ലക്ഷങ്ങളുടെ ഓഫറിനൊപ്പം കാത്തിരിപ്പുമില്ല, 23.24 KM മൈലേജുള്ള 8 സീറ്റർ എംപിവിക്ക് വേഗം തരാമെന്നും മാരുതി

ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡലായ ഹൈക്രോസിനുള്ള ആരാധകവൃന്ദം ഒന്ന് വേറെ തന്നെയാണ്. ഗംഭീര വലിപ്പവും 8 സീറ്ററിന്റെ സൗകര്യവും ഒടുക്കത്തെ റോഡ് പ്രസൻസുമെല്ലാമായി വരുന്ന എംപിവി പലരുടേയും ഡ്രീം കാറാണ്. ഒപ്പം ഡീസലിനേക്കാൾ കിടുവായ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനും കൂടിയാവുമ്പോൾ സംഗതി ഉഷാറാവും. പക്ഷേ ഹൈക്രോസിന്റെ ടോപ്പ് വേരിയന്റിന് 41 ലക്ഷം രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത് എന്ന് കേൾക്കുമ്പോൾ പലരും പിന്നോട്ട് വലിയാറാണ് പതിവ്. വില കുറച്ചുകൂടി കുറവായിരുന്നെങ്കിൽ നോക്കാമായിരുന്നുവെന്നാണ് പലരുടേയും മനസിലുള്ളത്.

അത്തരക്കാർക്കായി മാരുതി ഇതേ വാഹനത്തെ സ്വന്തം കുപ്പായമിടിയിച്ച് വിപണിയിലെത്തിക്കുന്നുണ്ട്. ഏതാണന്നല്ലേ, ഇൻവിക്റ്റോയാണ് ആ താരം. ഇങ്ങനൊരു മോഡൽ വിപണിയിലുണ്ടെന്ന കാര്യം പലരും മറന്നുപോയിട്ടുണ്ടായിരിക്കുമെങ്കിലും ഇന്നോവ ഹൈക്രോസിനായി അധികം ചെലവഴിക്കാനില്ലാത്തവർക്ക് അതേ വണ്ടി വേറെ രീതിയിൽ ലാഭത്തിൽ വാങ്ങാൻ നേരെ മാരുതി സുസുക്കി നെക്‌സ ഷോറൂമിലേക്ക് ചെന്നാൽ മതിയാവും.

Maruti Suzuki Invicto Hybrid MPV Attracts Discount Offer Up To Rs 1 40 Lakh

മാസങ്ങൾ കാത്തിരിക്കാനോ 3-4 ലക്ഷം രൂപ കൂടുതൽ നൽകാനോ താൽപ്പര്യമില്ലെങ്കിൽ മാരുതി സുസുക്കി ഇൻവിക്റ്റോ കണ്ണുംപൂട്ടി വാങ്ങിക്കാം. രണ്ടും ഒരേ വാഹനം തന്നെയാണെന്ന കാര്യം ഓർത്താൽ ലക്ഷങ്ങൾ പോക്കറ്റിലിരിക്കുമെന്നത് ആർക്കും ഉപകാരപ്പെടുന്ന കാര്യമാണ്. ഒരേ പ്ലാറ്റ്‌ഫോമിൽ നിർമിച്ചതും, അതേ ഹൈബ്രിഡ് എഞ്ചിനും ഏതാണ്ട് സമാനമായ കാര്യക്ഷമതയും ഉള്ളതുമായ ഇൻവിക്റ്റോ ഇപ്പോൾ 1.40 ലക്ഷം വരെ വിലക്കുറവിൽ കൂടെ ലഭ്യമാണ് എന്നറിഞ്ഞാൽ ആരായാലും ഫ്ലാറ്റാവും.

അതും കുറഞ്ഞ വെയിറ്റിംഗ് പിരീഡോടെ മാരുതി സുസുക്കി എംപിവി ഡെലിവറി ചെയ്യുകയും ചെയ്യുമെന്നത് കൂടി അറിഞ്ഞാൽ ഇരട്ടിയാവും മധുരം. ഹൈക്രോസിന് വില കൂടുതലാണെന്ന് മാത്രമല്ല, 8 മാസം വരെ ബുക്കിംഗ് പിരീഡ് ഉണ്ടെന്നതാണ് ഇൻവിക്റ്റോയ്ക്ക് ഗുണമാവുന്ന മറ്റൊരു വശം. മെക്കാനിക്കൽ കാര്യങ്ങളിൽ സമാനതകൾ ഉണ്ടെങ്കിലും വിപണിയിൽ രണ്ട് മോഡലുകളും വളരെ വ്യത്യസ്തമായ സ്ഥാനങ്ങളാണ് വഹിക്കുന്നത്.

