കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ വിറ്റഴിയുന്ന മാരുതി എസ്‌യുവി, 28 മാസത്തിൽ കമ്പനി നിർമിച്ചത് 5 ലക്ഷം ഫ്രോങ്ക്‌സ്

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് സൌഭാഗ്യങ്ങൾ കൊണ്ടുകൊടുത്ത മോഡലാണ് ഫ്രോങ്ക്‌സ്. ജിംനി പൊട്ടിപാളീസായെങ്കിലും ഓഫ്-റോഡറിനൊപ്പം സർപ്രൈസായി അവതരിപ്പിച്ച മോഡൽ ജനഹൃദയങ്ങൾ കീഴടക്കുന്ന കാഴ്ച്ചയാണ് കാണുവാനായത്. പ്രീമിയം ഹാച്ച്ബാക്കായ ബലേനോയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ച ക്രോസ്ഓവർ ലുക്കുള്ള എസ്‌യുവി ഇന്ന് റോഡിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണുന്ന കാറുകളിൽ ഒന്നാണ്. താങ്ങാനാവുന്ന വില, അഡാറ് ലുക്ക്, കിടിലൻ ഫീച്ചറുകൾ, കുറഞ്ഞ മെയിന്റനെൻസ്, നല്ല വില എന്നീ മാരുതിയുടെ എല്ലാ സംഭവങ്ങളും ഒത്തുചേർന്ന ഫ്രോങ്ക്‌സ് എല്ലാമാസവും പതിനായിരം യൂണിറ്റുകൾക്ക് മുകളിലാണ് വിറ്റഴിയുന്നത്.

ഇപ്പോഴിതാ മാരുതി സുസുക്കി ഫ്രോങ്ക്‌സ് പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. വേറൊന്നുമല്ല, രണ്ടരക്കൊല്ലം കൊണ്ട് 5 ലക്ഷം നിർമാണം എന്ന റെക്കോർഡാണ് മാരുതിയുടെ സബ്കോംപാക്‌ട് എസ്‌യുവി തൂക്കിയിരിക്കുന്നത്. 2023 മാർച്ചിൽ ഇന്ത്യയിൽ പുറത്തിറക്കിയ ഫ്രോങ്ക്‌സ് തുടക്കം മുതൽ തന്നെ മികച്ച വിൽപ്പന നേടിയിയിരുന്നു. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും ഫ്രോങ്ക്‌സിന് മികച്ച സ്വീകാര്യത ലഭിക്കുകയുണ്ടായി.

Maruti Suzuki Fronx SUV Achieves 5 Lakh Production Milestone

മാരുതി സുസുക്കി ഫ്രോങ്ക്സ് പുറത്തിറക്കിയ ആദ്യ വർഷത്തിനുള്ളിൽ തന്നെ 1 ലക്ഷം നിർമാണം എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. 2023 ഡിസംബറിലാണ് 1 ലക്ഷം കടന്നതെങ്കിൽ 2024 ജൂൺ മാസം ആയപ്പോഴേക്കും എസ്‌യുവിയുടെ പ്രൊഡക്ഷൻ 2 ലക്ഷവും പിന്നിട്ടു. തുടർന്ന് അതേ വർഷം നവംബറിൽ മൂന്ന് ലക്ഷത്തിലെത്തിയപ്പോൾ ഈ വർഷം ഫെബ്രുവരിയിൽ മാരുതി 4 ലക്ഷം നിർമാണം എന്ന നാഴികക്കല്ലും താണ്ടി.

തുടർന്നും വൽപ്പനയുടെ വേഗം നിലനിർത്തിയപ്പോൾ ജൂലൈയിൽ ഫ്രോങ്ക്‌സിന് 5 ലക്ഷം നിർമാണവും അതിവേഗം പൂർത്തിയാക്കാനായി. ഫ്രോങ്ക്സിനെ ഇഷ്ട വാഹനമായി തിരഞ്ഞെടുത്തതിനും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്‌ട് എസ്‌യുവികളിൽ ഒന്നാക്കി മാറ്റിയതിനും തങ്ങളുടെ ഉപഭോക്താക്കളോട് അഗാധമായ നന്ദിയുള്ളവരാണ് കമ്പനിയെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടക്കുച്ചി പറഞ്ഞു.

Maruti Suzuki Fronx SUV Achieves 5 Lakh Production Milestone

ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത എസ്‌യുവിയാണ് മാരുതി സുസുക്കി ഫ്രോങ്ക്സ് എന്നതും നമ്മൾ ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. 2024-25 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത പാസഞ്ചർ വാഹനം കൂടിയാണിത്. ഇപ്പോൾ 7.55 ലക്ഷം രൂപ മുതൽ 12.91 ലക്ഷം വരെയാണ് ഫ്രോങ്ക്‌സിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളാണ് ഫ്രോങ്ക്‌സിലുള്ളത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി വരുന്ന NA പെട്രോൾ എഞ്ചിന് 88 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ മോഡലുകൾക്ക് 99 bhp കരുത്തിൽ പരമാവധി 147.6 Nm torque വരെ വികസിപ്പിക്കാനാവും.

Maruti Suzuki Fronx SUV Achieves 5 Lakh Production Milestone

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ടർബോ-പെട്രോളിൽ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ മൈലേജ് പ്രേമികളെ സന്തോഷിപ്പിക്കാനായി സിഎൻജി വേരിയന്റും ഫ്രോങ്ക്‌സിലുണ്ട്. സാധാരണ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തുന്ന കാറുകളെ പോലെ ഇതിൽ പെർഫോമൻസ് കണക്കുകൾ കുറവായിരിക്കുമെന്ന് മാത്രം. ഫ്രോങ്ക്‌സിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾക്ക് 28.51 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

ഡിസൈനിലേക്ക് നോക്കിയാൽ ആർക്കും ഇഷ്‌ടപ്പെടുന്ന രീതിയിൽ ഫ്രോങ്ക്‌സിനെ അണിയിച്ചൊരുക്കാൻ മാരുതി സുസുക്കിക്ക് സാധിച്ചിട്ടുണ്ട്. ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയാണ് എക്സ്റ്റീരിയറിനെ കിടിലമാക്കുന്ന കാര്യങ്ങൾ.

9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ തുടങ്ങിയ കാലത്തിനൊത്ത ഫീച്ചറുകളെല്ലാമായാണ് എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. വിദേശ വിപണികളിൽ ഫ്രോങ്ക്‌സിന് ADAS ടെക്കും ലഭിക്കുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, August 20, 2025, 9:00 [IST]
English summary
Maruti suzuki fronx suv achieves 5 lakh production milestone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X