സാധാരണക്കാരേ, 24.8 KM മൈലേജുള്ള കാർ 6.69 ലക്ഷത്തിന് കിട്ടും, ലോണിട്ട് സ്വിഫ്റ്റ് വാങ്ങുന്നേൽ EMI ഇത്രയേ വരൂ

പണ്ടൊക്കെ ഒരു കാർ വാങ്ങുക എന്നത് വലിയൊരു ആഡംബരമായി കണ്ടിരുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ വളരെ പെട്ടെന്ന് തന്നെ കാര്യങ്ങളൊക്കെ മാറിമറിഞ്ഞുവെന്ന് പറയാം. ഇന്ന് എല്ലാ വീടുകളിലും വേണ്ടുന്നൊരു ആവശ്യ വസ്‌തുമായി വാഹനങ്ങൾ മാറി. ടൂവീലറുകളെ പോലെ തന്നെ എല്ലാ മുറ്റങ്ങളിലും കാറുകൾ എത്തിത്തുടങ്ങിയിട്ടുമുണ്ട്. പണ്ടത്തെ അപേക്ഷിച്ച് മനുഷ്യർ കൂടുതലായി യാത്ര ചെയ്യാൻ തുടങ്ങിയതും ചിന്താഗതികൾ മാറിയതുമെല്ലാം ഇതിന് കാരണമാണ്. സ്വന്തമായി ഒരു കാർ വാങ്ങുക എന്നത് എല്ലാവരുടെയും വലിയൊരു സ്വപ്‍നമായിരിക്കാം. പക്ഷേ ഒറ്റടയിക്ക് പൈസ കൊടുത്ത് പുതിയൊരു കാർ വാങ്ങുകയെന്നത് ഒരു മിഡിൽ ക്ലാസുകാരനെ സംബന്ധിച്ച് സാധ്യമായിരിക്കില്ല.

ഇത്തരക്കാരെ സഹായിക്കാനായി ബാങ്കുകളെല്ലാം ലോൺ കൊടുക്കുന്നുണ്ടെന്ന കാര്യം അറിയാമല്ലോ. പുതുതായി വണ്ടിയെടുക്കുന്നവരിൽ 99 ശതമാനം ആളുകളും ലോൺ എടുത്താണ് വാഹനം വാങ്ങാറുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നായ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാൻ പദ്ധതിയിട്ടിരിക്കുന്നവർക്ക് ഡൗൺ പേയ്മെന്റ് എത്ര വേണം ഓൺ-റോഡ് വില എന്താകും ഇഎംഐ തുക എത്രയായിരിക്കും എന്നതിനെക്കുറിച്ച് ചെറുതായെന്ന് വിവരിക്കാം.

Maruti Suzuki Swift Base Variant On Road Price And EMI Details In May 2025

ഇതിനായി ചില ഏകദേശ കണക്കുകളാണ് നിങ്ങളുടെ മുമ്പിലേക്ക് വെക്കുന്നത് കേട്ടോ. നിലവിൽ 6.49 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെയാണ് മാരുതിയുടെ കോംപാക്‌ട് ഹാച്ച്ബാക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇൻഷുറൻസും ടാക്‌സും എല്ലാമായി സ്വിഫ്റ്റിന് കൊച്ചിയിൽ 7.69 ലക്ഷം മുതൽ 11.37 ലക്ഷം വരെ ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. ബേസ് മോഡലിന്റെ ഇഎംഐ കണക്കുകളാണ് ഇവിടെ പറയാൻ പോവുന്നത്.

7.69 ലക്ഷം രൂപ വരുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് LXI ബേസ് വേരിയന്റ് സ്വന്തമാക്കാൻ 1 ലക്ഷം രൂപ ഡൗൺ പേയ്മെന്റായി നൽകിയെന്ന് വെക്കുക. അങ്ങനെയെങ്കിൽ ലോണായി എടുക്കേണ്ടി വരുന്നത് 6.69 ലക്ഷം രൂപയായിരിക്കും. 9 ശതമാനം പലിശയിലാണ് ലോൺ ലഭിക്കുന്നതെങ്കിൽ 5 വർഷത്തേക്ക് ഇഎംഐ വരിക 13,894 രൂപയായിരിക്കും. ബാങ്കുകളെ അപേക്ഷിച്ച് പലിശ നിരക്കിൽ വ്യത്യാസം വരുന്നതിനാൽ ഇവിടെ പറഞ്ഞിരിക്കുന്ന കണക്കുകളിൽ ചില വ്യത്യാസങ്ങൾ ഉണ്ടായേക്കാമെന്നത് ശ്രദ്ധിക്കേണ്ടതാണേ.

