എത്രകാലം കഴിഞ്ഞാലും പാർട്‌സിന് ക്ഷാമം ഉണ്ടാവില്ല, ഏത് മുക്കിലും മൂലയിലും മാരുതിയുടെ സ്പെയർ പാർട്‌സ് റെഡി

പുതിയൊരു കാർ അല്ലെങ്കിൽ സെക്കൻഡ് ഹാൻഡ് ഒന്ന് വാങ്ങാമെന്ന് കരുതിയാൽ ഏവരുടേയും ആദ്യ ചോയ്‌സ് ആയിരിക്കും മാരുതി സുസുക്കി. അതിൻ്റെ പ്രധാന കാരണം മാരുതി കാറുകൾ ചതിക്കില്ലെന്ന വിശ്വാസം തന്നെയാണ്. പിന്നെ നല്ല മൈലേജും കുറഞ്ഞ മെയിൻ്റനെൻസും പാർട്‌സുകളുടെ ലഭ്യതയും കൂടിയാവുമ്പോൾ മറിച്ചൊരു ചിന്ത വേണ്ട. ഏതൊരു സാധാരണക്കാരനും താങ്ങാനാവുന്ന ചെലവ് മാത്രമേ മാരുതി കാറുകൾക്ക് ഉണ്ടാവൂ. സർവീസ് ചെയ്യാനായാലും എന്തെങ്കിലും പാർട്‌സ് മാറണമെങ്കിലോ പോക്കറ്റ് കീറില്ലെന്നത് ഉറപ്പാണ്. മാത്രമല്ല, എത്ര വർഷം കഴിഞ്ഞാലും പാർട്‌സുകളുടെ ലഭ്യതയിലും കുറവൊന്നും ഉണ്ടാവില്ലെന്നത് ഉറപ്പാണ്.

ഇപ്പോഴിതാ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ പാർട്‌സ് ആൻഡ് ആക്‌സസറീസ് വിതരണ ശൃംഖല 1,500 ടച്ച്‌പോയിൻ്റുകളിലേക്ക് വികസിപ്പിച്ചുകൊണ്ട് ഇക്കാര്യം തറപ്പിച്ചു പറയുകയാണ്. ഏറ്റവും പുതിയ സംരംഭം മുംബൈയിലാണ് ഉദ്ഘാടനം ചെയ്‌തിരിക്കുന്നതെങ്കിലും കേരളത്തിൻ്റെ ഓരോ മുക്കിലും മൂലയിലും വരെ പാർട്‌സ് ആൻഡ് ആക്‌സസറീസ് ഗോഡൌൺ ഇതിനോടകം കമ്പനിക്കുണ്ട്. ഈ വിതരണ ശൃംഖല ഇപ്പോൾ ഏകദേശം 760 നഗരങ്ങളിലായാണ് വ്യാപിച്ചുകിടക്കുന്നത്.

Maruti Suzuki Strengthened its Parts And Accessories Distributor Network To 1 500

ഉപഭോക്താക്കൾക്കും മറ്റ് വർക്ക്‌ഷോപ്പുകൾക്കും കൂടുതൽ എളുപ്പത്തിൽ പാർട്‌സുകൾ ലഭ്യമാക്കാനാണ് ഇത്തരത്തിൽ പാർട്‌സ് ആൻഡ് ആക്‌സസറീസ് വിതരണ ശൃംഖല മാരുതി സുസുക്കി ആരംഭിച്ചിരിക്കുന്നത്. കമ്പനിയിൽ നിന്ന് നേരിട്ടെത്തുന്ന പാർട്‌സുകൾ ഇത്തരത്തിൽ എളുപ്പത്തിൽ ലഭ്യമാക്കുന്ന മറ്റൊരു വാഹന നിർമാതാക്കളെ അത്രവേഗം കാണ്ടെത്താനും സാധിക്കില്ല കേട്ടോ. സ്റ്റോക്ക് ഇല്ലെങ്കിൽ പോലും വേഗത്തിൽ പാർട്‌സുകൾ ലഭ്യമാക്കാനും ഈ സംരംഭം വഴി സാധിക്കും.

എന്തായാലും ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ചിന്തിക്കാൻ മാരുതി സുസുക്കിയെ കഴിഞ്ഞേ ആളുള്ളൂ. ഓരോ മാസവും ലക്ഷക്കണക്കിന് ആളുകളാണ് മാരുതി കാറുകൾ വാങ്ങുന്നത്. 2025 ഒക്ടോബറിൽ 1,76,318 കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേസമയത്തെ 1,59,591 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 10 ശതമാനം വാർഷിക വളർച്ചയാണ് ബ്രാൻഡിന് കൈവരിക്കാനായിരിക്കുന്നത്.

Maruti Suzuki Strengthened its Parts And Accessories Distributor Network To 1 500

ICE എഞ്ചിൻ വാഹന നിര കൈപ്പിടിയിലാക്കിയ കമ്പനി അടുത്തതായി ഇലക്ട്രിക് വാഹന നിരയിലേക്കും പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ടാറ്റ മോട്ടോർസ്, എംജി മോട്ടോർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന ഇവി വിപണിയിലേക്ക് മാരുതി സുസുക്കി കൊണ്ടുവരുന്നത് ഇ വിറ്റാരയെന്ന എസ്‌യുവിയാണ്. ഡിസംബറിലാവും മോഡലിൻ്റെ ഇന്ത്യൻ അവതരണം നടക്കുക. ഇതിനോടകം യുകെ വിപണിയിൽ ഹിറ്റടിച്ചിരിക്കുന്ന ഇവി ഇവിടെയും തരംഗമാവുമെന്നാണ് അനുമാനം.

49 kWh, 61 kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാവും ഇ വിറ്റാര നമ്മുടെ നിരത്തുകളിലേക്ക് എത്തുക. ചെറിയ ബാറ്ററി പായ്ക്ക് സിംഗിൾ ചാർജിൽ 344 കിലോമീറ്റർ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 142 bhp പവറിൽ പരമാവധി 193 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന സിംഗിൾ ഫ്രണ്ട്-വീൽ ഡ്രൈവ് സജ്ജീകരണത്തോടെയാണ് ഈ ബാറ്ററി പായ്ക്ക് വേരിയന്റുകൾ വരുന്നത്.

Maruti Suzuki Strengthened its Parts And Accessories Distributor Network To 1 500

മാരുതി സുസുക്കി ഇ വിറ്റാരയിലെ 61 kWh വേരയിൻ്റ് FWD, AWD ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനും സാധിക്കും. FWD വേരിയന്റ് പൂർണ ചാർജിൽ 426 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് വിവരം. ഈ ബാറ്ററി പായ്ക്കിനൊപ്പം ജോടിയാക്കിയ ഇലക്ട്രിക് മോട്ടോർ 171 bhp പവറിൽ 193 Nm ടോർക്ക് വരെ നൽകാൻ യോഗ്യമാണ്. മറുവശത്ത് ഡ്യുവൽ ഇലക്ട്രിക് മോട്ടോറുമായി വരുന്ന ഇലക്ട്രിക് എസ്‌യുവി 181 bhp കരുത്തിൽ 307 Nm ടോർക്കാണ് ഉത്പാദിപ്പിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 21, 2025, 6:00 [IST]
English summary
Maruti suzuki strengthened its parts and accessories distributor network to 1500
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X