അപാര മൈലേജിനൊപ്പം രാജകീയ യാത്ര സമ്മാനിക്കുന്ന മാരുതിയുടെ ഇന്നോവ, 8 സീറ്റർ എംപിവിക്ക് 1.40 ലക്ഷം വിലക്കുറച്ചു

ഏവരും സ്വന്തമാക്കാൻ കൊതിക്കുന്ന കാറുകളിൽ ഒന്നാണ് ടൊയോട്ട ഇന്നോവയുടെ മൂന്നാംതലമുറ ആവർത്തനമായ ഹൈക്രോസ്. ഹൈബ്രിഡ് പെട്രോൾ എഞ്ചിനുമായി വരുന്ന അഡാറ് എംപിവി യാത്രാസുഖത്തിന്റെ കാര്യത്തിലായാലും വിശ്വാസത്തിന്റെ കാര്യത്തിലായാലും പുലിയാണ്. പോരാത്തതിന് ഒന്താന്തരം മൈലേജും കുറഞ്ഞ മെയിന്റനെൻസും കൂടിയാവുമ്പോൾ സംഗതി കളറായി. ഇനി വലിപ്പത്തിന്റെ കാര്യമെടുത്താലും അന്യായ വലിപ്പമുള്ള ഹൈക്രോസിൽ 8 പേർക്ക് സുഖമായി യാത്ര ചെയ്യാനാവും. ഒരു ട്രാവലറിന്റെ വലിപ്പമുള്ള ഫാമിലി കാർ എന്ന് വിശേഷിപ്പിച്ചാലും തെറ്റുപറയാനാവില്ല. പക്ഷേ ബുക്ക് ചെയ്‌ത് ഡെലിവറി കിട്ടാൻ അൽപം സമയമെടുക്കുമെന്ന് മാത്രം.

കാത്തിരുന്ന് ക്ഷമ നശിക്കാൻ താത്പര്യമില്ലാത്തവർക്ക് മാരുതി സുസുക്കിയുടെ ഇൻവിക്റ്റോ വേണമെങ്കിൽ പരിഗണിക്കാം. അടിസ്ഥാനപരമായി രണ്ടും ഒന്നാണെന്ന് മാത്രമല്ല, കാത്തിരിപ്പ് കാലയളവും കുറവാണ് അതോടൊപ്പം വിലയിലും കാര്യമായ വ്യത്യാസമുണ്ട് കേട്ടോ. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം മോഡലായി അരങ്ങുവാഴുന്ന ഇൻവിക്റ്റോയെ തേടി അധികമാരും ഷോറൂമുകളിൽ എത്താറില്ല.

Maruti Suzuki Invicto 8 Seater MPV Now Available With Up To Rs 1 40 Lakh Discount

ഇന്നോവ ഹൈക്രോസിന്റെ റീബാഡ്‌ജ് മോഡലാണെങ്കിലും ADAS പോലുള്ള ചില സവിശേഷതകൾ ഒഴിവാക്കിയാണ് ടൊയോട്ട ഹൈക്രോസിനെ ഇൻവിക്റ്റോയായി മാരുതിക്ക് കൊടുത്തിരിക്കുന്നത്. ഈയൊരു കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ തയാറുള്ളവർക്ക് കണ്ണുംപൂട്ടി ഈ വലിയ 8-സീറ്ററിനെ സ്വന്തമാക്കാം. ബുക്ക് ചെയ്യാനെത്തുന്നവരെയും ഈ മാസം ആവേശകരമായ ഓഫറുകളും ആനുകൂല്യങ്ങളുമാണ് കാത്തിരിക്കുന്നത്.

സീറ്റ പ്ലസ്, ആൽഫ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മാരുതി സുസുക്കി ഇൻവിക്റ്റോ വിപണിയിൽ എത്തുന്നത്. സീറ്റ പ്ലസ് 7 എല്ലെങ്കിൽ 8 സീറ്റർ ഓപ്‌ഷനുകളിൽ വിപണിയിലെത്തുമ്പോൾ ടോപ്പ് എൻഡ് മോഡലായ ആൽഫ 7 സീറ്റർ രൂപത്തിൽ മാത്രമാണ് വാങ്ങാനാവുക. 25.51 ലക്ഷം രൂപ മുതൽ 29.22 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന എംപിവി നിലവിൽ 1.40 ലക്ഷം രൂപയുടെ ഓഫറുകളോടെ പോർച്ചിലെത്തിക്കാം.

