വാങ്ങാൻ ആളില്ലേ? 26.6 കിലോമീറ്റർ മൈലേജുള്ള എസ്‌യുവി ആരോടും പറയാതെ നിർത്തലാക്കി നിർത്തലാക്കി മാരുതി

ഹ്യുണ്ടായി ക്രെറ്റ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗം പിടിച്ചെടുക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി രൂപപ്പെടുത്തിയ മോഡലായിരുന്നു ഗ്രാൻഡ് വിറ്റാര. സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ വെച്ചുപിടിപ്പിച്ചെത്തിയ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനെ നെഞ്ചിലേറ്റാൻ ആളുകൾക്ക് അധികം കാരണങ്ങളൊന്നും വേണ്ടായിരുന്നു. സൂപ്പർ ഡിസൈനും മോഡേൺ ഫീച്ചറുകളും അന്യായ മൈലേജും എല്ലാം കൂടിച്ചേർന്ന വണ്ടിയുടെ വിലയും താങ്ങാനാവുന്നതായിരുന്നു. പിന്നെ വേറെ കാരണമൊന്നും ആളുകൾക്ക് അന്വേഷിക്കുകയും വേണ്ടല്ലോ. സംഗതി ക്ലിക്കായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മിഡ്-സൈസ് എസ്‌യുവിയായും ഗ്രാൻഡ് വിറ്റാര വളർന്നു.

മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷന് പുറമെ സാധാരണക്കാർക്കായി സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിൽ അവതരിപ്പിച്ചു. നെക്‌സ നിരയിലേക്ക് സിഎൻജി കൊണ്ടുവരുന്ന കമ്പനിയുടെ മൂന്നാമത്തെ കാറായി ഇത് മാറുകയും ചെയ്‌തു. എസ്‌യുവിയുടെ S-സിഎൻജി പതിപ്പ് ഡെൽറ്റ, സീറ്റ എന്നീ രണ്ട് വേരിയന്റുകളിലാണ് ഒരുക്കിവെച്ചതും.

എന്നാൽ മൈലേജ് ഇഷ്‌ടപ്പെടുന്നവരെ സങ്കടത്തിലാക്കുന്ന പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് മാരുതി സുസുക്കി. ഇനി മുതൽ ഗ്രാൻഡ് വിറ്റാര സിഎൻജി ആളുകൾക്ക് വാങ്ങാനാവില്ല. എസ്‌യുവി നിരയിൽ നിന്നും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റിനെ ഒഴിവാക്കിയതായി കമ്പനി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ. ഇനി പെട്രോൾ, ഹൈബ്രിഡ് വേരിയന്റുകളിൽ മാത്രമേ മോഡൽ ലഭ്യമാകൂ.

Maruti Suzuki Grand Vitara CNG Discontinued Here Is Why

സിഎൻജി അവതരിപ്പിച്ചത് എസ്‌യുവിയുടെ പ്രീമിയം ഫീൽ നഷ്‌ടപ്പെടുത്തുമെന്ന് മുമ്പ് പല ഫാൻസും അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും ഗ്രാൻഡ് വിറ്റാര സിഎൻജി നിർത്തലാക്കിയതിന്റെ കാരണം മാരുതി സുസുക്കി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2025 ഏപ്രിൽ എട്ടിന് എസ്‌യുവിയുടെ വിലയിൽ 41,000 രൂപ വരെ വർധനവ് ഉണ്ടായിരുന്നു. അതോടൊപ്പമാണ് എസ്‌യുവിയുടെ സിഎൻജി വകഭേദങ്ങളും പിൻവലിക്കുന്നത്.

എർട്ടിഗ സിഎൻജിയിലും XL6 സിഎൻജിയിലും കാണപ്പെടുന്നതിന് സമാനമായ അതേ എഞ്ചിനായിരുന്നു ഗ്രാൻഡ് വിറ്റാര സിഎൻജിയിലും പ്രവർത്തിച്ചിരുന്നത്. ഈ 1.5 ലിറ്റർ K15C, ഫോർ സിലിണ്ടർ എഞ്ചിൻ പെട്രോളിൽ പ്രവർത്തിക്കുമ്പോൾ 101 bhp പവറിൽ പരമാവധി 136 Nm torque ഉത്പാദിപ്പിക്കുമ്പോൾ സിഎൻജിയിൽ 88 bhp കരുത്തും 121.5 Nm ടോർക്കും ആണ് നൽകിയിരുന്നത്. കിലോഗ്രാമിന് 26.6 കിലോമീറ്റർ മൈലേജാണ് മാരുതി അവകാശപ്പെട്ടിരുന്നതും.