Maruti Suzuki Swift Base Variant On Road Price And EMI Details In May 2025

ഡൗൺ പേയ്മെന്‍റും ലോൺ കാലവധിയും (Loan Tenure) പലിശ നിരക്കുമൊക്കെ അതാത് ബാങ്കുകളുടെ നിയമങ്ങളെയും നിങ്ങളുടെ ക്രെഡിറ്റ് സ്‍കോറിനെയുമൊക്കെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക. ആയതിനാൽ ഇവിടെ നൽകിയിരിക്കുന്നത് ഒരു ഏകദേശ രൂപം മാത്രമാണ്. ഇനി സ്വിഫ്റ്റിന്റെ മറ്റ് വേരിയന്റുകളാണ് നോക്കുന്നതെങ്കിൽ അതിനനുസരിച്ചും ഇഎംഐയിൽ വ്യത്യാസമുണ്ടാവാം കേട്ടോ.

LXi, VXi, VXi (O), ZXi, ZXi+ എന്നീ അഞ്ച് വേരിയന്റുകളിലാണ് ഏറ്റവും പുതിയ മാരുതി സ്വിഫ്റ്റ് വിപണിയിലെത്തിയിരിക്കുന്നത്. പഴയ ഫോർ സിലിണ്ടർ എഞ്ചിൻ ഉപേക്ഷിച്ച് 1.2 ലിറ്റർ Z-സീരീസ് എഞ്ചിനാണ് നാലാംതലമുറ സ്വിഫ്റ്റിന് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുമായി വരുന്ന കാറിന് 80 bhp പവറിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടെന്നും കമ്പനി പറയുന്നു.

Maruti Suzuki Swift Base Variant On Road Price And EMI Details In May 2025

പെട്രോൾ കൂടാതെ സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിലും കോംപാക്‌ട് ഹാച്ച്ബാക്ക് മുറ്റത്തെത്തിക്കാനാവും. എല്ലാ സിഎൻജി കാറുകളേയും പോലെ തന്നെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിന്റെ പെർഫോമൻസ് കുറയുന്നുണ്ട്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്ന എഞ്ചിന് 69.75 bhp കരുത്തിൽ 101.8 Nm torque ആണ് നൽകാനാവുക. പെർഫോമൻസിന്റെ കാര്യത്തിൽ ഇതിഹാസ സ്വിഫ്റ്റിനോട് കിടപിടിക്കാനാവില്ലെങ്കിലും മൈലേജിന്റെ കാര്യത്തിൽ കക്ഷി കിടുവാണ് കേട്ടോ.

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പെട്രോൾ മാനുവൽ ലിറ്ററിന് 24.8 കിലോമീറ്ററും പെട്രോൾ എഎംടിക്ക് 25.75 കിലോമീറ്റർ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം സിഎൻജി മോഡലുകൾ കിലോഗ്രാമിന് 32.85 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുക. പോക്കറ്റ് കീറാതെ യാത്രകൾ സാധ്യമാക്കുന്ന സ്വിഫ്റ്റ് മെയിന്റനെൻസിന്റെ കാര്യത്തിലും സാധാരണക്കാരന്റെ പോക്കറ്റിന് ഇണങ്ങുന്ന കാറാണ്. ഇപ്പോൾ സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകളും ലഭ്യമാവുന്നതിനാൽ സേഫ്റ്റിയുടെ കാര്യത്തിലും ആശങ്കയൊന്നും വേണ്ട.

More from DriveSpark

Article Published On: Saturday, May 31, 2025, 9:00 [IST]
English summary
Maruti suzuki swift base variant on road price and emi details in may 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X