ഇരട്ടച്ചങ്കനെ ഒതുക്കി, ഹൈബ്രിഡ് എസ്‌യുവിയുടെ വിൽപ്പന പഴയപടി കുതിച്ചുയർന്നു; മാരുതിക്ക് ആകെ സന്തോഷം

അപരൻമാർ നഗരത്തിൽ എന്ന് പറയുന്നത് പോലെയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിൻ്റെയും മാരുതി സുസുക്കിയും ഗ്രാൻഡ് വിറ്റാരയുടെയും കാര്യം. രണ്ട് കമ്പനികളും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ ഫലമായി രൂപംകൊണ്ട മോഡലുകൾ ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്‌ഠിതമായ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലാണ് മത്സരിക്കാൻ ഇറങ്ങിയത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ് അങ്ങനെ നീളുന്ന വലിയ പടയാളികൾക്കിടയിൽ പക്ഷേ ഇവരുവരും വേറിട്ടുനിന്നത് സ്ടോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലൂടെയായിരുന്നു. സംഭവം ഹിറ്റായതോടെ ഹൈറൈഡറും ഗ്രാൻഡ് വിറ്റാരയും ചൂടപ്പം പോലെ വിറ്റഴിയാൻ തുടങ്ങി.

തുടക്കകാലത്ത് മാരുതിയുടെ മോഡലിനായിരുന്നു കൂടുതൽ കച്ചോടം ലഭിച്ചിരുന്നതെങ്കിലും പിന്നീട് ഇക്കഴിഞ്ഞ കുറച്ച് മാസങ്ങളായി ടൊയോട്ട ഹൈറൈഡറാണ് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ് പോയിരുന്നു. വിക്ടോറിസ് കൂടിയെത്തിയതോടെ ഗ്രാൻഡ് വിറ്റാരയുടെ കഥ കഴിഞ്ഞുവെന്നാണ് പലരും വിധിയെഴുതിയത്. എന്നാൽ ഇതെല്ലാം തകർത്തെറിഞ്ഞ് അപരനെയും ഒതുക്കി വീണ്ടും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരിക്കുകയാണ് മാരുതി എസ്‌യുവി.

Maruti Suzuki Grand Vitara Sales Up By 12 Per Cent In November 2025

2025 നവംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ 11,339 യൂണിറ്റ് വിൽപ്പനയുമായി ഗ്രാൻഡ് വിറ്റാര ഹൈറൈഡറിനെ മറികടന്നു. കഴിഞ്ഞ വർഷം ഇതേസമയത്തെ 10,148 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ എസ്‌യുവിക്ക് 12 ശതമാനം അധിക ലാഭവും നേടാനായി. ടൊയോട്ട ഹൈറൈഡറിന് നവംബറിൽ 7,393 യൂണിറ്റ് വിൽപ്പനയാണ് നേടാനായത്. കഴിഞ്ഞ വർഷം ഇതേമാസത്തെ കച്ചോടവുമായി താരതമ്യം ചെയ്യുമ്പോൾ വർധനവുണ്ടായിട്ടുണ്ടെങ്കിലും മാരുതി ഓവർടേക്ക് ചെയ്‌തത് നിരാശയുണ്ടാക്കിയിട്ടുണ്ടാവും.

മറുവശത്ത് അടുത്തിടെയായി ഗ്രാൻഡ് വിറ്റാരയുടെ കച്ചോടം ചെറുതായൊന്ന് താഴേക്ക് പോയെങ്കിലും വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചെത്താനായതിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് സന്തോഷിക്കാം. ഈ മാസം വലിയ ഡിസ്കൌണ്ട് ഓഫറുകളോടെയാണ് വാഹനം വിറ്റഴിക്കുന്നതും. 2.40 ലക്ഷം വരെയുള്ള ആനുകൂല്യങ്ങളോടെയാണ് ഗ്രാൻഡ് വിറ്റാര ഡിസംബർ മാസത്തിൽ വിറ്റഴിക്കുന്നത്.

Maruti Suzuki Grand Vitara Sales Up By 12 Per Cent In November 2025

ഓപ്ഷണൽ എക്സ്റ്റൻഡഡ്-വാറണ്ടി കവറേജ് ഉൾപ്പെടെയാണ് എസ്‌യുവി വാങ്ങാനാവുക. എന്നാൽ തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ അനുസരിച്ച് ഓഫറിൽ വ്യത്യാസവും ഉണ്ടാവും കേട്ടോ. നിലവിൽ 10.77 ലക്ഷം രൂപ മുതൽ 20.22 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കിയുടെ മിഡ്-സൈസ് എസ്‌യുവിക്ക് വരുന്ന എക്സ്ഷോറൂം വില. അടുത്തിടെ ജിഎസ്‌ടിയിലുണ്ടായ പരിഷ്ക്കാരങ്ങൾക്ക് ശേഷമുള്ള പുതുക്കിയ വിലയാണിത്.

1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഗ്രാൻഡ് വിറ്റാരയുടെ ഹൃദയം. ബ്രെസയിലെല്ലാം കാണുന്ന ആദ്യത്തെ 1.5 ലിറ്റർ എഞ്ചിൻ 102 bhp കരുത്തിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഈ എഞ്ചിൻ തെരഞ്ഞെടുക്കാനാവുന്നത്.

Maruti Suzuki Grand Vitara Sales Up By 12 Per Cent In November 2025

ഇതിനൊപ്പം സിഎൻജി പവർട്രെയിൻ, ഓൾ-വീൽ ഡ്രൈവ് എന്നീ സവിശേഷതകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 113 bhp പവറിൽ 122 Nm ടോർക്ക് വരെ നൽകാനും കഴിയും. മാനുവൽ ഗിയർബോക്‌സ് ഇല്ലാത്തതിനാൽ eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. മൈലേജാണ് മാരുതി സുസുക്കിയുടെ ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

ഗ്രാൻഡ് വിറ്റാരയുടെ ഹൈബ്രിഡ് വേരിയൻ്റുകൾക്ക് 27.97 കിലോമീറ്റർ മൈലേജും മൈൽഡ് ഹൈബ്രിഡ് പതിപ്പുകൾക്ക് 19.38 കിലോമീറ്ററും സിഎൻജി 26.6 കിലോമീറ്റർ മൈലേജുമാണ് മാരുതി പറയുന്നത്. വന്നകാലം മുതൽ ഇന്നുവരെ ചൂടപ്പം പോലെ വിറ്റഴിയുന്ന ഗ്രാൻഡ് വിറ്റാര ഇതുവരെ 3 ലക്ഷത്തിലധികം ആളുകൾ സ്വന്തമാക്കിയിട്ടുണ്ട്. എന്തായാലും വിക്ടോറിസിൻ്റെ വരവിനൊപ്പം ഗ്രാൻഡ് വിറ്റാരയുടെ വിൽപ്പന കൂടിയതിൽ മാരുതി ഡബിൾ ഹാപ്പിയായിരിക്കുമെന്ന് കരുതാം.

More from DriveSpark

Article Published On: Sunday, December 14, 2025, 7:00 [IST]
English summary
Maruti suzuki grand vitara sales up by 12 per cent in november 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X