ഈ മാരുതി കാർ വാങ്ങാൻ മലയാളിക്ക് ഒരു കാരണം കൂടിയായി, 80,000 രൂപയുടെ ഇയർ എൻഡ് ഓഫറുമായി മാരുതി

മാരുതി സുസുക്കിയുടെ (Maruti Suzuki) കാർ നിരയിൽ ഏറ്റവും ഫാൻസുണ്ടായിരുന്ന മോഡലുകളിൽ ഒന്നായിരുന്നു റിറ്റ്സ് (Ritz). വ്യത്യസ്‌തമായ ഡിസൈനും നല്ല നിർമാണ നിലവാരവും കിടിലൻ പെർഫോമൻസും കുറഞ്ഞ വിലയ്ക്ക് നൽകിയ റിറ്റ്സിന് സ്വിഫ്റ്റിനോളം ആരാധകരുണ്ട്. ഇപ്പോഴും സെക്കൻഡ് ഹാൻഡ് വിപണിയിൽ ഏറെ ആവശ്യക്കാരുള്ള മോഡൽ നിർത്തിയപ്പോൾ ഏറ്റവും കൂടുതൽ നിരാശരായത് മലയാളികളായിരുന്നു. പകരക്കാരനായി എത്തിയ ഇഗ്നിസിനെ (Maruti Ignis) തുടക്കത്തിൽ ആരും മൈൻഡ് ചെയ്തത് പോലുമില്ല. അൽപം വൈകിയാണെങ്കിലും പിന്നീട് സ്വീകാര്യത നേടിയെടുക്കാൻ ഈ കോംപാക്‌ട് ഹാച്ച്ബാക്കിനായി.

ഇപ്പോൾ മാരുതിയുടെ ഈ കാർ ഏറ്റവും കൂടുതൽ വാങ്ങുന്നത് മലയാളികളാണെന്നാണ് കമ്പനി വരെ പറയുന്നത്. ചെറിയ വലിപ്പം, ഉഗ്രൻ പെർഫോമൻസ്, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ, നല്ല മൈലേജ്, കുറഞ്ഞ വില അങ്ങനെ കുറേ കാര്യങ്ങളുണ്ട് കേരളീയർ ഇവനെ സ്നേഹിക്കാൻ. ഇപ്പോഴിതാ ഇഗ്നിസ് വാങ്ങാൻ മലയാളികൾക്ക് ഒരു കാര്യം കൂടിയായിരിക്കുകയാണ്. ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി കാറിൽ അന്യായ ഓഫറുമായാണ് മാരുതി എത്തിയിരിക്കുന്നത്.

Maruti Suzuki Ignis Available With Up To Rs 80 000 Discount Offer In December 2025

മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്‌സയിലൂടെ വിൽക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള ഇഗ്നിസിന് 80,000 രൂപ വരെയുള്ള ഓഫറാണ് 2025 ഡിസംബർ മാസത്തിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എഎംടി വകഭേദങ്ങൾക്ക് 60,000 രൂപ വരെയും മാനുവൽ ഗിയർബോക്സ് പതിപ്പുകൾക്ക് 80,000 രൂപ വരെയും മൊത്തം ആനുകൂല്യങ്ങൾ ലഭിക്കും. സിഎൻജി ഓപ്ഷൻ ഇല്ലാത്ത മാരുതി കാറുകളിൽ ഒന്നാണ് ഈ ടോൾബോയ് ഹാച്ച്ബാക്ക്.

എന്തായാലും ഓഫറുകളെ കുറിച്ച് കൂടുതൽ അറിയാൻ അടുത്തുള്ള മാരുതി സുസുക്കി നെക്‌സ ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. നിലവിൽ 5.35 ലക്ഷം മുതൽ 7.42 ലക്ഷം രൂപ വരെയാണ് മാരുതി ഇഗ്നിസിൻ്റെ എക്സ്ഷോറൂം വില വരുന്നത്. പുതിയ ജിഎസ്ടി 2.0 നടപ്പാക്കിയതിന് ശേഷം വേരിയൻ്റിന് അനുസരിച്ച് 49900 രൂപ മുതല്‍ 70000 രൂപ വരെ ഇഗ്നിസിന് കുറഞ്ഞിരുന്നു.

Maruti Suzuki Ignis Available With Up To Rs 80 000 Discount Offer In December 2025

ജാപ്പനീസ് ബ്രാൻഡിൻ്റെ ഭാരം കുറഞ്ഞ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ഇഗ്നിസിന് 3.7 മീറ്റർ നീളവും 1.69 മീറ്റർ വീതിയും 1.59 മീറ്റർ ഉയരവും 2.43 മീറ്റർ നീളമുള്ള വീൽബേസുമാണുള്ളത്. അങ്ങനെ നോക്കുമ്പോൾ ഒരു കൊച്ചുഫാമിലിക്ക് പറ്റിയ 5-സീറ്ററാണ് കക്ഷിയെന്ന് സാരം. 83 bhp കരുത്തിൽ പരമാവധി 113 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാരുതി ഇഗ്ന്സിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായോ ജോടിയാക്കി ഇഗ്നിസ് വാങ്ങാനുമാവും. ലിറ്ററിന് 20.89 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 7 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മൾട്ടി ഫങ്ഷൻ സ്റ്റിയറിംഗ് വീൽ, പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി-ഗോ, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം പോലുള്ള തരക്കേടില്ലാത്ത ഫീച്ചറുകളും മാരുതി തങ്ങളുടെ മോഡേൺ ഹാച്ച്ബാക്കിൽ ഒരുക്കിയിട്ടുണ്ട്.

Maruti Suzuki Ignis Available With Up To Rs 80 000 Discount Offer In December 2025

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ്, സീറ്റ് ബെൽറ്റ് അലാറം, ഹൈ സ്പീഡ് അലേർട്ട്, പ്രീ-ടെൻഷനറുകൾ, സീറ്റ് ബെൽറ്റുകൾക്കുള്ള ലോഡ് ലിമിറ്ററുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയും ഇഗ്നിസിലെ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ്. 6 എയർബാഗ് ലഭിക്കാത്ത മാരുതിയുടെ പ്രധാന മോഡൽ കൂടിയാണിത് കേട്ടോ.

മാരുതിക്ക് ഇഗ്നിസ് നിർത്തലാക്കാൻ പദ്ധതിയുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കുകയാണെങ്കിൽ നിലവിൽ കിട്ടുന്ന വിൽപ്പന ഇരട്ടിയാവാനുള്ള സാധ്യതയും കാണാനാവും. ഇന്ത്യയിലെ കോംപാക്‌ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ ടാറ്റ ടിയാഗോ, ഹ്യുണ്ടായി i10, മാരുതി വാഗണ്‍ആര്‍, മാരുതി സ്വിഫ്റ്റ് തുടങ്ങിയ മോഡലുകളുമായാണ് ഇഗ്‌നിസ് ഏറ്റുമുട്ടുന്നത്.

More from DriveSpark

Article Published On: Friday, December 5, 2025, 11:49 [IST]
English summary
Maruti suzuki ignis available with up to rs 80000 discount offer in december 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X