7.51 ലക്ഷത്തിന് ബേസ് മോഡൽ കിട്ടും, 28.51 KM മൈലേജുള്ള എസ്‌യുവി പോയമാസം വീട്ടിലെത്തിച്ചത് 13,584 പേർ

ഇന്ത്യക്കാർക്ക് ഏറ്റവും വിശ്വാസമുള്ള വണ്ടിക്കമ്പനിയാണ് മാരുതി സുസുക്കി. സാധാരണക്കാരന് മുതൽ പണക്കാരന് വരെ സ്വന്തമാക്കാനാവുന്ന തരത്തിലുള്ള എല്ലാത്തരം മോഡലുകളാലും സമ്പന്നമാണ് ബ്രാൻഡ് നിര. ആൾട്ടോ മുതൽ ഗ്രാൻഡ് വിറ്റാര വരെ നീളുന്ന കാറുകൾക്ക് ആവശ്യക്കാരും ഏറെയാണ്. ഓരോ മാസവും ലക്ഷക്കണക്കിന് വണ്ടികളാണ് മാരുതി രാജ്യത്ത് വിറ്റഴിക്കുന്നത്. സ്വിഫ്റ്റും വാഗൺആറും ഡിസയറും എർട്ടിഗയുമെല്ലാം ചൂടപ്പം പോലെ വിറ്റഴിയുമ്പോൾ സർപ്രൈസായി കൊണ്ടുവന്ന് രാജ്യം കീഴടക്കിയവനാണ് ഫ്രോങ്ക്‌സ്. ബലേനോ എന്ന പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന കൂപ്പെ സ്റ്റൈൽ എസ്‌യുവി നിലവിൽ എല്ലാവർക്കും ഇഷ്‌ടമുള്ള മോഡലാണ്.

താങ്ങാനാവുന്ന വില, അഡാറ് ലുക്ക്, കിടിലൻ ഫീച്ചറുകൾ, കുറഞ്ഞ മെയിന്റനെൻസ്, നല്ല വില എന്നീ മാരുതിയുടെ എല്ലാ സംഭവങ്ങളും ഒത്തുചേർന്ന ഫ്രോങ്ക്‌സ് എല്ലാമാസവും പതിനായിരം യൂണിറ്റുകൾക്ക് മുകളിലാണ് വിറ്റഴിയുന്നത്. 2025 മെയ് മാസത്തിൽ മാരുതിയുടെ കുട്ടിഎസ്‌യുവിയുടെ 13,584 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. 2024 മെയ് മാസത്തെ 12,681 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 7 ശതമാനത്തിന്റെ വർധനവ് കൈവരിക്കാൻ ഫ്രോങ്ക്‌സിനായിട്ടുണ്ട്.

Maruti Suzuki Fronx Posted 13 584 Unit Sales In May 2025

2025 മെയ് മാസത്തിലെ മികച്ച 10 കാറുകളുടെ പട്ടികയിൽ മാരുതി സുസുക്കി ഫ്രോങ്ക്‌സ് എട്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. മാരുതി സുസുക്കി ഡിസയർ, മാരുതി സുസുക്കി എർട്ടിഗ, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്കോർപിയോ, മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സുസുക്കി വാഗൺആർ എന്നിവയാണ് ആദ്യ 7 സ്ഥാനങ്ങൾ വഹിക്കുന്നത്. ഈ പട്ടികയിലാണ് സ്വന്തം പേരും ഫ്രോങ്ക്‌സ് എഴുതിച്ചേർത്തിരിക്കുന്നത്.

അതേസമയം ഒമ്പത്, പത്ത് സ്ഥാനങ്ങളിൽ ടാറ്റ പഞ്ചു ടാറ്റ നെക്‌സോണുമാണ് ഇടംപിടിച്ചിരിക്കുന്നത്. ബലേനോയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും ഗ്രാൻഡ് വിറ്റാരയുടേത് പോലുള്ള സ്റ്റൈലിംഗ് ഏവരേയും വല്ലാതെ ആകർഷിക്കുകയായിരുന്നു. വിപണിയിലെത്തി ആദ്യത്തെ 10 മാസത്തിനുള്ളിൽ 1 ലക്ഷം വിൽപ്പന സ്വന്തമാക്കി ഈ നേട്ടം കൈവരിക്കുന്ന വേഗതയേറിയ മോഡലായും ഫ്രോങ്ക്‌സ് റെക്കോർഡിട്ടിരുന്നു.

Maruti Suzuki Fronx Posted 13 584 Unit Sales In May 2025

നിലവിൽ 7.55 ലക്ഷം രൂപ മുതൽ 12.91 ലക്ഷം വരെയാണ് മാരുതിയുടെ സബ്-4 മീറ്റർ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ലുക്കിന്റെ കാര്യത്തിൽ ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് ഫ്രോങ്ക്‌സിനെ കിടിലമാക്കുന്നത്.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും സൂപ്പറാണ് കേട്ടോ. 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ തുടങ്ങിയ കാലത്തിനൊത്ത ഫീച്ചറുകളെല്ലാമായാണ് മാരുതി ഫ്രോങ്ക്സിന്റെ വരവ്.

Maruti Suzuki Fronx Posted 13 584 Unit Sales In May 2025

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളാണ് ഫ്രോങ്ക്‌സിലുള്ളത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി വരുന്ന NA പെട്രോൾ എഞ്ചിന് 88 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ മോഡലുകൾക്ക് 99 bhp കരുത്തിൽ പരമാവധി 147.6 Nm torque വരെ വികസിപ്പിക്കാനാവും.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ടർബോ-പെട്രോളിൽ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ മൈലേജ് പ്രേമികളെ സന്തോഷിപ്പിക്കാനായി സിഎൻജി വേരിയന്റും ഫ്രോങ്ക്‌സിലുണ്ട്. സാധാരണ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തുന്ന കാറുകളെ പോലെ ഇതിൽ പെർഫോമൻസ് കണക്കുകൾ കുറവായിരിക്കുമെന്ന് മാത്രം. ഫ്രോങ്ക്‌സിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾക്ക് 28.51 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Friday, June 13, 2025, 10:30 [IST]
English summary
Maruti suzuki fronx posted 13584 unit sales in may 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X