Maruti Suzuki Invicto Hybrid MPV Attracts Discount Offer Up To Rs 1 40 Lakh

ഇന്നോവ ഹൈക്രോസ് ZX(O) വേരിയന്റിന് 30.98 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. നിലവിലെ ഓഫറുകൾ കൂടി കണക്കിലെടുത്താൽ ഇൻവിക്റ്റോ ആൽഫ പ്ലസ് വേരിയന്റിന് ഏകദേശം 27.82 ലക്ഷം എക്സ്ഷോറൂം വിലവരും. അതിനാൽ വാങ്ങുന്നവർക്ക് ഏകദേശം 3 ലക്ഷം മുതൽ 4 ലക്ഷം വരെ ലാഭിക്കാനും മാരുതി തെരഞ്ഞെടുക്കുന്നതിലൂടെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാനും കഴിയും.

മാരുതി സുസുക്കി ഇൻവിക്റ്റോ ആൽഫ പ്ലസ് വേരിയന്റിലാണ് ഏറ്റവും ഉയർന്ന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. പഴയ വാഹനങ്ങൾ മാറ്റി എസ്ചേഞ്ച് ചെയ്‌ത് എംപിവി വാങ്ങുമ്പോൾ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 1.15 ലക്ഷം രൂപ സ്‌ക്രാപ്പേജ് ബോണസും ലഭിക്കും. ഇങ്ങനെയാണ് ആകെ ഓഫർ 1.40 ലക്ഷം രൂപയായി മാറുന്നത്. സീറ്റ പ്ലസ് വകഭേദത്തിൽ 7, 8 സീറ്റർ ലേഔട്ടുകളിൽ 1.15 ലക്ഷം ഡിസ്‌കൗണ്ടും ലഭിക്കും.

Maruti Suzuki Invicto Hybrid MPV Attracts Discount Offer Up To Rs 1 40 Lakh

ചില മാരുതി ഡീലർമാർ വിറ്റുപോകാത്ത 2024 സ്റ്റോക്കുകളിൽ അധിക ആനുകൂല്യങ്ങൾ ചേർത്തുകൊണ്ട് കൂടുതൽ വിലക്കുറവും ഒരുക്കിയിട്ടുണ്ട്. ഹൈക്രോസിന്റെ അതേ ഘടനയും ഹൈബ്രിഡ് സംവിധാനവും ഇൻവിക്റ്റോ പങ്കിടുന്നുണ്ടെങ്കിലും ഫീച്ചറുകളിൽ വ്യത്യാസങ്ങളുണ്ട്. ടൊയോട്ടയ്ക്ക് ഉയർന്ന ട്രിമ്മുകളിൽ ADAS, ഒട്ടോമൻ സീറ്റുകൾ പോലുള്ള ചില പ്രീമിയം ടച്ചുകൾ ലഭിക്കുമ്പോൾ മാരുതിയിൽ ഇതൊന്നുമില്ല കേട്ടോ.

പക്ഷേ ഇൻവിക്റ്റോയിൽ പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ പോലുള്ള ഫീച്ചറുകളൊക്കെ ഉണ്ട് താനും. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഇൻവിക്റ്റോയ്ക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

Maruti Suzuki Invicto Hybrid MPV Attracts Discount Offer Up To Rs 1 40 Lakh

e-CVT ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി ജോടിയാക്കിയിരിക്കുന്ന എംപിവിക്ക് പരമാവധി 184 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനുമാവും. ഹൈബ്രിഡായതിനാൽ തന്നെ ലിറ്ററിന് 23.24 കിലോമീറ്ററാണ് അവകാശപ്പെടുന്ന മൈലേജ്. സ്ട്രോംഗ് ഹൈബ്രിഡ് ആയതിനാൽ എംപിവി ഒരു ഇലക്ട്രിക്-ഒൺലി മോഡും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ ഇന്ധനക്ഷമതയ്ക്കു വേണ്ടി ADAS വേണ്ടെന്നു വെക്കുന്നവർക്ക് ചേക്കേറാൻ പറ്റിയ മോഡലാണ് ഇൻവിക്റ്റോ.

More from DriveSpark

Article Published On: Tuesday, August 12, 2025, 10:58 [IST]
English summary
Maruti suzuki invicto hybrid mpv attracts discount offer up to rs 1 40 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X