ഇന്ത്യക്കാർക്ക് പ്രിയം കുറഞ്ഞു, വാങ്ങിക്കൂട്ടുന്നത് വിദേശികൾ! 90 ദിവസത്തിൽ മാരുതി വിറ്റത് 5.27 ലക്ഷം കാറുകൾ

പുതിയൊരു കാർ വാങ്ങാൻ തീരുമാനിച്ച് കഴിഞ്ഞാൽ ഇന്ത്യക്കാർ ആദ്യം പരിഗണിക്കുക മാരുതി സുസുക്കിയുടെ ഏതെങ്കിലും വണ്ടി എടുത്താലോ എന്നായിരിക്കും. ചെറിയ മെയിന്റനെൻസ് കോസ്റ്റും നല്ല മൈലേജും വിശ്വാസവും എല്ലാമായി ഏതൊരു സാധാരണക്കാരനും ഇണങ്ങുന്ന വിധത്തിൽ കാറുകൾ പുറത്തിറക്കുന്നതിൽ ഈ കമ്പനിക്കുള്ള വൈദഗ്ധ്യം ഒന്ന് വേറെ തന്നെയാണ്. ഇതെല്ലാം വിൽപ്പന കണക്കുകളിലും പ്രതിധ്വനിക്കുന്നുമുണ്ട്. എതിരാളികളെ ഏറെ പിന്നിലാക്കി കുതിച്ചുപായുന്ന കമ്പനി ഏറ്റവും കൂടുതൽ പണംവാരുന്ന രാജ്യങ്ങളിൽ ഒന്നുകൂടിയാണിത്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2025-26 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.

ആഭ്യന്തര വിപണിയിലെ തിരിച്ചടികളും കയറ്റുമതിയിലെ മികവും നിർവചിക്കുന്ന സമ്മിശ്ര പ്രകടനമാണ് 2025-26 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ മാരുതി സുസുക്കി കാഴ്ച്ചവെക്കാനായത്. ഈ കാലയളവിൽ ബ്രാൻഡിന്റെ മൊത്തം വാഹന വിൽപ്പന 527,861 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കച്ചോടത്തിൽ 1.1 ശതമാനം വളർച്ച കൈവരിക്കാനും രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്.

Maruti Suzuki Sold 5 27 Lakh Cars In First Quarter Of Financial Year 26

വിദേശ വിപണികളിലേക്ക് കയറ്റിയയച്ച കാറുകളുടെ മിടുക്കിലാണ് ചെറിയ രീതിയിലെങ്കിലും നേട്ടംകൈവരിക്കാനായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചുണ്ടായ കയറ്റുമതിയിലെ 37.4 ശതമാനം വർധനവാണ് ഈ വളർച്ചയ്ക്ക് കാരണം. കമ്പനി 96,972 യൂണിറ്റുകൾ കയറ്റുമതി ചെയ്തപ്പോൾ ആഭ്യന്തര വിൽപ്പന 4.5 ശതമാനം കുറഞ്ഞ് 430,889 യൂണിറ്റുകളിൽ അവസാനിച്ചുവെന്ന് മാരുതി സുസുക്കി പറയുന്നു.

സമീപ മാസങ്ങളിൽ ഇന്ത്യൻ പാസഞ്ചർ കാർ വിപണി വളർച്ചയുടെ വേഗത കുറയുന്നത് വാഹന നിർമാതാക്കളെ സംബന്ധിച്ച് ആശങ്കയുയർത്തുന്ന കാര്യമാണ്. എങ്കിലും പുതിയ മോഡലുകൾ പുറത്തിറക്കി പണംവാരാനുള്ള തന്ത്രങ്ങളും കമ്പനി ആവിഷ്ക്കരിക്കുന്നുണ്ട്. ഒപ്പം കാറുകളുടെ സേഫ്റ്റി വർധിപ്പിക്കുന്നതിനായി കാറുകളിൽ സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകളും മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

Maruti Suzuki Sold 5 27 Lakh Cars In First Quarter Of Financial Year 26

അടുത്തിടെ ഇതേ സുരക്ഷാ മെച്ചപ്പെടുത്തൽ ലഭിച്ച XL6, ബലേനോ, എർട്ടിഗ, ഫ്രോങ്ക്‌സ് എന്നിവയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ തന്നെ, എല്ലാ കാറുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡ് സുരക്ഷാ നടപടിയായി സജ്ജീകരിക്കാനുള്ള പദ്ധതി മാരുതി പങ്കുവെച്ചിരുന്നു. ഫ്രോങ്ക്സ് പോലുള്ള മോഡലുകൾക്ക് ഇതിനകം തന്നെ അപ്‌ഡേറ്റ് ലഭിച്ചിട്ടുണ്ടെങ്കിലും എസ്-പ്രെസോ, ഇഗ്നിസ് പോലുള്ള മോഡലുകൾ ഇപ്പോഴും അപ്ഗ്രേഡിനായി കാത്തിരിക്കുകയാണ്.

വിൽപ്പന കുറവായതിനാൽ ഈ കാറുകളിലേക്ക് 6 എയർബാഗുകൾ കൊണ്ടുവരുമോയെന്ന കാര്യം സംശയത്തിലാണ്. എന്തായാലും അടുത്തതായി മാരുതി സുസുക്കിയിൽ നിന്നും വിപണിയിലെത്താൻ പോവുന്നത് ഒരു ഇലക്ട്രിക് എസ്‌യുവിയായിരിക്കും. ഉത്സവ സീസണിനോട് അനുബന്ധിച്ച് വരാനിരിക്കുന്ന ഇവി ഏവരും പ്രതീക്ഷിക്കുന്നത് പോലെ ഇ വിറ്റാര തന്നെയായിരിക്കും. എന്നാൽ പുതിയൊരു പേര് വാഹനത്തിന് ലഭിക്കുമെന്ന വിവരമാണ് ഒടുവിൽ പുറത്തുവരുന്നത്.

Maruti Suzuki Sold 5 27 Lakh Cars In First Quarter Of Financial Year 26

മാരുതി സുസുക്കി ഇതിനോടകം എസ്‌ക്യൂഡോ എന്ന പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറക്കാന്‍ പോകുന്ന 5 സീറ്റര്‍ കോംപാക്ട് എസ്‌യുവിക്ക് കമ്പനി ഈ പേര് നല്‍കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറിന് മാരുതി സുസുക്കി ഇ-വിറ്റാരയ്ക്ക് പകരം ഇഎസ്‌ക്യൂഡോ എന്ന പേര് സമ്മാനിക്കാന്‍ സാധ്യതയുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

ഇ-എസ്‌ക്യൂഡോ ബാഡ്ജിംഗുമായി ഒരു മാരുതി സുസുക്കി ഇവിയുടെ സ്പൈ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇ വിറ്റാരയ്ക്ക് പുതിയൊരു പേര് സമ്മാനിക്കുമെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. പേരിൽ മാറ്റമുണ്ടാവുമെങ്കിലും ബാറ്ററി പായ്ക്കിലൊന്നും മാറ്റമുണ്ടാവാൻ സാധ്യതയില്ല. 49 kWh, 61 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാകും. 2WD, AWD ഓപ്ഷനുകളും സിംഗിള്‍, ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണങ്ങളും ഇവിയിലുണ്ടാകുമെന്നും ബ്രാൻഡ് സൂചന തന്നിട്ടുണ്ട്.

More from DriveSpark

Article Published On: Friday, August 1, 2025, 10:22 [IST]
English summary
Maruti suzuki sold 5 27 lakh cars in first quarter of financial year 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X