Maruti Suzuki Invicto 8 Seater MPV Now Available With Up To Rs 1 40 Lakh Discount

മാരുതിയുടെ ഇന്നോവ വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്ക് 1.15 ലക്ഷം രൂപയുടെ സ്ക്രാപ്പേജ് ബോണസ് അല്ലെങ്കിൽ 1 ലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് കൂടാതെ 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് എന്നിവയാണ് മാരുതി സുസുക്കി ഒരുക്കിവെച്ചിരിക്കുന്നത്. ടോപ്പ് എൻഡ് ആൽഫ പ്ലസ് ട്രിമ്മിലാണ് ഇത്രയും ആനുകൂല്യങ്ങൾ ഒറ്റയടിക്ക് ലഭിക്കുക. എംപിവിയുടെ മറ്റ് വേരിയന്റുകളാണ് നോക്കുന്നതെങ്കിൽ ഉപഭോക്താക്കൾക്ക് സമാനമായ സ്ക്രാപ്പേജ് ബോണസ് അല്ലെങ്കിൽ എക്സ്ചേഞ്ച് ബോണസ് ലഭിക്കും.

മുകളിൽ സൂചിപ്പിച്ചതു പോലെ ടൊയോട്ട ഇന്നോവ ഹൈക്രോസിൽ വാഗ്ദാനം ചെയ്യുന്ന ചില ഫീച്ചറുകൾ ഇല്ലാതെയാണ് മാരുതി സുസുക്കി ഇൻവിക്റ്റോ വിപണിയിൽ എത്തുന്നത്. ADAS, ഒട്ടോമൻ സീറ്റുകൾ പോലുള്ള ഫീച്ചറുകൾ ഇൻവിക്റ്റോയിൽ ലഭ്യമല്ല. എന്നാൽ ഇൻവിക്റ്റോയ്ക്ക് പനോരമിക് സൺറൂഫ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, പവർഡ് ടെയിൽഗേറ്റ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആംബിയൻ്റ് ലൈറ്റിംഗ് പോലുള്ള ആഡംബര ഫീച്ചറുകൾ മാരുതി ബാഡ്‌ജുള്ള വാഹനത്തിൽ ലഭ്യമാണ് താനും.

Maruti Suzuki Invicto 8 Seater MPV Now Available With Up To Rs 1 40 Lakh Discount

ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള വാഹനം ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ എന്നിവ പോലെ ടൊയോട്ടയുടെ ബിഡാദി പ്ലാന്റിലാണ് മാരുതി ഇൻവിക്റ്റോയുടെ നിർമാണവും നടക്കുന്നത്. മാരുതിയുടെ വാഹനമായി മാറുമ്പോഴുണ്ടാവുന്ന പരിഷ്ക്കാരങ്ങൾ മാത്രമാണ് ടൊയോട്ട ഹൈക്രോസിൽ നിന്നും ഇൻവിക്റ്റോയെ വേറിട്ടു നിർത്തുന്നത്. ഒരേ എഞ്ചിൻ ഓപ്ഷനുകളും അതേ നിർമാണ നിലവാരവുമെല്ലാം പുലർത്തുന്നത് ആളുകളെ ആകർഷിക്കുന്ന സംഗതികളാണ്.

ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഇൻവിക്റ്റോയ്ക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. e-CVT ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി ജോടിയാക്കിയിരിക്കുന്ന എംപിവിക്ക് പരമാവധി 184 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനുമാവും. ഹൈബ്രിഡായതിനാൽ തന്നെ ലിറ്ററിന് 23.24 കിലോമീറ്ററാണ് അവകാശപ്പെടുന്ന മൈലേജ്.

Maruti Suzuki Invicto 8 Seater MPV Now Available With Up To Rs 1 40 Lakh Discount

സ്ട്രോംഗ് ഹൈബ്രിഡ് ആയതിനാൽ എംപിവി ഒരു ഇലക്ട്രിക്-ഒൺലി മോഡും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ ഇന്ധനക്ഷമതയ്ക്കു വേണ്ടി ADAS വേണ്ടെന്നു വെക്കുന്നവർക്ക് ചേക്കേറാൻ പറ്റിയ മോഡലാണ് ഇൻവിക്റ്റോ. മൊത്തത്തിൽ 4,755 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,795 മില്ലീമീറ്റർ ഉയരവും 2,850 മില്ലീമീറ്റർ വീൽബേസുമുള്ളതിനാൽ 8 പേർക്ക് സുഖകരമായി എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാനുമാവും.

More from DriveSpark

Article Published On: Thursday, April 10, 2025, 9:00 [IST]
English summary
Maruti suzuki invicto 8 seater mpv now available with up to rs 1 40 lakh discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X