3.49 ലക്ഷത്തിന്റെ ബേസ് വേരിയന്റിന് വരെ 52,100 രൂപയുടെ ഓഫർ, കാർ വേഗത്തിൽ വിറ്റഴിക്കാൻ മാരുതിയുടെ അടവ്

ചെറുകാർ നിരയിൽ പുതുവിപ്ലവം രചിക്കാൻ മാരുതി സുസുക്കി പുറത്തിറക്കിയ മോഡലായിരുന്നു എസ്-പ്രെസോ. എസ്‌യുവിയുടെ സ്റ്റൈലും ഹാച്ച്ബാക്കിന്റെ പ്രായോഗിതയുമായി എത്തിയ വാഹനത്തെ തുടക്കത്തിൽ ആരും സ്വീകരിച്ചിരുന്നില്ല. അതിന്റെ പ്രധാന കാരണം സോപ്പുപെട്ടി പോലെയുള്ള ഡിസൈൻ തന്നെയായിരുന്നു. എന്നാൽ പിന്നീട് എസ്-പ്രെസോയുടെ പ്രാക്‌റ്റിക്കാലിറ്റിക്ക് മുന്നിൽ ഇന്ത്യക്കാർ മൂക്കുംകുത്തി വീണു. തിരക്കേറിയ നഗരങ്ങളിലൂടെ എസിയിട്ട് അനായാസം കൊണ്ടുനടക്കാനാവുന്ന മോഡൽ സ്ത്രീകളുടെ വരെ ഫേവറീറ്റ് കാറായി മാറി. ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ മോഡേൺ സിറ്റി കാറുകളിൽ ഒന്നാണ് മാരുതി എസ്-പ്രെസോയെന്ന് പലരും പറഞ്ഞുനടന്നിട്ടുണ്ട്.

കോംപാക്‌ടായ രൂപവും ഉയർന്ന സീറ്റിംഗ് പൊസിഷനും എല്ലാമുള്ള മോഡൽ സിറ്റി ട്രാഫിക്കിലെല്ലാം കൊണ്ടുനടക്കാൻ എളുപ്പമാണ്. ഒന്ന് വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇപ്പോഴിതാ സുവർണാവരം കൈവന്നിരിക്കുകയാണ്. എന്താണന്നല്ലേ, ഈ മാസം അതായത് 2025 നവംബറിൽ എസ്-പ്രെസോയുടെ എല്ലാ വേരിയന്റുകളിലും 52,100 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി.

Maruti Suzuki S-Presso Gets Up To Rs 52 100 Discount Offer In November 2025

ഇതിൽ 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകൾ, 15,000 രൂപ എക്സ്ചേഞ്ച് ബോണസ് അല്ലെങ്കിൽ 25,000 രൂപ സ്ക്രാപ്പേജ് ബോണസ്, 4,200 രൂപയുടെ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് എസ്-പ്രെസോയിൽ നവംബർ മാസത്തേക്കായി അവതരിപ്പിച്ചിരിക്കുന്നത്. പുതുക്കിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വന്നതോടെ എസ്-പ്രെസോയുടെ എക്സ്ഷോറൂം വില 3.49 ലക്ഷം രൂപ മുതൽ 5.24 ലക്ഷം രൂപ വരെയാണ്.

അങ്ങനെ നോക്കുമ്പോൾ ബേസ് മോഡൽ വരെ ചെറിയ പൈസയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ആളുകൾക്ക് കൈവന്നിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മാരുതി സുസുക്കി കാറാണ് എസ്-പ്രെസോ. വില കുറവാണെങ്കിലും വാങ്ങാൻ ആളില്ലെന്നതാണ് ഇപ്പോഴത്തെ സത്യം. അടുത്തിടെ കമ്പനി തങ്ങളുടെ മോഡലുകളെയെല്ലാം 6 എയർബാഗുകൾ ഉപയോഗിച്ച് പരിഷ്ക്കരിച്ചപ്പോഴും എസ്-പ്രെസോയെ ഒഴിവാക്കിയിരുന്നു.

Maruti Suzuki S-Presso Gets Up To Rs 52 100 Discount Offer In November 2025

അതൊരു സൂചനയാണെന്ന് പലരും പറഞ്ഞുനടക്കുന്നുണ്ടെങ്കിലും മാരുതി സുസുക്കി എസ്-പ്രെസോ ഉടനെങ്ങും നിർത്തുമെന്ന് കരുതുന്നില്ല. മാരുതിയുടെ ഹാര്‍ടെക് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിൽ എത്തുന്ന കാറിന് ഫെയ്‌സ്‌ലിഫ്റ്റ് നൽകുമോയെന്നതും ആളുകൾ കാത്തിരിക്കുന്നുണ്ടാവും. അല്ലറ ചില്ലറ മാറ്റങ്ങളോടെ എത്തിയാൽ ചിലപ്പോൾ പഴയത് പോലെ വിൽപ്പന നേടാനാവുമെന്നാണ് അനുമാനം.

ചെറിയൊരു എസ്‌യുവി ഫീൽ കിട്ടുന്ന വാഹനത്തിന് അത്യാവിശ്യം 5 പേർക്ക് ഞെളിഞ്ഞിരുന്ന് പോവാനുള്ള സ്പേസുമുണ്ട്. അതിനാൽ നല്ലൊരു ഫാമിലി കാറായി വാങ്ങി മുറ്റത്തിടാൻ എസ്-പ്രെസോ പോലെ മറ്റൊരു ചെറുകാർ ഉണ്ടെന്ന് തോന്നുന്നില്ല. ഇവി വാങ്ങി കാശ് കളയുന്നതിലും നല്ലത് ഇതുപോലെ കുറഞ്ഞ വിലയുള്ള പെട്രോൾ വണ്ടി വാങ്ങുന്നതാവും. അതാവുമ്പോൾ നല്ല മൈലേജും ലഭിക്കും.

Maruti Suzuki S-Presso Gets Up To Rs 52 100 Discount Offer In November 2025

പെട്രോൾ അല്ലെങ്കിൽ സിഎൻജി ഫ്യുവൽ ഓപ്ഷനുകളിലാണ് എസ്-പ്രെസോ വിപണനത്തിന് എത്തുന്നത്. ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT ടെക്‌നോളജി ഫീച്ചറുകള്‍ കൂടാതെ ഐഡല്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ, K10C പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 66 bhp പവറിൽ 89 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

കിടിലൻ മൈലേജാണ് എസ്-പ്രെസോയുടെ പ്രധാന ശക്തി. കാറിന്രെ പെട്രോൾ മാനുവൽ വേരിയന്റിന് 24.76 കിലോമീറ്ററും ഓട്ടോമാറ്റിക് പെട്രോൾ വേരിയന്റിന് 25.3 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് നൽകുന്നതെങ്കിൽ ഒരു കിലോഗ്രാം സിഎൻജിയിൽ വാഹനത്തിന് 32.73 കിലോമീറ്ററാണ് സഞ്ചരിക്കാനാവുക. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, പവർ സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിൻഡോകൾ, കീലെസ് എൻട്രി, റിയർ പാർസൽ ട്രേ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ് എന്നിവയും ഇതിൽ കിട്ടും.

More from DriveSpark

Article Published On: Friday, November 7, 2025, 17:28 [IST]
English summary
Maruti suzuki s presso gets up to rs 52100 discount offer in november 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X