വില കുറഞ്ഞതോടെ ഫോമിലായി, പോയമാസം എസ്‌യുവികളെക്കാൾ കച്ചോടം നേടി മാരുതിയുടെ ഹാച്ച്ബാക്കുകൾ

എസ്‌യുവി എന്നറിയപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ നാട് ഭരിക്കാൻ തുടങ്ങിയതോടെ ഹാച്ച്ബാക്കുകൾക്കും സെഡാനുകൾക്കും നല്ല രീതിയിൽ ഡിമാന്റ് കുറഞ്ഞിരുന്നു. അതിന്റെ കാരണം കുറഞ്ഞ വിലയിൽ എസ്‌യുവികൾ വാങ്ങാൻ പറ്റുമായിരുന്നു എന്നതാണ്. സാധാരണക്കാരന് ഏറെ പ്രിയമുണ്ടായിരുന്ന ഹാച്ച്ബാക്കുകളെ വരെ പിന്നിലാക്കി എസ്‌യുവി മോഡലുകൾ നാട് ഭരിച്ചതോടെ പലരും ഹാച്ചുകളുടെ അവസാനമായെന്ന് വിധിയെഴുതിയിരുന്നു. എന്നാൽ അടുത്തിടെ കേന്ദ്ര സർക്കാർ കാറുകളുടെ ജിഎസ്‌ടി വെട്ടിക്കുറച്ചതോടെ ഹാച്ച്ബാക്കുകൾക്ക് വലിയ രീതിയിൽ വില കുറഞ്ഞിരുന്നു. 4 മീറ്ററിൽ താഴെ നീളമുള്ള ചെറിയ എഞ്ചിനുകളുള്ള കോം‌പാക്ട് പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ഇപ്പോൾ 18 ശതമാനം ജിഎസ്ടി മാത്രമാണ് വേണ്ടിവരിക.

മാരുതി സുസുക്കിയുടെ പല കാറുകൾക്കും 36,000 മുതല്‍ 1.06 ലക്ഷം രൂപ വരെയാണ് വിലക്കുറവുണ്ടായത്. വില കുറഞ്ഞതോടെ പഴയ ഫോമിലേക്ക് ഉയരാൻ ഹാച്ച്ബാക്കുകൾക്കായി. ഇന്ത്യയിലെ മുൻനിര കാർ നിർമാതാക്കളായ മാരുതി സുസുക്കി 2025 ഒക്ടോബർ മാസത്തിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് നേടിയത്. അതിന്റെ പ്രധാന കാരണം ഹാച്ച്ബാക്കുകൾക്ക് ലഭിച്ച അന്യായ ഡിമാന്റാണ്.

Maruti Suzuki Hatchbacks Outsells SUVs In October 2025 Sales

ആഭ്യന്തര വിപണിയിൽ കമ്പനി 1,80,675 കാറുകളും കയറ്റുമതി വിപണികൾക്കായി 31,304 കാറുകളും ഉൾപ്പെടെ കമ്പനി ആകെ 2,20,894 യൂണിറ്റുകളുടെ വിൽപ്പനയാണ് സ്വന്തമാക്കിയത്. ഉത്സവ സീസണിൽ ഇന്ത്യയുടെ ചെറുകാർ വിഭാഗം മിന്നിത്തിളങ്ങിയതാണ് ഏറ്റവും ശ്രദ്ധേയം. 2025 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മാരുതിയുടെ ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള മൊത്തം ആഭ്യന്തര വിൽപ്പന 10 ലക്ഷത്തിൽ താഴെയായിരുന്നു.

ഇത് മുൻ വർഷത്തെ വിൽപ്പനയേക്കാൾ 1.4 ശതമാനം വർധനവാണ്. കോം‌പാക്‌ട് കാർ വിഭാഗത്തിലുണ്ടായ ഡിമാന്റ് പ്രവചനങ്ങൾക്കപ്പുറത്തേക്ക് കച്ചോടം ഉയർത്തി. മിനി, കോംപാക്‌ട് കാറുകൾ 85,210 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ മറുവശത്ത് യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പന 77,571 യൂണിറ്റുകളായിരുന്നു. അങ്ങനെ ഏറെക്കാലത്തിന് ശേഷമാണ് മാരുതി എസ്‌യുവികളുടെ വിൽപ്പനയെ ഹാച്ച്ബാക്കുകൾ മറികടക്കുന്നത്.

Maruti Suzuki Hatchbacks Outsells SUVs In October 2025 Sales

കൃത്യമായി വിശദീകരിക്കുകയാണെങ്കിൽ ആൾട്ടോ, എസ്‌-പ്രെസോ എന്നിവ കഴിഞ്ഞ മാസം 9,067 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. അതേസമയം സെലേറിയോ, വാഗൺആർ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ എന്നിവ ഉൾപ്പെടുന്ന ഹാച്ച്ബാക്കുകൾ 76,143 യൂണിറ്റുകളും പോസമാസം നിരത്തിലെത്തി. ഒരു വർഷം മുമ്പ് ഇതേസമയം ഈ മോഡലുകളുടെ മൊത്തം വിൽപ്പന 65,948 യൂണിറ്റുകളായിരുന്നു.

യൂട്ടിലിറ്റി വാഹനങ്ങളായ ബ്രെസ, എർട്ടിഗ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റോ, ജിംനി, വിക്ടോറിസ്, XL6 തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പന പോയമാസം 77, 571 യൂണിറ്റുകളായിരുന്നു. പോയ വർഷം ഒക്ടോബറിൽ മാരുതി സുസുക്കിയുടെ ഈ സെഗ്മെന്റിന്റെ മൊത്ത വിൽപ്പന 70, 664 യൂണിറ്റുകളായിരുന്നു. വിൽപ്പന കൂടിയെങ്കിലും ഹാച്ച്ബാക്കുകളെ മറികടക്കാനായില്ല.

Maruti Suzuki Hatchbacks Outsells SUVs In October 2025 Sales

മുകളിൽ പറഞ്ഞത് പോലെ 2025 ഓഗസ്റ്റ് 15-ന് സർക്കാർ ജിഎസ്ടി സ്ലാബുകൾ പരിഷ്ക്കരിച്ച് ചെറുകാറുകളുടെ നിരക്ക് കുറച്ചതോടെയാണ് ഹാച്ച്ബാക്കുകളുടെ വിൽപ്പന ഇത്രയും ഉയരാൻ കാരണമായിരിക്കുന്നത്. എന്തായാലും ചെറുകാറുകൾക്ക് ഇത്രയും വലിയ വിലക്കുറവ് സംഭവിച്ചത് സാധാരണക്കാർക്ക് ആശ്വാസകരമാണ്. കാർ വാങ്ങുക എന്ന സ്വപ്നം അവർക്ക് ഇനി എളുപ്പത്തിൽ സാധ്യമാക്കിയെടുക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 4, 2025, 12:22 [IST]
English summary
Maruti suzuki hatchbacks outsells suvs in october 2025 sales details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X