം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. ഓട്ടോ പണ്ടിറ്റ്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം പോയ മാസം 12,115 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.

Maruti Suzuki Ertiga Sales Down By 31 Per Cent In September 2025

2024 സെപ്റ്റംബറിൽ നിരത്തിലെത്തിച്ച 17,441 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ എർട്ടിഗയുടെ കച്ചോടം 31 ശതമാനത്തോളമാണ് കുറഞ്ഞിരിക്കുന്നത്. വില കുറവ് സെപ്റ്റംബർ 22-ന് ശേഷം സംഭവിക്കുന്നതിനാൽ ഇതിന് ശേഷം വാഹനം വാങ്ങാമെന്ന് പലരും തീരുമാനിച്ചതിനാലാവാം എംപിവിയുടെ വിൽപ്പനയിൽ കുറവ് സംഭവിച്ചിരിക്കുന്നതെന്നാണ് കണക്കുകൂട്ടൽ. ഉത്സവ സീസണിന് കൊടിയേറിയതോടെ വലിയ മാർജിനിൽ നഷ്‌ടം നികത്താനാവുമെന്നും കമ്പനി വിചാരിക്കുന്നുണ്ട്.

നല്ല മൈലേജ്, കുറഞ്ഞ മെയിന്റനെൻസ്, മാരുതിയുടെ വിശ്വാസം, എല്ലായിടത്തും സർവീസ് സെന്ററുകൾ തുടങ്ങിയ നിരവധി ഘടകങ്ങളും എർട്ടിഗയിലേക്ക് ആളുകളെ അടുപ്പിക്കുന്ന സംഗതികളാണ്. ജിഎസ്ടി 2.0 പരിഷ്ക്കാരങ്ങൾക്ക് ശേഷം എർട്ടിഗയുടെ ബേസ് LXI മാനുവലിന് 8.80 ലക്ഷം രൂപ മാത്രം നൽകിയാൽ മതിയാവും. മുമ്പുണ്ടായിരുന്ന 9,11,500 രൂപയിൽ നിന്ന് 30,500 രൂപയോളമാണ് എംപിവിക്ക് വില കുറഞ്ഞിരിക്കുന്നത്.

Maruti Suzuki Ertiga Sales Down By 31 Per Cent In September 2025

ഇനി VXI മാനുവലാണെങ്കിൽ 9,85,300 രൂപ കൊടുത്താൽ വീട്ടിലെത്തിക്കാനാവും. മുമ്പത്തെ 10,20,500 രൂപയിൽ നിന്ന് 35,200 രൂപയോളം കുറഞ്ഞുവെന്ന് സാരം. കുറച്ചുകൂടി ഫീച്ചറുകളുള്ള ZXI മാനുവൽ വേരിയന്റ് നോക്കുന്നവരാണെങ്കിൽ ഇനി 10,91,500 രൂപ മുടക്കിയാൽ മതിയാവും കേട്ടോ. പഴയ 11,30,500 രൂപയിൽ നിന്നും 39,000 രൂപയാണ് മോഡലിന് കുറവ് സംഭവിച്ചിരിക്കുന്നത്. മാനുവൽ വേണ്ട എർട്ടിഗയുടെ ഓട്ടോമാറ്റിക് മതിയെന്നുള്ളവർക്കും സന്തോഷിക്കാനുള്ള വകയുണ്ട്.

എംപിവിയുടെ VXI ഓട്ടോമാറ്റിക്കിന് മുമ്പ് 11,60,500 രൂപയായിരുന്നു മുടക്കേണ്ടി വന്നിരുന്നത്. എന്നാൽ ജിഎസ്ടി കുറച്ചതോടെ വേരിയന്റിന്റെ വില 11,20,300 രൂപയായി കുറഞ്ഞിട്ടുണ്ട്. മാരുതി സുസുക്കി എർട്ടിഗയുടെ ZXI ഓട്ടോമാറ്റിക്കിന്റെ വിലയിൽ 44,000 രൂപയുടെ കുറവ് സംഭവിച്ചിട്ടുണ്ട് കേട്ടോ. ഇതുകാരണം 12,26,500 രൂപയുണ്ടേൽ മോഡൽ സ്വന്തമാക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. ZXI പ്ലസ് ഓട്ടോമാറ്റിക്കാണ് വേണ്ടതെങ്കിൽ ഇനി മുതൽ 12,94,100 രൂപ മാത്രം കൊടുത്താൽ മതിയാവും.

Maruti Suzuki Ertiga Sales Down By 31 Per Cent In September 2025

സിഎൻജിയിലേക്ക് വരികയാണെങ്കിൽ 11,15,500 രൂപയായിരുന്ന VXI വേരിയന്റിന്റെ പുതുക്കിയ വില 10,76,300 രൂപയാണ്. എന്നാൽ ZXI സിഎൻജി 11,82,500 രൂപ മുടക്കിയാൽ വീട്ടിലെത്തിക്കാനാവും. വില കുറഞ്ഞുവെങ്കിലും എംപിവിയിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും ബ്രാൻഡ് നൽകിയിട്ടില്ല.പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിൽ വാഹനം തുടർന്നും വാഹനം തെരഞ്ഞെടുക്കാനാവും.

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിൽ ആദ്യത്തേത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. എംപിവിയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് തരുമ്പോൾ പെട്രോള്‍ ഓട്ടോമാറ്റിക് 20.30 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Saturday, October 11, 2025, 10:31 [IST]
English summary
Maruti suzuki ertiga sales down by 31 per cent in september 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X