Maruti Suzuki Grand Vitara CNG Discontinued Here Is Why

മൈൽഡ്-ഹൈബ്രിഡ് എതിരാളികളേക്കാൾ വളരെ ലാഭകരമാണെന്ന വസ്‌തുത കണക്കിലെടുത്താണ് കമ്പനി ഗ്രാൻഡ് വിറ്റാരയ്ക്ക് സിഎൻജി ഫ്യുവൽ ഓപ്ഷൻ സമ്മാനിച്ചത്. മിക്കവാറും ഡിമാൻഡ് കുറവായതിനാലാവാം രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി സിഎൻജി വകഭേദങ്ങൾ നിർത്തലാക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. മിഡ്-സൈസ് എസ്‌യുവി വാങ്ങുന്നവരിൽ ഭൂരിഭാഗവും സ്ട്രോംഗ് ഹൈബ്രിഡുകൾക്കാണ് പ്രാധാന്യം കൊടുത്തിരുന്നതും.

ഉയർന്ന മൈലേജുള്ള സിഎൻജി നോട്ടമിട്ടിരുന്ന ആളുകളെ എസ്‌യുവിയിലേക്ക് അടുപ്പിക്കാൻ 2025 മോഡൽ ഇയർ പരിഷ്ക്കാരത്തിന്റെ ഭാഗമായി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിലേക്ക് ഒരു പുതിയ ഡെൽറ്റ പ്ലസ് സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റും അവതരിപ്പിച്ചിരുന്നു. 16.99 ലക്ഷം രൂപ എക്‌സ്ഷോറൂം വില വരുന്ന പതിപ്പ് സീറ്റ പ്ലസ്, ആൽഫ പ്ലസ്, സീറ്റ പ്ലസ് ഓപ്ഷണൽ, ആൽഫ പ്ലസ് ഓപ്ഷണൽ എന്നീ വേരിയൻ്റുകളോടൊപ്പം സ്‌ട്രോംഗ് ഹൈബ്രിഡ് നിരയുടെ ഭാഗമായി നിലകൊള്ളും.

Maruti Suzuki Grand Vitara CNG Discontinued Here Is Why

നിലവിൽ 18 വേരിയന്റുകളിൽ വിപണിലെത്തുന്ന ഗ്രാൻഡ് വിറ്റാരയ്ക്ക് വേരിയന്റിനെ അനുസരിച്ച് 11.42 ലക്ഷം രൂപ മുതൽ 20.68 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. 113 bhp കരുത്തിൽ പരമാവധി 122 Nm torque വരെ നൽകുന്ന ടൊയോട്ടയിൽ നിന്നുള്ള 1.5 ലിറ്റർ ഹൈബ്രിഡ് എഞ്ചിനാണ് ഗ്രാൻഡ് വിറ്റാരയുടെ ഹൈബ്രിഡ് പതിപ്പുകളുടെ ഹൃദയം. eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 27.97 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ലഭിക്കുക.

അതേസമയം ഗ്രാൻഡ് വിറ്റാരയുടെ മൈൽഡ് ഹൈബ്രിഡ് മോഡലുകൾക്ക് 19.38 കിലോമീറ്റർ ഇന്ധനക്ഷമതയും കമ്പനി അവകാശപ്പെടുന്നുണ്ട്. അങ്ങനെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും മൈലേജുള്ള മോഡലായി ഗ്രാൻഡ് വിറ്റാര മാറുന്നു. സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ് തുടങ്ങിയ വമ്പൻമാരുമായാണ് മാരുതിയുടെ മത്സരം.

More from DriveSpark

Article Published On: Wednesday, April 16, 2025, 9:48 [IST]
English summary
Maruti suzuki grand vitara cng discontinued secretly in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X